കുറവിലങ്ങാട് : വജ്രജൂബിലി പ്രഭയില്‍ തിളങ്ങി നില്‍ക്കുന്ന കുറവിലങ്ങാട് ദേവമാതാ കോളേജ് ധനതത്വശാസ്ത്രവിഭാഗം ഒരു മഹാസംഗമത്തിന് ഒരുങ്ങുന്നു. ദേവമാതാ കോളേജില്‍ 1964- ല്‍ പ്രീഡിഗ്രി തേര്‍ഡ് ഗ്രൂപ്പും 1968-ല്‍ ധനതത്വശാസ്ത്ര ബിരുദവിഭാഗവും 2020-ല്‍ ധനതത്വശാസ്ത്ര ബിരുദാനന്തരബിരുദവും ആരംഭിച്ചു.
1964 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ ധനതത്വശാസ്ത്രവിഭാഗത്തില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളും പൂര്‍വ്വ അദ്ധ്യാപകരും പങ്കെടുക്കുന്ന ഈ മഹാസംഗമം 2024 ഫെബ്രുവരി 25-ാം തീയതി രാവിലെ 10 മണിക്ക് ആരംഭിക്കും.
ധനതത്വശാസ്ത്രവിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ശ്രീ. എം. കെ. സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കോളേജ് മാനേജര്‍ ആര്‍ച്ച്പ്രീസ്റ്റ് വെരി. റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ അനുഗ്രഹപ്രഭാഷണം നടത്തും. വകുപ്പ് അദ്ധ്യക്ഷ ഡോ. എത്സമ്മ ജോസഫ് സ്വാഗതം ആശംസിക്കും. പൂര്‍വ്വവിദ്യാര്‍ത്ഥിയും സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് മുന്‍ ചെയര്‍മാനുമായ ഡോ. വി. എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
പൂര്‍വ്വ വിദ്യാര്‍ത്ഥിയും കടുത്തുരുത്തി മുന്‍ എം. എല്‍. എ. യുമായ ശ്രീ. പി. എം. മാത്യു മെസ്സേജ് ഓഫ് ദി ഡേയും നല്‍കും. പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യു, വൈസ് പ്രിന്‍സിപ്പല്‍ റവ. ഫാ. ഡിനോയി മാത്യു കവളമ്മാക്കല്‍, ബര്‍സാര്‍ റവ. ഫാ. ജോസഫ് മണിയഞ്ചിറ, മുന്‍ വകുപ്പദ്ധ്യക്ഷന്‍ ഡോ. റ്റി. റ്റി. മൈക്കിള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. പൂര്‍വ്വ അദ്ധ്യാപകരെ പ്രസ്തുത ചടങ്ങില്‍ ആദരിക്കുന്നതാണ്.
യോഗത്തിനുശേഷം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് റൂമുകളിലും ക്യാമ്പസിലും ഒത്തുകൂടുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ധനതത്വശാസ്ത്രവിഭാഗം അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനം 12.30 ന് ഉച്ചഭക്ഷണത്തോടുകൂടി അവസാനിക്കും. വിശദവിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ : 9447143659, 9846945442.