Aruvithura

തണലേകി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ

അരുവിത്തുറ: ലയൺസ് ക്ലബ് അരുവിത്തുറയുടെ നേതൃത്വത്തിൽ മൂന്നിലവ് സെൻ്റ് മേരിസ് ദേവാലയത്തിലെ അർഹരായ 20 പേർക്ക് ആണ് കുട നൽകിയത്. കെ.എസ് തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയുടെ ഭാഗമായാണ് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ കോരിച്ചൊരിയുന്ന മഴയിൽ മറയായ് കുടയേകിയത്.

സ്ഥാപനത്തിന് വേണ്ടി ഇടവക വികാരി ഫാ.കുര്യൻ തടത്തിൽ,മിഷൻ ലീഗ് പ്രസിഡൻ്റ് സച്ചിൻ കുര്യാക്കോസ് എസ് എം വൈ എം പ്രസിഡൻ്റ് നിവിൻ കുരിശിങ്കൽപറമ്പിൽ എന്നിവർ കുടകൾ ഏറ്റുവാങ്ങി.

ലയൺസ് ക്ലബ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ, സിബി മാത്യു പ്ലാത്തോട്ടം, ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ പ്രസിഡൻ്റ് മനോജ് മാത്യു പരവരാകത്ത്, സെക്രട്ടറി മനേഷ് കല്ലറയ്ക്കൽ, മുൻ പ്രസിഡൻ്റ് അരുൺ കുളമ്പള്ളിൽ, ട്രഷറർ സ്റ്റാൻലി തട്ടാപറമ്പിൽ,പ്രൊഫ റോയി തോമസ് കടപ്ളാക്കൽ, മനോജ് റ്റി.ബെഞ്ചമിൻ, എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *