തിടനാട്: കിഴക്കേത്തോട്ടത്തിൽ കെ.എ.തോമസ് (71) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 3.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: തിടനാട് കണിപറമ്പിൽ എൽസമ്മ. മക്കൾ: ജോബി, ടോണി, ജിസ. മരുമക്കൾ: ഷീബ ഉളിനാൽ (മൂവാറ്റുപുഴ), തെരേസ് പുന്നത്താനത്ത് (ഭരണങ്ങാനം), ജോൺവിൻ മാളിയേക്കൽ (പൂഞ്ഞാർ).
ഈരാറ്റുപേട്ട: മാതാക്കൽ ഇടകിളമറ്റം അള്ളുങ്കൽ ഭാഗം എം.എം. മുഹമ്മദ് ബാവാ ഖാൻ (തമ്പിച്ച കുട്ടി ) -72 ) നിര്യാതനായി. ഖബറടക്കം നാളെ (25/05/24) രാവിലെ 10 മണിക്ക് നൈനാർ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: സഫിയ. മക്കൾ : ബീമാ ( ടീച്ചർ സെന്റ് ജോർജ് സ്കൂൾ വാഴത്തോപ്പ്), ബിസ്മി, ബിൻസാത് ഖാൻ. മരുമകൻ: ഷാനു.