കൊഴുവനാൽ: കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിൽ സ്പോക്കൺ ഇംഗ്ലീഷ് ( up വിഭാഗം ) രണ്ടാം ഘട്ട ക്ലാസുകൾക്ക് തുടക്കമായി. സുബി തോമസ്, ലിറ്റി കെ.സി, സിസ്റ്റർ ജോസ്മി അഗസ്റ്റിൻ, എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു.
സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പി.റ്റി.എ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സുനിൽ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സോണി തോമസ്, സുബി തോമസ്, ലിറ്റി കെ.സി. എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് ജസ്റ്റിൻ ജോസഫ്, ജസ്റ്റിൻ എബ്രാഹം, സണ്ണി സെബാസ്റ്റ്യൻ, തുടങ്ങിയവർ നേതൃത്വം നൽകി.