കോൺഗ്രസ് നേതാക്കളുടെ നിലപാടുകൾക്കെതിരെ പരോക്ഷ വിമർശനവുമായി കെ എസ് യു ഭാരവാഹി. എ ഐ സി സി പ്രസിഡന്റ് ആകാനുള്ള മാനദണ്ഡം പാരമ്പര്യമല്ല, കഴിവാണെന്ന് കെ എസ് യു പുതുപ്പള്ളി മണ്ഡലം ജനറൽ സെക്രട്ടറി ആകാശ് സ്റ്റീഫൻ പറഞ്ഞു.

AICC പ്രസിഡൻറ് ആകാൻ യോഗ്യമുള്ള ഒരാൾ ആരാണെന്ന് പറയുന്നില്ല. മറിച്ച്, ഒന്ന് പറയാനുണ്ട്. നേതാക്കളുടെ വ്യക്തി താല്പര്യത്തിന് വേണ്ടി കോൺഗ്രസിന്റെ ഭാവി ഇല്ലാതാക്കല്ലേ, നേതാക്കൾക്ക് വേണ്ടിയല്ല അണികൾ പ്രവർത്തിക്കേണ്ടത്. അണികൾക്ക് വേണ്ടിയാണ് നേതാക്കൾ പ്രവർത്തിക്കേണ്ടത് എന്നാണ് കോൺഗ്രസ് നേതാക്കളോട് ആകാശ് സ്റ്റീഫനുള്ള അഭ്യർത്ഥന.