ഈരാററുപേട്ട: ജില്ലാ പൊലീസ് മേധാവിയുടെ വിവാദപരമായ റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ വടക്കേക്കരയിൽ നിർമ്മിക്കണമെന്നാവശ്യപ്പെട്ടും, നാളെ വൈകുന്നേരം 5 ന് ഈരാറ്റുപേട്ട സെൻട്രൽ ജംഗ് ഷനിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ബഹുജന സദസ് നടത്തും. പ്രതിഷേധ സദസ് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്യും.
യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ പി.എച്ച്. നൗഷാദ് അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെ.എം.എ ഷുക്കൂർ ,വെൽഫയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് സണ്ണി മാത്യൂ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ.എ.മുഹമ്മദ് അഷറഫ്, നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ്, റാസി ചെറിയ വല്ലം, കെ.കെ.സാദിഖ്, അൻവർ അലിയാർ, കെ.എ മുഹമ്മദ് ഹാഷിം, അനസ് നാസർ, റസീം മുതുകാട്ടിൽ എന്നിവർ സംസാരിക്കും.