Pala

64 മത് സ്കൂൾ കലോത്സവത്തിന് ആവേശം വാനോളം ഉയർത്തി സ്വർണക്കപ്പിന്റെ പ്രയാണത്തിന് തുടക്കമായി

പാലാ : കാസർകോട്ട് നിന്നുമാണ് സ്വർണ്ണകപ്പ് ഘോഷയാത്രയ്ക്ക് തുടക്കമായത് പ്രയാണത്തിന്റെ ഭാഗമായി ഘോഷയാത്രയ്ക്ക് പാലാ സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. മാണിസി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കണ്ടം അധ്യക്ഷയായിരുന്നു. നഗരസഭ കൗൺസിലർമാർ സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ ജില്ലകളിലൂടെ പ്രയാണം നടത്തി സ്വർണ്ണക്കപ്പ് 13 തീയതി കലോത്സവ വേദിയായ തൃശ്ശൂരിൽ എത്തിക്കും.

Pala

ഭക്ഷ്യവിഷബാധയേറ്റ കുട്ടികളെ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ സന്ദർശിച്ചു

പാലാ: ഭക്ഷ്യവിഷബാധയേറ്റ് പാലാ താലൂക്ക് ആശുപത്രിയിലും ഈരാറ്റുപേട്ട പി. എം. സി. ആശുപത്രിയിലും ചികിത്സയിൽ കഴിയുന്ന കുട്ടികളെ കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ സന്ദർശിച്ചു. ആശുപത്രി സുപ്രണ്ടുമായും ഡോക്ടർമാരുമായും കുട്ടികളുടെ രക്ഷിതാക്കളുമായും സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.

Pala

പാലാ രൂപത കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസി ഇന്റർ സ്കൂൾ ഫുട്ബോൾ ലീഗ്: കൂട്ടിക്കൽ സെന്റ് ജോർജ് സ്കൂളിന് വിജയം

പാലാ: പാലാ രൂപത കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസിയുടെയും സെന്റ് തോമസ് കോളേജ് പാലായുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സീപ് ഇന്റർ സ്കൂൾ ഫുട്ബോൾ ലീഗ് മത്സരത്തിൽ ആതിധേയരായ കൂട്ടിക്കൽ സെന്റ് ജോർജ് സ്കൂൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിനെ പരാജപ്പെടുത്തി ലീഗിൽ തങ്ങളുടെ ആദ്യ വിജയം കരസ്ഥമാക്കി. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആക്രമണാത്മകമായ കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്. കടനാട് ടീം തെക്കിന്റെ കരുത്തും പടിഞ്ഞാറിന്റെ വേഗതയും ചേർത്ത് Read More…

Pala

ഫുട്ബോൾ സൂപ്പർ ലീഗിന് തുടക്കമായി ആദ്യ വിജയം കാഞ്ഞിരത്താനം സെന്റ് ജോൺസ് ഹൈസ്കൂളിന്

പാലാ: പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും സെന്റ് തോമസ് കോളേജ്, പാലായുമായി സഹകരിച്ച് സംഘടിപ്പിച്ച സീപ്പ് സൂപ്പർ ലീഗ് 2026-ന്റെ ഔദ്യോഗിക ഉദ്ഘാടനം 2026 ജനുവരി 4-ന് കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ നടന്നു. ഇന്ത്യൻ എ ടീം അംഗവും കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഐപിഎൽ താരവുമായ സച്ചിൻ ബേബി ലീഗ് ഉദ്ഘാടനം നിർവഹിച്ചു. പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലയിൽ അധ്യക്ഷത വഹിച്ചു. രാജ്യസഭാ എം.പി. ജോസ് Read More…

Pala

77 കാരിക്ക് ശസ്ത്രക്രിയ കൂടാതെ വാൽവ് മാറ്റിവെച്ച് മാർ സ്ലീവാ മെഡിസിറ്റി

പാലാ: ഗുരുതരമായ അയോർട്ടിക് സ്റ്റെനോസിസ് ഹൃദ്രോഗം ബാധിച്ച 77കാരിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ ട്രാൻസ്‌കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്‍റേഷൻ (ടാവി) വിജയകരമായി നടത്തി. അമയന്നൂർ സ്വദേശിനിയായ 77 കാരിക്കാണ് ഏറെ സങ്കീർണ്ണമായ ചികിത്സ നടത്തി ആശുപത്രിയിലെ ഉന്നത നിലവാരത്തിലുള്ള കാർഡിയാക് സയൻസസ് വിഭാഗം ഹൃദ്രോഗ ചികിത്സയിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയത്. ആശുപത്രിയിലെ കാർഡിയോളജി, കാർഡിയാക് സർജറി, കാർഡിയാക് അനസ്തേഷ്യ വിഭാഗങ്ങളുടെ സഹകരണത്തോടെയായിരുന്നു ചികിത്സ.​ഗുരുതര ശ്വാസംമുട്ടൽ, ക്ഷീണം എന്നിവയെ തുടർന്നാണ് 77 കാരി മാർ സ്ലീവാ മെഡിസിറ്റിയിൽ Read More…

Pala

എസ്എംവൈഎം പാലാ രൂപതാ വാർഷികം നടത്തപ്പെട്ടു

പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപതയുടെ വാർഷികാഘോഷം ‘ഗ്ലോറിയ 2K26’ ജനുവരി രണ്ടിന് നടത്തപ്പെട്ടു. പാലാ അൽഫോൻസാ കോളേജിൽ വെച്ച് നടത്തപ്പെട്ട വാർഷികം കെസിവൈഎം പാലാ രൂപതയുടെ മുൻ പ്രസിഡൻ്റും, ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ചെറിയാൻ കെ ജോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ അധ്യക്ഷത വഹിച്ചു. 2025 പ്രവർത്തന വർഷത്തെ മികച്ച ഫൊറോനകൾക്കും, യൂണിറ്റുകൾക്കുമുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, Read More…

Pala

മനോഹരി എന്ന കവിത ! ഡോക്ടർക്ക് ആദരവുമായി അധ്യാപകൻ

പാലാ: ജീവിതയാത്രയിൽ കിഡ്നി മാറ്റിവയ്ക്കലിനു വിധേയനാക്കപ്പെട്ട അധ്യാപകൻ ചികിത്സിച്ച ഡോക്ടർക്ക് നന്ദി അർപ്പിച്ച് സമർപ്പിച്ചത് മനോഹരമായ ഒരു കവിത ! മാർ സ്ലീവാ മെഡിസിറ്റിയിലെ നെഫ്രോളജി വിഭാഗം മേധാവിയും ട്രാൻസ്പ്ലാന്റ് നെഫ്രോളജിസ്റ്റുമായ ഡോ.മഞ്ജുള രാമചന്ദ്രനെക്കുറിച്ചാണ് പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എജ്യൂക്കേഷൻ പ്രിൻസിപ്പൽ പ്രഫ.ടി.സി.തങ്കച്ചൻ കവിത എഴുതി സമർപ്പിച്ചത്. മനോഹരി എന്ന് പേരിട്ടിരിക്കുന്ന കവിത ഡോക്ടർമാർക്കിടയിൽ വൈറലാകുകയും ചെയ്തു. വാടുന്ന പൂക്കളിൽ നിറവു കണ്ടുവിരിയും പ്രഭാതത്തിൻ ശോഭ പോലെനയനങ്ങളിൽ എപ്പോഴും തിളക്കമാണ്ഹൃദയത്തിൽ സ്നേഹവുംചിരിയിലെ നിറവുംനിറസാന്നിധ്യമായി Read More…

Pala

കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി പാലാ സൂപ്പർ ലീഗ് സ്കൂൾ ഫുട്ബോളിലെ ഒരു ചരിത്രമുന്നേറ്റം

പാലാ: പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും സെന്റ് തോമസ് കോളേജ്, പാലായുമായി സഹകരിച്ച്, CEAP Super League എന്ന പേരിൽ ഒരു വ്യത്യസ്തവും രാജ്യത്ത് ആദ്യമായുള്ളതുമായ ഇന്റർ-സ്കൂൾ ഫുട്ബോൾ ലീഗ് സംഘടിപ്പിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള പ്രൊഫഷണൽ “ഹോം & എവേ” ലീഗ് മാതൃകയിൽ രൂപകൽപ്പന ചെയ്ത ഈ പദ്ധതി, സാധാരണ നോക്കൗട്ട് ടൂർണമെന്റുകളെ മറികടന്ന് വിദ്യാർത്ഥികൾക്ക് യഥാർത്ഥ ലീഗ് അനുഭവം നൽകുന്ന ഒരു മുൻഗാമി സംരംഭമാണ്. CEAP Super League-ന്റെ ഔദ്യോഗിക ലോഗോ പ്രകാശനവും Read More…

Pala

എസ്എംവൈഎം രൂപതാ വാർഷികവും, തിരഞ്ഞെടുപ്പും ഇന്ന്

പാലാ : എസ്എംവൈഎം പാലാ രൂപതയുടെ വാർഷികാഘോഷവും , പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്ന് (2026 ജനുവരി രണ്ടിന്) നടത്തപ്പെടും. പാലാ അൽഫോൻസാ കോളേജിൽ വെച്ച് നടത്തപ്പെടുന്ന വാർഷികം കെസിവൈഎം പാലാ രൂപതയുടെ മുൻ പ്രസിഡൻ്റ് ചെറിയാൻ കെ ജോസ് ഉദ്ഘാടനം ചെയ്യും. 2025 പ്രവർത്തന വർഷത്തെ മികച്ച ഫൊറോനകൾക്കും, യൂണിറ്റുകൾക്കുമുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും. വാർഷികത്തിനും, തിരഞ്ഞെടുപ്പിനും എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, Read More…

Pala

പുതുചരിത്രമെഴുതി എസ്എംവൈഎം പാലാ രൂപത സമിതി പടിയിറങ്ങുന്നു

പാലാ : പാലാ രൂപത യുവജനപ്രസ്ഥാനത്തിന്റെ അടിത്തറ ശക്തിപ്പെടുത്തി, പുതുചരിത്രം രചിച്ച 2025 പാലാ രൂപത സമിതി പടിയിറങ്ങുന്നു. ആത്മീയ, സാമൂഹിക, ബൗദ്ധിക മേഖലകളിൽ സംഘടനയെ ഉയർത്തിയ ; പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല എന്നിവരുടെ നേതൃത്വത്തിലുള്ള രൂപത സമിതിയുടെ ; വർത്തമാനകാല സംഭവങ്ങളിലെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. വിദ്യാദ്യസ പ്രദർശനം, തൊഴിൽമേള, രൂപതയുടെ ചരിത്രത്തിൽ ആദ്യമായി നടത്തപ്പെട്ട എപ്പാർക്കിയൽ യൂത്ത് അസംബ്ലി, മീഡിയ സംഗമം തുടങ്ങി യുവജനപക്ഷ നിലപാടിന് Read More…