ജനാധിപത്യ ക്രമവും, തിരഞ്ഞെടുപ്പ് രീതിയും കൃത്യമായി കുട്ടികളിൽ എത്തിക്കുന്നതിനു വേണ്ടി പൊതു തിരഞ്ഞെടുപ്പു മാതൃകയിൽ സ്കൂളിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. ജൂലൈ 8 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്കൂൾ പാർലമെന്റിലേക്കുള്ള ക്ലാസ്സ്, സ്കൂൾ പ്രതിനിധികളെ തിരഞ്ഞെടുത്തു.
സ്കൂൾ ലീഡർ, സ്പീക്കർ തിരഞ്ഞെടുപ്പിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളാവുകയും വോട്ടിങ് മെഷീൻ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.സോഷ്യൽ സയൻസ് അധ്യാപിക സുഹുന പി. നവാസിന്റെയും മറ്റധ്യാപകരുടെയും നേതൃത്വത്തിൽ ആണ് തിരഞ്ഞെടുപ്പ് കാര്യക്ഷമായി നടത്തപ്പെട്ടത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോട് കൂടി ഫലപ്രഖ്യാപനവും നടത്തി.വിജയികളെ സ്കൂൾ ഹെഡ്മിസ്ട്രെസ് സുമിന പി. എ അഭിനന്ദിച്ചു. തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുത്തി, ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യം പൂർണമായും കുട്ടികളെ മനസിലാക്കി കൊടുക്കുന്ന വിധത്തിലുള്ളതായിരുന്നു കെ. എസ്. എം ബോയ്സ് ഹൈസ്കൂളിലെ (KSMBHS) സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്.