പാലാ: വിഷരഹിതവും ശുദ്ധവുമായ ഭക്ഷ്യവിഭവങ്ങളും കാർഷികോൽപന്നങ്ങളും ഗ്രാമീണ ജനതയ്ക്ക് ഉറപ്പു വരുത്താൻ കർഷക കൂട്ടായ്മകളുടെ ഗ്രാമ വിപണികൾക്കാകുന്നതായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. അദ്ധ്വാനിക്കുന്ന കർഷകന്റെ പുഞ്ചിരിക്കുന്ന മുഖമാണ് കർഷക വിപണികളുടെ സവിശേഷതയെന്നും ഈ രംഗത്ത് നബാർഡിന്റെ പ്രോൽസാഹനങ്ങൾ ഏറെ മഹത്തരമാണന്നും ബിഷപ്പ് തുടർന്നു പറഞ്ഞു. പാലാ രൂപതയുടെ കർഷക ശാക്തീകരണ പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നബാർഡിന്റെ അംഗീകാരത്തോടെ പാലാ ഹരിതം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ പള്ളിയുടെ Read More…
Pala
ലൈഫ് മിഷൻ ; ഭവനരഹിതർക്കായുള്ള വിപ്ലവകരമായ പദ്ധതി: തോമസ് ചാഴികാടൻ എം പി
പാലാ: സംസ്ഥാന സർക്കാർ നടപ്പാക്കിയ ലൈഫ്മിഷൻ പദ്ധതി സംസ്ഥാനത്ത് വലിയഭവന വിപ്ലവമാണ് സൃഷ്ടിച്ചതെന്നും ഈ പദ്ധതി വഴി ഭവനരഹിതരായിരുന്ന പതിനായിരങ്ങൾക്ക് സ്വന്തം സുരക്ഷിത വാസസ്ഥലം ഒരുക്കി നൽകിയതായും തോമസ് ചാഴികാടൻ എം.പി.പറഞ്ഞു. കരൂർ ഗ്രാമപഞ്ചായത്തിൽ അൻപത് പേർക്കു കൂടി പുതിയ വീടുകളുടെ താക്കോൽദാനവും ഇരുപത്തി അഞ്ച് വീടുകൾക്കായുള്ള അനുമതിപത്ര വിതരണവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ബെന്നി വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ, Read More…
10 മാസം പ്രായമുള്ള കുഞ്ഞ് വെള്ളം നിറച്ച ബക്കറ്റിൽ വീണു
അബദ്ധത്തിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ പിഞ്ചുകുഞ്ഞിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലെ പീഡിയാട്രിക് ഐ. സി. യു വിൽ പ്രവേശിപ്പിച്ചു. മണിമലയിലെ പശുഫാമിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളായ ദമ്പതികളുടെ 10 മാസം പ്രായമുള്ള കുഞ്ഞാണ് അബദ്ധത്തിൽ വെള്ളത്തിൽ വീണത്. ഇന്ന് 2.30 യോടെയാണ് സംഭവം.
എൽ.ഡി.എഫ് പാലാ നിയോജക മണ്ഡലം കൺവെൻഷൻ മാർച്ച് 13 ന്
പാലാ: ഇടതു ജനാധിപത്യ മുന്നണി പാലാ നിയോജക മണ്ഡലം പാർലമെൻ്റ് തെരഞ്ഞെടുപ്പു കൺവെൻഷൻ ബുധനാഴ്ച്ച (13/ 03 / 2024) വൈകിട്ട് അഞ്ച് മണിക്ക് പാലാ മുനിസിപ്പൽ ടൗൺഹാളിൽ വച്ച് നടത്തും. ലാലിച്ചൻ ജോർജിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന കൺവൻഷൻ മന്ത്രി റോഷി അഗസററ്യൻ ഉദ്ഘാടനം ചെയ്യും. ജോസ്.കെ.മാണി എം.പി.സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എം.പി., എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, എ. വി .റ സൽ, അഡ്വ.വി.കെ. സന്തോഷ്കുമാർ, നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ, എം.ടി.കുര്യൻ, Read More…
ബ്രില്യൻ്റ് ഡയറക്ടർ സെബാസ്റ്റ്യൻ ജി മാത്യുവിന് ഫാ.ജോസഫ് കുരീത്തടം അവാർഡ്
പാലാ: സെൻ്റ് തോമസ് കോളേജ് അലുംനി അസ്സോസിയേഷൻ ഏർപ്പെടുത്തിയ മികച്ച സംരംഭകനുള്ള 2024-ലെ ഫാ ജോസഫ് കുരീത്തടം അവാർഡിന് ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ മാനേജിങ് ഡയറക്ടർ സെബാസ്റ്റ്യൻ ജി മാത്യു അർഹനായി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് ചെയർമാനും പാലാ മാനേജ്മെൻ്റ് അസ്സോസിയേഷൻ പ്രസിഡൻ്റ് ടി ജെ ജേക്കബ്ബ്, അലുംനി അസ്സോസിയേഷൻ പ്രസിഡൻ്റ് ഡിജോ കാപ്പൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 33333 രൂപയും ശില്പവും അടങ്ങുന്നതാണ് ഫാ Read More…
പാലാ അൽഫോൻസാ കോളേജിൽ മെഗാ യുവജന ശാക്തീകരണ പരിപാടി നടത്തി
പാലാ: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് കുട്ടനാട് ഓവർസീസും അൽഫോൻസാ കോളേജിലെ എൻ എസ് എസ് യൂണിറ്റും സംയുക്തമായി യുവജന ശാക്തീകരണ പരിപാടി നടത്തി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിന്റെ ഉത്ഘാടനം ശ്രീ. മാണി C. കാപ്പൻ MLA നിർവഹിച്ചു. NSS വോളന്റിയർ സെക്രട്ടറി ആഷാ V. മാർട്ടിൻ അധ്യക്ഷയായിരുന്നു. കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. സി. മഞ്ജു എലിസബത്ത് കുരുവിള മുഖ്യപ്രഭാഷണം നടത്തി. Read More…
കുടുംബമാണ് ഏറ്റവും വലിയ കലാലയം: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: കുടുംബമാണ് ഏറ്റവും വലിയ കലാലയമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ ശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളാണ് ഏറ്റവും നല്ല അധ്യാപകർ. നമ്മുടെ കുട്ടികൾക്കുവേണ്ടി എന്ത് ത്യാഗം ചെയ്താലും അത് നഷ്ടമാകില്ല. കുട്ടികൾ സ്നേഹവും വാൽസല്യവുമെല്ലാം കരസ്ഥമാക്കുന്നത് കുടുംബത്തിൽ നിന്നുമാണ്. കുടുംബത്തിൻ്റെ തുടർച്ചയാണ് കലാലയങ്ങൾ. പള്ളിക്കൂടത്തിൽ വരുമ്പോൾ വേറൊരു ലോകത്തിൽ എത്തിയതായി കുട്ടികൾക്കു തോന്നരുത്. വീട്ടിൽ കുട്ടികളെ എങ്ങനെ കരുതൽ Read More…
എസ്.എം.വൈ.എം പാലാ രൂപതയുടെ വനിതാദിനാഘോഷവും, കേശദാനവും നടത്തപ്പെട്ടു
മരങ്ങാട്ടുപിള്ളി : എസ്.എം.വൈ.എം പാലാ രൂപതയുടെ വനിതാദിനാഘോഷവും, കേശദാനവും 2024 മാർച്ച് 8-ാം തീയതി സെൻറ്. ഫ്രാൻസിസ് അസീസി ചർച്ച്, മരങ്ങാട്ടുപിള്ളിയിൽ വച്ച് നടത്തപ്പെട്ടു. ജപമാലയോടെ ആരംഭിച്ച ഭക്തിനിർഭരവും പ്രൗഢോജജ്വലവുമായ ചടങ്ങുകൾക്ക് പാലാ രൂപത യുവജന പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് കുമാരി. ടിൻസി ബാബു പതാക ഉയർത്തുകയും, അധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു. സാമൂഹ്യ പ്രവർത്തക ശ്രീമതി. നിഷ ജോസ് കെ. മാണി ഉദ്ഘാടന കർമ്മം നിർവഹിക്കുകയും, തൻറെ ജീവിതാനുഭവങ്ങൾ കൊണ്ട്, വനിതകൾ നസ്രാണി സമൂഹത്തിന്റെ കരുത്തായി കരുതലായി Read More…
കവീക്കുന്ന് സ്കൂൾ ശതാബ്ദി സമാപനം 8 ന്
പാലാ: കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ ശതാബ്ദി ആഘോഷ സമാപനം 8 ന് നടക്കുമെന്ന് സ്കൂൾ മാനേജർ ഫാ ജോസഫ് വടകര, ഹെഡ്മാസ്റ്റർ ജിനോ ജോർജ് ഞള്ളംപുഴ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 8 ന് ഉച്ചകഴിഞ്ഞ് 2 ന് കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി പാരീഷ്ഹാളിൽ ശതാബ്ദി ആഘോഷസമാപനം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ ജോസഫ് വടകര അധ്യക്ഷത വഹിക്കും. കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ Read More…
പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച നിലയില്‍
പാലാ: പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അകലകുന്നം ഞണ്ടുപാറ സ്വദേശി ജെയ്‌സൺ തോമസിനേയും ഭാര്യയെയും മൂന്നു പിഞ്ചുമക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയേയും മക്കളേയും വെട്ടിക്കൊന്നശേഷം ജെയ്‌സൺ ജീവനൊടുക്കി എന്നാണു പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വീടിനുള്ളിൽ കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം. ജെയ്സണെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇയാൾ ഒരു വർഷത്തോളമായി പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. റബർ ഫാക്ടറിയിലെ ഡ്രൈവറാണ് Read More…