പൂഞ്ഞാർ : അന്യായമായി, കുത്തനെ വർധിപ്പിച്ച വൈദ്യുതി ചാർജ് വർധന, പിൻവലിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട്, വ്യത്യസ്തമായ സമര പരിപാടിയുമായി കോൺഗ്രസ്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി.
പൂഞ്ഞാർ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിനു ശേഷം,KSEB, പൂഞ്ഞാർ സെക്ഷൻ ഓഫീസിന് മുൻപിൽ “കുറുവാ സംഘം ഇലക്ട്രിസിറ്റി ബോർഡ് ” എന്ന ബാനർ സമരക്കാർ സ്ഥാപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിന് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ് മുതിരേന്തിക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര യോഗം ഉൽഘാടനം ചെയ്തു.
ജോർജ് സെബാസ്റ്റ്യൻ, M C വർക്കി, പൂഞ്ഞാർ മാത്യു, C K കുട്ടപ്പൻ, സണ്ണി കല്ലാറ്റ്, സജി കൊട്ടാരം, അഡ്വ . ബോണി മാടപള്ളി, മധു പൂതകുഴി, അനീഷ് കീച്ചേരി എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ പ്രകടനത്തിന് രാജു ഈട്ടിക്കൽ, ജോയി കല്ലറ്റ്, ബേബി കുന്നിൻപുരയിടം, ജോർജ് കുന്നേൽ, ജെയിംസ് മോൻ വള്ളിയാംതടം, ജോജോ വാളിപ്ലാക്കൽ, ജോർജ്കുട്ടി വയലിൽ കരോട്ട്, ജസ്റ്റിൻ കൊല്ലംപറമ്പിൽ, വിനോദ് പുലിയല്ലും പുറത്ത്, റെമി കുളത്തിനാൽ, ജോബി തടത്തിൽ, മാത്യു തുരുത്തേൽ,
ഷാജു ചേലക്കപള്ളി, തമ്പിച്ചൻ വാണിയപ്പുര, ഡെന്നിസ് കൊച്ചുമാത്തൻ കുന്നേൽ, അപ്പച്ചൻ നീറനാനി, മാമ്മച്ചൻ തൊട്ടുങ്കൽ, ബേബി കരീവേലിക്കൽ പ്രശാന്ത് മങ്കുഴികുന്നേൽ, ബേബി വടക്കേൽ, ആൽബർട്ട് തടവനാൽ, സന്തോഷ് മംഗലത്തിൽ, ബേബി അത്യാലിൽ. ജോർജ് തുരുത്തേൽ, കുഞ്ഞ് ഒഴാങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.