പാലാ: ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന മീനച്ചിൽ – മലങ്കര ശുദ്ധജല വിതരണ പദ്ധതിക്കായി കടനാട് പഞ്ചായത്തിലെ നീലൂരിൽ നിർമ്മിക്കുന്ന ജല ശുദ്ധീകരണശാലയുടെ നിർമ്മാണത്തിന് ഡിസംബർ 14 ന് തുടക്കമാകും. ശനിയാഴ്ച വൈകുന്നേരം 5.30ന് നീലൂരിലുള്ള സൈറ്റിൽ വച്ച് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ തറക്കല്ലിടും. 1243 കോടിയുടെ മീനച്ചില്‍ – മലങ്കര കുടിവെള്ള പദ്ധതിയിലൂടെ മീനച്ചില്‍ താലൂക്കിന്റെ 13 പഞ്ചായത്തുകളിലായി 42230 വീടുകള്‍ക്ക് പുതിയതായും നിലവിൽ കണക്ഷൻ ഉള്ളവർ ഉൾപ്പെടെ മുഴുവൻ Read More…
Pala
വി.ജെ. ബേബി പാലായുടെ അഭിമാനം: സജി മഞ്ഞക്കടമ്പിൽ
പാലാ: രാജ്യത്തെ മികച്ച ഏലം കർഷകനുള്ള ദേശിയപുരസ്കാരം കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരിയിൽ നിന്നും ഏറ്റുവാങ്ങിയ വി.ജെ. ബേബി വെള്ളിയേപ്പള്ളി പാലായുടെ അഭിമാനമാണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. കാർഷിക മേഘലയിലെ ഒട്ടേറെ പ്രതിസന്ധികൾ മറികടന്ന് മികച്ച കർഷക അവാർഡ് നേടിയ ഈ മാത്യക കർഷകനെ പ്രോൽസാഹിപ്പിക്കാനും അനുമോദിക്കാനും മുൻസിപ്പാലിറ്റി ഉൾപ്പടെ ഉള്ള തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും മുൻ കൈയ്യേടുക്കണമെന്നും സജി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേത്യത്വത്തിൽ അദ്ധേഹത്തിന്റെ വ്യാപാര Read More…
പാലാ ഫുഡ് ഫെസ്റ്റ് 2024 സമാപിച്ചു
പാലാ: കഴിഞ്ഞ 5 ദിവസമായി പുഴക്കര മൈതാനിയിൽ നടന്നു വന്നിരുന്ന ഫുഡ് ഫെസ്റ്റ് 2024 സമാപിച്ചു. സമാപന സമ്മേളനം നഗരസഭ ചെയർമാൻ ഷാജു വി.തുരുത്തൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ലീനാ സണ്ണി സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കെ.വി.വി.ഇ എസ് സെക്രട്ടറി വി.സി ജോസഫ്, യൂത്ത് വിംഗ് പ്രസിഡൻ്റ് ജോൺ ദർശന, സെക്രട്ടറി എബിസൺ ജോസ്, ട്രഷറർ ജോസ്റ്റ്യൻ വന്ദന, ഫ്രെഡി നടുത്തൊട്ടിയിൽ, ആൻ്റണി കുറ്റിയാങ്കൽ എഡി ബാങ്ക് പ്രസിഡൻ്റ് ഔസേപ്പച്ചൻ വാളി പ്ലാക്കൽ Read More…
പാലാ രൂപത ബൈബിൾ കൺവെൻഷൻ ;വിവിധ കമ്മിറ്റികൾ രൂപീകരിച്ചു
പാലാ: പാലാ രൂപത പ്ലാറ്റിനം ജൂബിലിവർഷത്തിൽ നടക്കുന്ന 42-ാമത് ബൈബിൾ കൺവെൻഷൻ 2024 ഡിസംബർ 19 മുതൽ 23 വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തും. വൈകുന്നേരം 3.30 മുതൽ രാത്രി 9.00 വരെ സായാഹ്ന കൺവൻഷനായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാൽ അഞ്ച് ദിവസത്തെ കൺവെൻഷൻ നയിക്കും. ഡിസംബർ 19-ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ബൈബിൾ കൺവെൻഷന്റെ Read More…
പാലാ രൂപതയുടെ പ്ളാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന അദ്ധ്യാപക, അനദ്ധ്യാപക മഹാ സംഗമം ഡിസംബർ 14 ന്
പാലാ: രൂപതയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന അധ്യാപക അനധ്യാപക മഹാസംഗമം 14-12-2024 ശനിയാഴ്ച രാവിലെ 9.30 ന് പാലാ സെൻറ് തോമസ് കത്തീഡ്രൽ ചർച്ച് പാരിഷ് ഹാളിൽ നടത്തും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഭവന രഹിതരായ 4 വിദ്യാർഥികൾക്ക് പാലാ കോർപ്പറേറ്റിലെ അധ്യാപകർ നിർമ്മിച്ച നൽകുന്ന വീടുകളുടെ ഉദ്ഘാടനം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. ഇൻകം ടാക്സ് കമ്മീഷണർ Read More…
കരുതലും കൈത്താങ്ങും ;പരാതി പരിഹാര അദാലത്ത് 13 ന് പാലായിൽ
പാലാ : – താലൂക്ക് അടിസ്ഥാനത്തിൽ ജനങ്ങളുടെ പരാതികളും അപേക്ഷകളും തീർപ്പാക്കുന്നതിനായി മന്ത്രിമാർ പങ്കെടുക്കുന്ന മീനച്ചിൽ താലൂക്ക് തല അദാലത്ത് 13ന് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ പാലാ മുനിസിപ്പൽ ടൗൺഹാളിൽ വച്ച് നടത്തപ്പെടും. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻഅദാലത്ത് ഉദ്ഘാടനം ചെയ്യും. എം. പി. മാർ എം.എൽ.എമാർ തുടങ്ങിയവർ പ്രസംഗിക്കും. താലൂക്കിലെ വിവിധ വകുപ്പുകളുടെ മേധാവികൾ Read More…
ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു
പാലാ: പാലാ സെന്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റും, ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും സംയുക്തമായി കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി എഴുപത്തഞ്ച് ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസിന്റെ അധ്യക്ഷതയിൽ പാലാ എം എൽ എ മാണി സി കാപ്പൻ നിർവഹിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട ലയൺസ് 318B ഡിസ്ട്രിക്ട് ഗവർണർ MJF ലയൺ ആർ വെങ്കിടാചലം മുഖ്യപ്രഭാഷണം Read More…
പ്രാർത്ഥനയിലൂടെ ദൈവത്തോടും ശുശ്രൂഷയിലൂടെ മനുഷ്യരോടും ഐക്യപ്പെടണം: മോൺ ജോസഫ് കണിയോടിക്കൽ
പാലാ: 42 മത് പാലാ ബൈബിൾ കൺവൻഷന് മുന്നോടിയായി വോളൻ്റിയേഴ്‌സിനുള്ള ഒരുക്ക ധ്യാനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോൺ.ജോസഫ് കണിയോടിക്കൽ. നമ്മുടെ ശുശ്രൂഷകളും പ്രവർത്തികളും ഓരോരോ പ്രാർത്ഥനയായി മാറണം. ദൈവം തന്നെ തൻ്റെ മനുഷ്യാവതാരത്തിലൂടെ തൻ്റെ വളർത്തുപിതാവായ ഒരു തച്ചൻ്റെ വീട്ടിൽ എളിമപ്പെട്ടു ശുശ്രൂഷ ചെയ്തതുപോലെ നാമും എളിമപ്പെട്ട് നമ്മുടെ ഉത്തരവാദിത്വങ്ങൾ സന്മനസ്സോടെ പൂർത്തിയാക്കണമെന്നും വികാരി ജനറാൾ ഓർമ്മിപ്പിച്ചു. അരുണാപുരം സെൻ്റ്.തോമസ് ദൈവാലയത്തിൽ നടന്ന ശുശ്രൂഷയിൽഅണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ നിന്നും ഫാ.അനൂപ്, ബ്ര.ജോസ് എന്നിവർ വചനം പങ്കുവെച്ചു. Read More…
പാലാ ജൂബിലിത്തിരുനാൾ: അനുഗ്രഹം തേടി ആയിരങ്ങൾ
പാലാ : അമലോദ്ഭവ മാതാവിന്റെ അനുഗ്രഹം തേടി ടൗൺ കപ്പേളയിലേക്കുള്ള ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹത്തിനു ഇന്നും നാളെയും പാലാ സാക്ഷ്യം വഹിക്കും. കൊടിതോരണങ്ങളാലും വൈദ്യുതി ദീപാലങ്കാരങ്ങളാലും കമനീയമായ പാലാ ജൂബിലി തിരുനാൾ പ്രഭയിലാണ്. വഴിവാണിഭങ്ങളും തൊട്ടിലാട്ടവും വിവിധ കലാപരിപാടികളും ജൂബിലിത്തിരുനാളിനു മാറ്റുകൂട്ടുന്നു. കാത്തലിക് യങ് മെൻസ് ലീഗ് (സിവൈഎംഎൽ) നടത്തുന്ന ടൂവീലർ ഫാൻസിഡ്രസ് മത്സരം ഇന്ന് വൈകിട്ട് 3 നു നടന്നു. ജൂബിലി ആഘോഷ കമ്മിറ്റി നേതൃത്വം നൽകുന്ന ജൂബിലി സാംസ്കാരിക ഘോഷയാത്ര ഇന്ന് വൈകിട്ട് 3.30നു Read More…
ഒരു വർഷത്തോളമായി ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന എല്ലിൻ കഷണം പുറത്തെടുത്തു
പാലാ : ഒരു വർഷത്തോളമായി 58 കാരന്റെ ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന എല്ലിൻ കഷണം മാർ സ്ലീവാ മെഡിസിറ്റിയിൽ പൾമണറി വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദഗ്ധ ചികിത്സയിലൂടെ പുറത്തെടുത്തു. ഇടുക്കി തോപ്രാംകുടി സ്വദേശിയുടെ ശ്വാസകോശത്തിലാണ് എല്ലിൻ കഷണം കുടുങ്ങിയിരുന്നത്. ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്നു മറ്റ് സ്വകാര്യ ആശുപത്രികളിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ചുമ കുറയാതെ വരികയും ന്യുമോണിയ ബാധിക്കുകയും ചെയ്തപ്പോഴാണ് മാർ സ്ലീവാ മെഡിസിറ്റിയിലെ പൾമണറി വിഭാഗത്തിൽ വിദഗ്ധ ചികിത്സ തേടി എത്തിയത്. മാറാത്ത ചുമയുടെയും ന്യുമോണിയായുടെയും ഒരു Read More…











