ഈരാറ്റുപേട്ട : 2023-24 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള 15 ഓളം ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ചുള്ള വിദഗ്ധ പഠനം നടത്തി ഡിപിആർ തയ്യാറാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.
മാർമല അരുവിയുടെ ഇരു കരകളായ തീക്കോയി ഗ്രാമപഞ്ചായത്തും തലനാട് ഗ്രാമപഞ്ചായത്തും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള റോഡുകൾ, തലനാട് ഗ്രാമപഞ്ചായത്തിനെയും, തീക്കോയി ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിച്ച് മാർമല അരുവിയുടെ ദൃശ്യ സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള ഓവർ ബ്രിഡ്ജ് അയ്യമ്പാറയിൽ ഹാപ്പിനസ് പാർക്ക്, ഇല്ലിക്കക്കല്ലിൽ നിന്നും പഴുക്കാക്കാനത്തിന് റോപ്പ് വേ, ഇല്ലിക്കകല്ലിൽ സോളാർ ലൈറ്റനിങ് സിസ്റ്റം, ഇലവീഴാപൂഞ്ചിറയിൽ ഹാപ്പിനസ് പാർക്ക്, കാറ്റാടി പാടം, അഡ്വഞ്ചറസ് പാർക്ക്, കാരിക്കാട് ടോപ്പ്, നാടുകാണിയിൽ ദൃശ്യഭംഗി ആസ്വദിക്കുന്നതിനുള്ള കാന്റീലിവർ ഓവർ ബ്രിഡ്ജ് എന്നിവയെക്കുറിച്ച് വിശദമായ പഠനം നടത്തി വരുന്നു.
വേങ്ങത്താനം വെള്ളച്ചാട്ടം, കട്ടിക്കയം വെള്ളച്ചാട്ടം, കടപുഴ വെള്ളച്ചാട്ടം, കോലാനി മുടി, രണ്ടാറ്റുമുന്നി അരുവിക്കച്ചാൽ, മുതുകോര വ്യൂ പോയിന്റ് കോട്ടത്താവളം, പുല്ലേപാറ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തിവരുന്നു ടൂറിസ്റ്റ് കേന്ദ്രങ്ങളാൽ അനുഗ്രഹീതമായ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ടൂറിസ്റ്റ് സർക്യൂട്ട് ആക്കി വിശദ പഠനം നടത്തി.
കേരള സർക്കാരിന്റെ അനുമതിയോടുകൂടി ഡിപിആർ കേന്ദ്ര ടൂറിസം വകുപ്പിൽ സമർപ്പിച്ച് നൂറുകോടിയിൽ അധികം രൂപ കേന്ദ്ര ടൂറിസം വകുപ്പിൽ നിന്നും സമാഹരിക്കുന്നതിനാണ് പദ്ധതി ഇടുന്നത് എന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീകല R വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിൽ, മേഴ്‌സി മാത്യു,അജിത് കുമാർ, മറിയാമ്മ ഫെർനാണ്ടസ്, ബിന്ദു സെബാസ്റ്റ്യൻ, ഓമന ഗോപാലൻ, ജെറ്റോ ജോസ്, ജോസഫ് ജോർജ്,കെ കെ കുഞ്ഞുമോൻ,രമാ മോഹൻ, മിനി സാവിയോ, അഡ്വ അക്ഷയ് ഹരി എന്നിവർ അറിയിച്ചു.