നരിയങ്ങാനം : പ്ലസ് ടു എസ്എസ്എൽസി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മികച്ച വിജയം കരസ്ഥമാക്കിയ മനോവ ജോർജ് കുറ്റ്യാനിക്കൽ, നിക്കോൾ നെൽസൺ പൂവത്തുങ്കൽ, ഗൗരീനന്ത പ്രദീപ് ആലപ്പാട്ട് കുന്നേൽ, റിച്ച മരിയ സാജു വടക്കേചിറയാത്ത്, ഫിയോന ജോൺസൻ പേണ്ടാനത്ത്, സാധിക സതീഷ് കോറമല എന്നിവരെ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽസെക്രട്ടറി ഡിജു സെബാസ്റ്റ്യൻ, തലപ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്റ്റെല്ല ജോയി , മെമ്പർ കൊച്ചു റാണി ജയ്സൺ , ജോയ് ജോസഫ് കുന്നുംപുറത്ത്, ജയ്സൺ പിണക്കാട്ട് ചേർന്ന് ആദരിച്ചു.
Related Articles
അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ‘അടുക്കത്തെ അടുത്തറിയാം’ എന്ന പേരിൽ പ്രകൃതി നടത്തം സംഘടിപ്പിച്ചു
അടുക്കം: അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘അടുക്കത്തെ അടുത്തറിയാം’ എന്ന പേരിൽ പ്രകൃതി നടത്തം സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് അടുക്കത്തിന്റെ ഭൂവിഭാഗങ്ങളിലൂടെയുള്ള കാൽനട യാത്രയായിരുന്നു. വ്യത്യസ്തങ്ങളായ ഫലവൃക്ഷങ്ങളും പ്രത്യേകതരം ഇലകളും ചെടികളും ഔഷധങ്ങളും ഒക്കെ കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു യാത്ര. അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ രാമകൃഷ്ണൻ ഒഴുക്കനാ പള്ളിയിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു. പരിസ്ഥിതി സന്ദേശം നൽകി. മണ്ണിൽ ചവിട്ടി നടന്നാൽ മാത്രമേ കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ അറിയാൻ Read More…
കേരളത്തിൽ ഉള്ളത് യുവജനങ്ങളെ ലക്ഷ്യം വച്ചുള്ള ലഹരി മാഫിയ സംഘങ്ങൾ : സി. ജോൺ കോട്ടയം നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി
ചങ്ങനാശേരി : കേരളത്തിൽ ഉള്ളത് യുവജനങ്ങളെ ലക്ഷ്യം വച്ചുള്ള ലഹരി മാഫിയ സംഘങ്ങളെന്നും, ചാസിൻ്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണെന്നും നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സി. ജോൺ. ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ചങ്ങനാശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റിയൂടെയും കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലെവൽ കോ-ഓർഡിനേറ്റിംഗ് ഏജൻസിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോധവത്കരണത്തിൻ്റെ ഭാഗമായി നടത്തിയ വിളംബര ജാഥയുടെ Read More…
ഉഴവൂർ അക്ഷയ സെന്റർ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലെക്സിൽ പ്രവർത്തനം ആരംഭിച്ചു
ഉഴവൂർ അക്ഷയ സെന്റർ ഉഴവൂർ മാർക്കറ്റിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലെക്സിൽ പ്രവർത്തനം ആരംഭിച്ചു. അക്ഷയ ഉടമ മനോജ് നേതൃത്വം എടുത്ത് പഞ്ചായത്ത് അനുമതിയോടെ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സെന്റർന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചൻ കെ എം നിർവഹിച്ചു. വാർഡ് മെമ്പർ സിറിയക് കല്ലടയിൽ,സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ,മെമ്പർമാരായ സുരേഷ് വി ടി, റിനി വിൽസൺ, സെക്രട്ടറി സുനിൽ എസ് എന്നിവർ പങ്കെടുത്തു.