General

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്‌ത്രക്രിയയും

മാന്നാർ റോയൽ ലയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പാവുക്കര സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി പാരിഷ് ഹാളിൽ വെച്ച് സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു.

ചെങ്ങന്നൂർ ഡോ. ഉമ്മൻസ് Eye hospital & Microsurgery സെന്ററിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ നൂറു കണക്കിന് ആളുകളുടെ നേത്ര പരിശോധന നടത്തുകയും നിരവധി നേത്ര രോഗികളെ സൗജന്യ തിമിര ശസ്ത്രക്രിയക്കായി തെരഞ്ഞെടുക്കുകയും ചെയ്തു.

ഇതോടൊപ്പം നടത്തിയ സൗജന്യ പ്രമേഹ രോഗ പരിശോധനയ്ക്കും പ്രമേഹ ബോധവത്കരണ സെമിനാറിനും ലയൺ ഡോ. ദിലീപ് കുമാർ നേതൃത്വം നൽകി. നിരവധി പ്രമേഹ രോഗികൾക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.

ക്യാമ്പുകൾ പാവുക്കര പള്ളി വികാരി Rev ഫാദർ ജെയിൻ മാത്യു ഉൽഘാടനം ചെയ്തു. ഉൽഘാടന യോഗത്തിൽ ക്ലബ്ബ് പ്രസിഡന്റ്‌ വിജയകുമാർ സ്വാഗതവും ട്രെഷറെർ TSG നായർ നന്ദിയും അറിയിച്ചു.

റീജിയൻ ചെയർപേഴ്സൺ രാജേഷ്, സെക്രട്ടറി മോഹനൻ, അഡ്മിനിസ്ട്രേറ്റർ Dr ദിലീപ് കുമാർ, വൈസ് പ്രസിഡന്റ്‌ ബെന്നി ഫിലിപ്പ്, ഇന്ദുശേഖരൻ, തോമസ് കയ്യാത്തറ, സതീഷ്കുമാർ, ഫിലിപ്പ് തോമസ്, കെ ജി ജി നായർ, ആനി തോമസ്, ഷീലാ രാമചന്ദ്രൻ, കോമള വിജയകുമാർ, ലത ദിലീപ് കുമാർ, ഉഷാറാണി മോഹനൻ, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *