General

കാഞ്ഞിരപ്പള്ളി രൂപത സീറോമലബാര്‍ സഭയ്ക്ക് നക്ഷത്രശോഭ പകരുന്നു: മാര്‍ റാഫേല്‍ തട്ടില്‍

കു​ട്ടി​ക്കാ​നം: സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ സ​മ​ഗ്ര​വ​ള​ര്‍ച്ച​യ്ക്ക് മാ​തൃ​ക​യും ദി​ശാ​ബോ​ധ​വും പ​ക​ര്‍ന്ന​തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ വി​ശ്വാ​സ​മൂ​ഹ​ത്തി​ന്‍റെ​യും രൂ​പ​ത​യെ ന​യി​ച്ച പി​താ​ക്ക​ന്‍മാ​രു​ടെ​യും സേ​വ​ന​ശു​ശ്രൂ​ഷ​ക​ള്‍ ആ​ദ​ര​വോ​ടെ ബ​ഹു​മ​തി​ക്കു​ന്ന​താ​യി സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സു​വ​ര്‍ണ​ജൂ​ബി​ലി​യു​ടെ​യും എ​പ്പാ​ര്‍ക്കി​യ​ല്‍ അ​സം​ബ്ലി​യു​ടെ​യും ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ച് സ​ന്ദേ​ശം ന​ല്‍കു​ക​യാ​യി​രു​ന്നു മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍. മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍, മാ​ര്‍ മാ​ത്യു വ​ട്ട​ക്കു​ഴി, മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍, മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ എ​ന്നീ പി​താ​ക്ക​ന്‍മാ​രു​ടെ സ​മ​ര്‍പ്പി​ത സേ​വ​ന​വും കാ​ഴ്ച​പ്പാ​ടും ആ​ത്മീ​യ​ത​യും രൂ​പ​ത​യു​ടെ അ​പാ​ര​മാ​യ വ​ള​ര്‍ച്ച​യ്ക്ക് നി​മി​ത്ത​മാ​യി.

വി​ദ്യാ​ഭ്യാ​സം, ആ​തു​ര​ശു​ശ്രൂ​ഷ, സാ​മൂ​ഹി​ക​സേ​വ​നം എ​ന്നി​വ​യി​ല്‍ രൂ​പ​ത ആ​ഗോ​ള​സ​ഭ​യ്ക്കു​ത​ന്നെ മാ​തൃ​ക​യാ​ണ്. സം​രം​ഭ​ങ്ങ​ളാ​യ പീ​രു​മേ​ട് ഡ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ​യും മ​ല​നാ​ട് ഡ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ​യും മ​രി​യ​ന്‍ കോ​ള​ജി​ന്‍റെ​യും അ​മ​ല്‍ജ്യോ​തി എ​ന്‍ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ​യും പ്ര​വ​ര്‍ത്ത​ന​ശൈ​ലി സ​മൂ​ഹ​ത്തി​ന് പാ​ഠം മാ​ത്ര​മ​ല്ല പാ​ഠ​പു​സ്ത​ക​മാ​യി മാ​റേ​ണ്ട​താ​ണ്.

ന​ന്മ​യു​ടെ​യും ക​രു​ണ​യു​ടെ​യും ക​രു​ത​ലി​ന്‍റെ​യു​മാ​യ ശു​ശ്രൂ​ഷ​ക​ള്‍ക്കാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പ്ര​ധാ​ന്യം ന​ല്‍കു​ന്ന​തെ​ന്ന് അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ പ​റ​ഞ്ഞു. ദൈ​വ​ജ​നം ഒ​രു​മ​യോ​ടെ വി​ശ്വാ​സ​ത്തി​ലും ഐ​ക്യ​ത്തി​ലും നി​ല​കൊ​ണ്ട​തി​ന്‍റെ അ​ട​യാ​ള​മാ​ണ് രൂ​പ​ത​യു​ടെ വ​ള​ര്‍ച്ച​യു​ടെ അ​ടി​സ്ഥാ​ന​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി മു​ൻ ബി​ഷ​പ് മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ അ​നു​സ്മ​രി​ച്ചു.

പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് ഫാ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ന്‍സി​മോ​ള്‍ ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *