തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം കർഷകർക്ക് ഫലവൃക്ഷതൈ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി റംബൂട്ടാൻ തൈകൾ വിതരണം ചെയ്തു. ഒരു കർഷകന് മൂന്ന് തൈകൾ വീതം 390 തൈകൾ ആണ് ഗ്രാമപഞ്ചായത്ത് വിതരണം ചെയ്തത്.
പ്രസിഡന്റ് കെ സി ജെയിംസ് തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയി ജോസഫ്,
ജയറാണി തോമസ്കുട്ടി , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിബി രഘുനാഥൻ, അമ്മിണി തോമസ് , നജീമ പരികൊച്ച്, കൃഷി ഓഫീസർ നീതു തോമസ്, കൃഷി അസിസ്റ്റന്റുമാരായ മുഹമ്മദ് ഷഹീദ്,. ഇന്ദുലേഖ തുടങ്ങിയവർ പങ്കെടുത്തു.