vakakkaad

ദേശീയ അധ്യാപക ദിനം ഗംഭീരമാക്കി വാകക്കാട് സെൻറ് അൽഫോൻസ ഹൈസ്കൂൾ കുട്ടികൾ

വാകക്കാട് : വിദ്യ ചൊല്ലി തന്ന് അറിവ് പകർന്ന് ബോധ്യങ്ങൾ നൽകി ജീവിതത്തിൽ മുന്നേറാനുള്ള ബലമായി നമുക്കൊപ്പം നിൽക്കുന്ന പ്രിയപ്പെട്ട അധ്യാപകരുടെ സേവനത്തെയും ത്യാഗത്തെയും എന്നും ഓർമ്മിക്കേണ്ടതാണ് എന്ന് വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ ലീഡർ എയ്ഞ്ചൽ ഷിബു കുട്ടികളോട് പറഞ്ഞു. ഓർമപ്പെടുത്തുന്നതാണ് ഓരോ അധ്യാപക ദിനവും. ആ​ഗോളതലത്തിൽ ഓക്ടോബർ അഞ്ചിനാണ് അധ്യാപക ദിനം ആചരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ സെപ്റ്റംബർ അഞ്ചിനാണ് അധ്യാപക ദിനം. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമാണ് Read More…

vakakkaad

വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ പോസിറ്റീവ് പേരൻ്റിങ് പ്രോഗ്രാമിന് തുടക്കമായി

വാകക്കാട് : മാതാപിതാക്കൾക്ക് വിവിധ ഓൺലൈൻ സേവനങ്ങളെ കുറിച്ച് അറിവ് പകർന്നു കൊടുക്കുന്നതിനായി വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പോസിറ്റീവ് പേരൻ്റിങ് പ്രോഗ്രാമിൻ്റെ ഭാഗമായി ബെയ്സിക് ഇ ലേണിങ് ഫോർ പേരൻ്റ്സ് എന്ന പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. കോട്ടയം ജില്ല കൈറ്റ് മാസ്റ്റർ ട്രെയിനർ അനൂപ് ജി നായർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഓരോരുത്തരുടെയും കൈവശമുള്ള മൊബൈൽ വഴി ചെയ്യാവുന്ന വിവിധ കാര്യങ്ങൾക്കായി പല ഓഫീസുകളും കമ്പ്യൂട്ടർ സെൻ്ററുകളുമൊക്കെ കയറിയിറങ്ങുന്ന Read More…

vakakkaad

ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പും പെൻഡ്രോപ്പ് ബോക്സും ഉദ്ഘാടനം ചെയ്തു

വാകക്കാട്: മീനച്ചിൽ നദി സംരക്ഷണ സമിതി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പും, ജോയി ഓഫ് വേസ്റ്റ് മാനേജ്മെൻ്റിൻ്റെ ഭാഗമായി പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്‌സും വാകകാട് സെന്റ് പോൾസ് എൽ.പി.സ്കൂളിൽ ഉദ്‌ഘാടനം ചെയ്തു. ഉപയോഗിച്ച് കളയുന്ന പേനകൾ പെൻഡ്രോപ് ബോക്‌സിൽ ശേഖരിച്ച് ഹരിതകർമ്മ സേനയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് പെൻ ഡ്രോപ്പ് ബോക്സ് സ്ഥാപിക്കുന്നത്.മീനച്ചിൽ നദി സംരക്ഷണ സമിതി സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ എബി പൂണ്ടിക്കുളം ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി ടെസ്സി ജോർജ് അധ്യക്ഷതവഹിച്ച Read More…

vakakkaad

വാകക്കാട് ഹൈസ്കൂളിൽ അൽഫോൻസാ ദിനാചരണം: വി. അൽഫോൻസാമ്മ കുട്ടികൾക്കെന്നും പ്രചോദനവും മാതൃകയും

വാകക്കാട് : ഭരണങ്ങാനത്തെ വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രം ഇന്ന് ലോകത്തിൻറെ നാനാഭാഗത്തുനിന്നെത്തുന്നവർക്ക് ആശ്വാസവും അനുഗ്രഹവും പ്രധാനം ചെയ്യുന്ന വിശ്വാസ ഗോപുരമായി മാറിയപ്പോൾ അൽഫോൻസാമ്മ അധ്യാപികയായി സേവനനുഷ്ഠിച്ച വാകക്കാട് പള്ളിക്കൂടവും താമസിച്ച വാകക്കാട് ക്ലാരമഠവും ആത്മീയ അനുഭൂതി ഉണർത്തുന്ന ശാന്തി തീരമായി ഇന്നും നിലകൊള്ളുന്നു. വി. അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ ധന്യത നേടിയ വാകക്കാട് സ്കൂൾ ഇന്നും ആ ആത്മീയ ചൈതന്യം നഷ്ടപ്പെടുത്താതെ ദിവ്യമായ ജ്ഞാനം പകർന്നുകൊണ്ടിരിക്കുന്നു. വി. അൽഫോൻസാമ്മ  അധ്യാപികയായി സേവനമനുഷ്ഠിച്ച വാകക്കാട് പള്ളിക്കൂടം സ്ഥിതി ചെയ്യുന്നത് Read More…

vakakkaad

കുട്ടി ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തങ്ങളുമായി വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ

വാകക്കാട് : വിദ്യാർത്ഥികൾ തങ്ങളുടെ നൂതനമായ ആശയങ്ങൾ പ്രാവർത്തികമാക്കി പ്രദർശിപ്പിച്ചപ്പോൾ അത് എല്ലാവർക്കും പുതുമയുള്ള അനുഭവമായി. കുട്ടികൾ തന്നെ തയ്യാറാക്കിയ വിവിധ ഉപകരണങ്ങളും പ്രവർത്തനങ്ങളും എങ്ങനെയാണ് നിർമ്മിച്ചതെന്നും പ്രവർത്തിക്കുന്നതെന്നും കുട്ടികൾ വിശദമായി വിവരിച്ചത് ഏവർക്കും പ്രചോദനമായി. മാറി മാറി വരുന്ന സാങ്കേതിക വിദ്യകളുടെ ഈ കാലത്ത് കുട്ടികളിൽ ശാസ്ത്രാഭിരുചിയും ആത്മവിശ്വാസവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ സയൻസ് ക്ലബ്ബ് നടത്തിയ എക്സിബിഷൻ – ഇരുഡൈറ്റ് 2.ഓ എന്ന പ്രോഗ്രാമിലാണ് നിരവധി കുട്ടി ശാസ്ത്രജ്ഞന്മാർ Read More…