കെ സി വൈ എൽ അരീക്കര യൂണിറ്റ്ന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനം ആഘോഷിച്ചു. വികാരി ഫാ സ്റ്റാനി ഇടത്തിപറമ്പിൽ അരീക്കര സെന്റ് റോക്കീസ് സ്കൂളിൽ ഫലവൃക്ഷതൈ നട്ടുകൊണ്ട് പരിസ്ഥിതിദിന ആഘോഷം ഉദ്ഘാടനം ചെയ്തു.
കെ സി വൈ എൽ യൂണിറ്റ് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. നവാഗതരായ അംഗങ്ങളെ സ്വാഗതം ചെയ്യുകയും, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയും അരീക്കര ഫുട്ബോൾ ടീമിനെയും ആദരിക്കുകയും ചെയ്തു.
ഡയറക്ടർ ശ്രീ എബ്രഹാം കെ സി, സി അഡ്വൈസർ സി ജൂബി SJC, ഭാരവാഹികളായ ജോസ്മോൻ ബിജു , അനുമോൾ സാജൂ, അലക്സ് സിറിയക്, അഞ്ജൽ ജോയ്, സൈമൺ ഉറുമ്പിൽ, നിയ തോമസ്, അബിയ ടോമി, ഷോബിൻ സ്റ്റീഫൻ, അലൻ ബിജു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.