kottayam

കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മുമ്പിൽ ധർണ്ണ നടത്തി

കോട്ടയം: പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മുമ്പിൽ നടത്തിയ ധർണ്ണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് വി.സി ജോസഫ് അധ്യക്ഷത വഹിച്ചു , വി.ജെ ലാലി മുഖ്യപ്രസംഗം നടത്തി,ജില്ലാ ജനറൽ സെക്രട്ടറി ഷിബു ഏയേപൂഞ്ചയിൽ, ഫിൽസൺ മാത്യൂസ്,പി.എ സലിം,അഭിഷേക്. ബിജു, പി.കെ വൈശാഖ്,എ. എസ് തങ്കപ്പൻ, ജോർജ് മാത്യു,വി.എസ് ജോർസ്, ഷാജി പീറ്റർ, ഡോ. ബീനാ സുരേഷ്, വി. എം ബെന്നി, അന്നമ്മ ദേവസ്യ, സി.റ്റി ചാക്കോ പൂപ്പട എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.