മുരിക്കുംവയൽ: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കുളിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. അധ്യാപകരായ ഡോക്ടർ ജെൻസി, രേഖാ മോൾ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി എന്നിവർ സംസാരിച്ചു.
Related Articles
നടന്നു വലയേണ്ട ;മീനച്ചിൽ ഗ്രാമത്തിലൂടെ വണ്ടിയുണ്ട്
മീനച്ചിൽ ഗ്രാമ പഞ്ചായത്തിൻ്റെ ഗ്രാമീണ വീഥികളിലൂടെ കെ.എസ്.ആർ.ടി.സിയുടെ ഗ്രാമ വണ്ടി സർവ്വീസ് ആരംഭിച്ചു. പഞ്ചായത്തിലെ ഉൾപ്രദേശത്തുകൂടിയുള്ള ഗ്രാമ പാതകളെയും പ്രധാന ജംഗ്ഷനുകളെയും പാലാ നഗരത്തെയും ബന്ധിപ്പിച്ചാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മീനച്ചിൽ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ നിന്നും 12 ലക്ഷം രൂപ ചിലവഴിച്ചാണ് ഗ്രാമ വണ്ടി സർവ്വീസ്. മീനച്ചിൽ പഞ്ചായത്ത് ഓഫീസിനു സമീപം നടന്ന ചടങ്ങിൽ ജോസ്.കെ.മാണി എം.പി സർവ്വീസ് ഉദ്ഘാടനം ചെയ്തു.മാണി സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി Read More…
ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്തയാഴ്ച; 900 കോടി അനുവദിച്ചു
സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്ത ആഴ്ച. ബുധനാഴ്ച മുതല്‍ പെൻഷൻ വിതരണം നടക്കും. ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. മസ്റ്ററിംഗ് പൂര്‍ത്തിയാക്കി, അര്‍ഹരായ എല്ലാവര്ക്കും പെൻഷൻ എത്തിക്കും. അഞ്ച് മാസത്തെ പെൻഷനാണ് ഇനി കുടിശിക ഉള്ളത്. ഏപ്രിൽ മുതൽ അതാത് മാസം പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. സഹകരണ കൺസോഷ്യം രൂപീകരിച്ച് പെൻഷൻ തുക കണ്ടെത്താനൊക്കെ ഇടയ്ക്ക് ശ്രമം നടന്നിരുന്നെങ്കിലും പ്രതീക്ഷിച്ച തുക സമാഹരിക്കാൻ ധനവകുപ്പിന് കഴിഞ്ഞിരുന്നില്ല. ഇതിനിടയ്ക്കാണ് Read More…
വനിത കേന്ദ്രമന്ത്രിയുടെ ബജറ്റിൽ വനിതകൾ അവഗണിക്കപ്പെട്ടു: പ്രൊഫ. ലോപ്പസ് മാത്യു
സ്ത്രീകളുടെ ഉന്നമനത്തിന് ആയിട്ടുള്ള പ്രവർത്തനങ്ങളാണ് തന്റെ സർക്കാർ ചെയ്യുന്നതെന്ന് വീമ്പിളക്കുന്ന പ്രധാനമന്ത്രി തന്റെ ധനകാര്യ വനിതാ മന്ത്രി അവതരിപ്പിച്ച ബജറ്റിൽ വനിതകളെ പൂർണമായും തഴഞ്ഞതായി കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ടും എൽഡിഎഫ് ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു ആരോപിച്ചു. ഏറ്റവും കൂടുതൽ പാവപ്പെട്ട സ്ത്രീകൾ ഉപജീവന മാർഗമായി ഉപയോഗിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ കുറച്ചതും സ്ത്രീകൾക്ക് ഏറ്റവും ആവശ്യമായ ഗ്യാസിന്റെ സബ്സിഡി പുനസ്ഥാപിക്കാത്തതും സ്ത്രീകളോടുള്ള അവഗണന തന്നെയാണ്. വനിതാ വികസനത്തിനും, സ്വാതന്ത്ര്യത്തിനും, സാമ്പത്തിക Read More…