കാഞ്ഞിരപ്പള്ളി: സ്കൂട്ടറും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കണ്ണിമല പഴയതോട്ടം സാജുവിന്റെ മകൻ ജെസ്വിൻ സാജു (19) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളേജ് വിദ്യാർഥിയായിരുന്നു
എരുമേലിക്ക് സമീപം ചരളയിൽ വച്ച് ഇന്നു പുലർച്ചെ ഏഴോടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ജെസ്വിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അപകടത്തിന് പിന്നാലെ ശബരിമല റൂട്ടിൽ നേരിയ ഗതാഗത തടസമുണ്ടായി. എരുമേലി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.





