Mundakayam

മുണ്ടക്കയം ഗവ: ആശുപത്രി;ബ്ലോക്ക് പഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിക്കണം: കേരളാ കോണ്‍ഗ്രസ്

മുണ്ടക്കയം: മലയോരമേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയമായ മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രിയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പിന്‍മാറണമെന്ന് കേരളാ കോണ്‍ഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

ഗവര്‍മെന്റ് ആശുപത്രിയോട് ഇത്രയും മോശം സമീപനം സ്വീകരിച്ച ഭരണസമിതി ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.ആശുപത്രിക്ക് അനുവദിച്ച എക്‌സ് റേ മിഷ്യന്‍ ഒരു വര്‍ഷമായിട്ടും പ്രവര്‍ത്തിപ്പിക്കുവാന്‍ പോലും സാധിക്കാത്ത ഭരണസമിതി സ്വകാര്യലോബിയെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും കമ്മറ്റി ആരോപിച്ചു.

മണ്ഡലം പ്രസിഡന്റ് ഷാജി അറത്തില്‍ അദ്ധ്യക്ഷത വഹിച്ചയോഗം ജില്ലാ പ്രസിഡന്റ് അഡ്വ.ജയ്‌സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.

ഉന്നത അധികാര സമിതി അംഗങ്ങളായ നിയോജക മണ്ഡലം പ്രസിഡന്റ്‌ മജു പുളിക്കൻ, മറിയാമ്മ ജോസഫ്,സാബു പ്ലാത്തോട്ടം,ജോജി വാളിപ്ലാക്കല്‍,അജീഷ് വേലനിലം,ജോണി ആലപ്പാട്ട്,എ ജെ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *