കോട്ടയം: കോട്ടയം ജില്ലയിൽ തെരുവുനായ ശല്യം അതിരൂക്ഷമായി ഇന്നും കടനാട്ടിൽ വിദ്യാർത്ഥികൾ അടക്കം 7 പേരെ നായ കടിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ എബിസി പദ്ധതി നടപ്പിലാക്കാൻ ബാദ്ധ്യസ്ഥരായ കോട്ടയം ജില്ലാ പഞ്ചായത്തും, ജില്ലാ കളക്ടറും നോക്കുകുത്തിയായിരിക്കുന്നത് അവസാനിപ്പിക്കണമെന്നും, ജില്ലയിലെ എബിസി സെൻട്രലുകളുടെ പ്രവർത്തനം ആരംഭിക്കണമെന്നും, അല്ലാത്തപക്ഷം അലഞ്ഞുതിരിച്ച് നടക്കുന്ന തെരുവുനായ്ക്കളെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കേരളാ യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തിന് മുന്നിൽ ഇന്ന് 11 AM ന് പ്രതിഷേധ സമരം നടത്തും.
യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ അധ്യക്ഷത വഹിക്കും .കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും.യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരല മുഖ്യ പ്രസംഗം നടത്തും.യൂത്ത് ഫ്രണ്ട് സംസ്ഥാന, ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്നും യൂത്ത് ഫ്രണ്ട് ജില്ലാ ജനറൽ സെക്രട്ടറി അഭിലാഷ് കൊച്ചുപറമ്പിൽ അറിയിച്ചു.