കോട്ടയം: സംസ്ഥാനത്ത് സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം നടന്നതിന്റെ മുപ്പത്തിമൂന്നാം വാർഷികാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
1991 ഏപ്രിൽ 18 നായിരുന്നു സംസ്ഥാനത്ത് സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തി.
ചെമ്പ് ബ്രഹ്മമംഗലം യുപി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എം അബ്ദുൾകരീം പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനം ഹെഡ് മാസ്റ്റർ എ. ആർ ജോയി ഉദ്ഘാടനം ചെയ്തു.
സാക്ഷരതാ പരീക്ഷയിൽ വിജയികളായ പഠിതാക്കളെ സാക്ഷരതാ മിഷൻ കോർഡിനേറ്റർ ( മോണിറ്ററിംഗ് ) ദീപ ജെയിംസ് ആദരിച്ചു. ചെമ്പ് ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജൈബ് ചന്ദ്രൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.