തിടനാട് : കർഷക കോൺഗ്രസ്, കെ.പി.സി.സി. വിചാർ വിഭാഗ്, INTUC എന്നീവയുടെ സംയുക്താഭിമുഖ്യത്തിൽ കെ.കരുണാകരൻ അനുസ്മരണയും പുഷ്പാർച്ചനയും നടത്തി. അനുയായികൾ മാത്രമല്ല എതിരാളികൾ പോലും ലീഡർ എന്ന് വിളിച്ചിരുന്ന ഒരേ ഒരാൾ.
കണ്ണോത്ത് കരുണാകരനെന്ന കെ.കരുണാകരന് പകരം വയ്ക്കാൻ കേരള രാഷ്ട്രീയത്തിൽ മറ്റൊരാളില്ല. തകർച്ചയുടെ പടുകുഴിയിൽ നിന്ന് കോൺഗ്രസിനെ കൈപിടിച്ചുയർത്തിയ ലീഡർ.
തീരുമാനം എടുക്കുന്നതിലെ വേഗതയും അത് നടപ്പാക്കുന്നതിലെ ഇച്ഛാശക്തിയും കൊണ്ട് കേരളത്തിന്റെ വികസന കാഴ്ചപാടിനെ മാറ്റിമറിച്ച പദ്ധതികളുടെ അമരക്കാരൻ. ലീഡറില്ലാത്ത പന്ത്രണ്ട് വർഷങ്ങൾ. ആ ഓർമകൾ കരുത്തും പ്രചോദനവുമാണന്ന് മുഖ്യ പ്രഭാക്ഷണം നടത്തിയ DCC മെംബർ PH നാഷാദ് അഭിപ്രായപ്പെട്ടു.

വർക്കിച്ചൻ വയം പോത്തനാൽ, വർക്കി സ്കറിയ പൊട്ടംകുളം, റോയി തുരുത്തിയിൽ, ജോയി പാതാഴ, ജിമ്മി പരവരാകത്ത്, ലിൻസൺ പാറയിൽ, ജോയി പേണ്ടാനത്ത്, തോമസ് കൊണ്ടൂർ,ജെയിംസ് ആലക്കളത്തിൽ, ഔസേപ്പച്ചൻ പൊട്ടനാനിയിൽ, ലിജിൻ തെങ്ങനാകുന്നേൽ, ജോർജ് ഇലഞ്ഞിക്കൽ, വക്കച്ചൻ വേരുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.