നരിയങ്ങാനം : പ്ലസ് ടു എസ്എസ്എൽസി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മികച്ച വിജയം കരസ്ഥമാക്കിയ മനോവ ജോർജ് കുറ്റ്യാനിക്കൽ, നിക്കോൾ നെൽസൺ പൂവത്തുങ്കൽ, ഗൗരീനന്ത പ്രദീപ് ആലപ്പാട്ട് കുന്നേൽ, റിച്ച മരിയ സാജു വടക്കേചിറയാത്ത്, ഫിയോന ജോൺസൻ പേണ്ടാനത്ത്, സാധിക സതീഷ് കോറമല എന്നിവരെ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽസെക്രട്ടറി ഡിജു സെബാസ്റ്റ്യൻ, തലപ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്റ്റെല്ല ജോയി , മെമ്പർ കൊച്ചു റാണി ജയ്സൺ , ജോയ് ജോസഫ് കുന്നുംപുറത്ത്, ജയ്സൺ പിണക്കാട്ട് ചേർന്ന് ആദരിച്ചു.
Related Articles
മേലമ്പാറ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഐ യ്ക്ക് വിജയം
മേലമ്പാറ: മേലമ്പാറ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഐ നേതൃത്വം കൊടുത്ത സഹകരണ ജനാധിപത്യ മുന്നണി പാനലിൽ മത്സരിച്ച 11 പേരുള്ള മുഴുവൻ സ്ഥാനാർത്ഥികളും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. കേരളത്തിൽ ആകെയും സമീപപ്രദേശങ്ങളിലും സഹകരണ മേഖലയിൽ വ്യാപകമായ പ്രതിസന്ധികളും പേരുദോഷങ്ങളും ഗുരുതരമായ വീഴ്ചകളും ഉണ്ടായപ്പോൾ താരതമ്യേന യാതൊരു ക്രമക്കേടുകളും ഉണ്ടാകാതെ കഴിഞ്ഞ 40 വർഷ കാലങ്ങളിലായി തുടർന്നുവരുന്ന ബാങ്ക് ഭരണസമിതിയുടെ തുടർച്ചയായിട്ടാണ് നിലവിലെ പാനൽ മത്സരിച്ചതും വൻവിജയം നേടിയതും. നാളുകളായി സിപിഎം ഉൾപ്പെടുന്ന ഭരണസമിതിയായിരുന്നു ഈ ബാങ്ക് Read More…
മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവും വഖഫ് നിയമത്തിനെതിരേയുള്ള പ്രതിഷേധ ജ്വാലയും
പനയ്ക്കപ്പാലം: ബിജെപി മൈനോറിറ്റിമോര്‍ച്ച തലപ്പുലം പഞ്ചായത്ത്കമ്മറ്റിയുടെ നേതൃത്വത്തില്‍ മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവും വഖഫ് നിയമത്തിനെതിരേയുള്ള പ്രതിഷേധ ജ്വാലയുംപനയ്ക്കപ്പലാത്ത് നടന്നു. ബിജെപി ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ശ്രീ. ജോണി ജോസഫ് തോപ്പില്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സുരേഷ് പി.കെ. സ്വാഗതം പറഞ്ഞു. മുന്‍ MLAയും മുന്‍ ചീഫ് വിപ്പുമായ ശ്രീ. പി.സി. ജോര്‍ജ്ജ് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. അഡ്വ.ഷോണ്‍ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. പ്രതിഷേധ പരിപാടിയില്‍ സംസ്ഥാന സമിതിയംഗം ശ്രീ.സോമശേഖരന്‍ തച്ചേട്ട്, Read More…
സൗജന്യ വൈദ്യ പരിശോധനയും പ്രമേഹ നിർണയവും
മാന്നാർ റോയൽ ലയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മേൽപാടത്തു വെച്ച് സൗജന്യ വൈദ്യ പരിശോധനയും പ്രമേഹ രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. പ്രശസ്ത ഡയബേട്യോളജിസ്റ് Dr. സോണിയ സുരേഷ്, ഡോക്ടർ ദിലീപ്കുമാർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തവരുടെ വൈദ്യ പരിശോധന നടത്തുകയുണ്ടായി. നിരവധി രോഗികൾക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു. ലയൻസ് റീജിയൻ ചെയർപേഴ്സൺ രാജേഷ് ഉൽഘാടനം ചെയ്ത ക്യാമ്പിൽ ക്ലബ്ബ് പ്രസിഡന്റ് വിജയകുമാർ സ്വാഗതവും ട്രെഷറെർ TSG നായർ നന്ദിയും അറിയിച്ചു. സെക്രട്ടറി മോഹനൻ, വൈസ് പ്രസിഡന്റ് ബെന്നി Read More…