Pala

കെ എം മാണി കർഷക അവാർഡുകൾ വിതരണം ചെയ്തു; മീനച്ചിൽകാർഷിക വികസന ബാങ്കിൻ്റെ പ്രവർത്തനം മാതൃകാപരം: ജോസ് കെ മാണി എംപി

പാലാ: മീനച്ചിൽ കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ വിജയം പ്രവർത്തന രീതികളിലെ വ്യത്യസ്തതയും ഇടപാടുകളിലെ സുതാര്യതയുമാണെന്ന്ജോസ് കെ മാണി എംപി. പ്രതിസന്ധികൾക്കിടയിലും കാർഷിക വികസന ബാങ്കുകൾ മെച്ചപ്പെട്ട പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. കർഷകരുടെ ഏത് സാമ്പത്തിക ആവശ്യങ്ങളിലും അവർക്ക് കൈത്താങ്ങായി നിൽക്കുവാൻ ഇന്ന് കാർഷിക വികസന ബാങ്കുകൾക്ക് കഴിയുന്നുണ്ട്. മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻറെ അഭിമുഖത്തിൽ താലൂക്കിലെ മികച്ച കർഷകർക്ക് കെ എം മാണി മെമ്മോറിയൽ ക്യാഷ് അവാർഡുകളും, പ്രശസ്തി പത്രവും ഫലകവും സമ്മാനിച്ചുകൊണ്ട് Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയാക് സയൻസസിന്റെ പ്രഖ്യാപനം നടന്നു

പാലാ : ഹൃദ്രോഗ ചികിത്സയിൽ വിദഗ്ധ പരിചരണം ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റി ഹൃദയ ചികിത്സയ്ക്കുള്ള വലിയ ചികിത്സ കേന്ദ്രമായി മാറുമെന്നു ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. ലോക ഹൃദയാരോഗ്യ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയോളജി വിഭാഗത്തെയും കാർഡിയാക് സർജറി വിഭാഗത്തെയും യോജിപ്പിച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് കാർഡിയാക് സയൻസസിന്റെ പ്രഖ്യാപനം നിർവ്വഹിക്കുകയായിരുന്നു എംപി. ഹൃദയപൂർവ്വം രോഗികളോട് സംസാരിക്കുന്ന ഡോക്ടർമാരും ഉന്നത നിലവാരത്തിൽ ചികിത്സ നൽകുന്നതുമാണ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തെ മികവുറ്റതാക്കുന്നതെന്നു അധ്യക്ഷത വഹിച്ച പാലാ Read More…

Pala

പാലാ മുനിസിപ്പാലിറ്റിയിൽ നഗര ജനകീയ ആരോഗ്യ കേന്ദ്രം പരമലകുന്നിൽ നാളെ തുറക്കും

പാലാ: മുനിസിപ്പാലിറ്റി മുണ്ടുപാലത്ത് പരമലകുന്നിൽ നിർമ്മിച്ച നഗര ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ ഉൽഘാടനം ജോസ്.കെ.മാണി എം.പി ഞായർ 3 മണിക്ക് നിർവ്വഹിക്കും. കേരളത്തിൽ വർദ്ധിച്ച് വരുന്ന നഗരവൽക്കരണത്തിലൂടെ ആരോഗ്യമേഖലയിൽ ഉയരുന്ന വെല്ലുവിളികൾ പരിഹരിക്കുകയെന്ന ഉദ്ദേശത്തോടെയാണ് നഗര ജനകീയ കേന്ദ്രം സ്ഥാപികുന്നത്. പാലാ മുനിസിപ്പാലിറ്റിക്ക് രണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് അനുവദിച്ചിരിക്കുന്നത് .ഇതു വഴി പാലാ കെ.എം മാണി ജനറൽ അശ്രുപതിയിൽ ഉണ്ടാകുന്ന ഒ.പി തിരക്ക് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കുന്നു. നഗരസഭയുടെ മേൽനോട്ടത്തിൽ ആരോഗ്യ വകുപ്പും Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷികം മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു

പാലാ . സമൂഹത്തിനൊന്നാകെ ആരോഗ്യരംഗത്ത് കരുതലാകാൻ സാധിച്ചതാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രത്യേകതയെന്നു സീറോ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കതോലിക്കാ ബാവാ പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെ കൂടി സാക്ഷ്യമായ മാർ സ്ലീവാ മെഡിസിറ്റി അനേകർക്ക് പ്രയോജനം ലഭിക്കുന്ന സമ്പൂർണ ആരോഗ്യ സംരക്ഷണ കേന്ദ്രമായി മാറി കഴിഞ്ഞതായും കർദ്ദിനാൾ പറഞ്ഞു. ആതുര സേവന രംഗത്ത് ഉന്നത മൂല്യവും ഉന്നത Read More…

Pala

കേരള വിദ്യാർത്ഥി കോൺഗ്രസ് എം പാലാ സെന്റ് തോമസ് കോളേജ് യൂണിറ്റ് നേതൃയോഗം ചേർന്നു

പാലാ: മഹാത്മാഗാന്ധി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരള വിദ്യാർത്ഥി കോൺഗ്രസ് എം പാലാ സെന്റ് തോമസ് കോളേജ് യൂണിറ്റ് നേതൃയോഗം ചേർന്നു. കെ എസ് സി (എം ) കോട്ടയം ജില്ലാ പ്രസിഡന്റ് അമൽ ചാമക്കാല, കെ എസ് സി (എം ) പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോൺ വരകു കാലായിൽ , ജിനോ ജോസഫ്, സരുൺ ജോസഫ്, ലിന്റോ ലൈജു, സോഹൻ ഡൊമിനിക്, ആകാശ് സി ശശി തുടങ്ങിയവർ സംസാരിച്ചു.

Pala

പാലാ സെന്റ് തോമസ് കോളേജിൽ പ്ലാറ്റിനം ജൂബിലി മെഗാ രക്തദാന ക്യാമ്പ് നടത്തി

പാലാ: പാലാ സെന്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റും, ലയൺസ് ക്ലബ്‌ ഓഫ് കൊല്ലപ്പള്ളിയും, പാലാ ബ്ലഡ്‌ ഫോറവും, ഫെഡറൽ ബാങ്കും സംയുക്തമായി എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ്‌ ബാങ്കിന്റെയും, സെന്റ് തോമസ് ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്ക് ചെത്തിപ്പുഴയുടെയും സഹകരണത്തോടെ മെഗാ ബ്ലഡ്‌ ഡോണേഷൻ ക്യാമ്പും, ബോധവത്കരണ ക്ലാസും നടത്തി. പരിപാടിയുടെ ഉത്ഘാടനം പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസിന്റെ അധ്യക്ഷതയിൽ കോട്ടയം എം പി ഫ്രാൻസിസ് ജോർജ് Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക രോഗി സുരക്ഷദിനം ആചരിച്ചു

പാലാ: ലോക രോഗി സുരക്ഷ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയിൽ ബോധവൽക്കരണ പ്രദർശന പരിപാടിയും റാപ്പിഡ് റെസ്പോൺസ് ടീമിന്റെ ലോഞ്ചിംഗും നടന്നു. ആശുപത്രിയിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ ബോധവൽക്കരണ പ്രദർശന പരിപാടി പൊതുജനങ്ങൾക്ക് ആരോഗ്യസുരക്ഷയുടെ പുത്തൻ അറിവുകൾ പകരുന്നതായി മാറി. രോഗിസുരക്ഷയ്ക്കായി രോഗനിർണയം മെച്ചപ്പെടുത്തുക എന്ന ആപ്തവാക്യവുമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആശുപത്രി സുരക്ഷ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ, മരുന്നുകളുടെ കൈകാര്യംചെയ്യൽ, ലബോറട്ടറി വിഭാഗം, എൻജിനീയറിംഗ് വിഭാഗം , ശുചിത്വ പരിപാലനം, ഉപകരണങ്ങളുടെ അണുവിമുക്തമാക്കൽ, പീഡിയാട്രിക്സ് Read More…

Pala

നൂതന ശാസ്ത്രാഭിമുഖ്യങ്ങൾ യുവതലമുറയിൽ വളർത്തേണ്ടത് അനിവാര്യത: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ : നമ്മുടെ രാജ്യത്തെ യുവമനസ്സുകളിൽ ഒളിഞ്ഞുകിടക്കുന്ന നൂതന ആശയങ്ങൾ കണ്ടെത്തി ശാസ്ത്രാഭിമുഖ്യവും ഗവേഷണ ത്വരയും വളർത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ സംഘടിപ്പിച്ച അഞ്ചുദിവസത്തെ ശാസ്ത്ര സാങ്കേതിക ക്യാമ്പ് ‘ഇൻസ്പെയർ’ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറയുടെ ആശയങ്ങളെ സർഗ്ഗാല്മക ഗവേഷണങ്ങളിലേക്ക് നയിക്കുമ്പഴാണ് രാജ്യത്തിൻറെ ശാസ്ത്രഗവേഷങ്ങളുടെ അടിത്തറ ശക്തിപ്പെടുന്നത്. അപ്പോൾ നമ്മുടെ മാനവ വിഭവശേഷി ലോകത്തിന് ഉപകാരപ്പെടും. Read More…

Pala

ബൈക്ക് ഓടിച്ചു പോകുന്നതിനിടെ യുവാവിൻ്റെ ചെവിക്കുള്ളിൽ കയറിയ ചിത്രശലഭത്തെ ജീവനോടെ പുറത്തെടുത്തു

പാലാ: ബൈക്ക് ഓടിച്ചു പോകുന്നതിനിടെ യുവാവിൻ്റെ ഹെൽമറ്റിന് ഇടയിലൂടെ പറന്നു കയറിയ ചിത്രശലഭം ചെവിക്കുള്ളിൽ കയറി. ചെവിക്കുള്ളിൽ പരുക്കേറ്റ് രക്തം പൊടിഞ്ഞതോടെ യുവാവ് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടി. അത്യാഹിത വിഭാഗം ഫിസിഷ്യൻ ഡോ.വിപിൻലാൽ. വി യുടെ നേതൃത്വത്തിൽ പരിശോധന നടത്തി ചിത്രശലഭത്തെ ജീവനോടെ പുറത്ത് എടുത്തു കളഞ്ഞു. ശനിയാഴ്ച രാത്രിയാണ് സംഭവം. നീലൂർ സ്വദേശിയായ യുവാവ് പാലായിലേക്ക് ബൈക്ക് ഓടിച്ചു വരുന്നതിനിടെ പയപ്പാർ ഭാഗത്ത് വച്ചാണ് ചിത്രശലഭം ഹെൽമറ്റിനു മുന്നിലൂടെ പറന്ന് എത്തി ചെവിക്കുള്ളിലേക്ക് Read More…

Pala

പാലാ മേഖല വിശ്വാസ പരിശീലന കലോത്സവം: ഓവറോൾ ചാമ്പ്യൻഷിപ്പ് പൂവരണി എസ് എച്ച് സൺഡേ സ്കൂളിന്

പൂവരണി : പാലാ മേഖല വിശ്വാസ പരിശീലന കലോത്സവത്തിൽ പൂവരണി തിരുഹൃദയ സൺഡേസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സാഹിത്യ രചനാ മത്സരങ്ങളിലും കലാ മത്സരങ്ങളിലും ബി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ടാണ് പൂവരണി ഓവറോൾ ചാമ്പ്യൻഷിപ്പിലേക്ക് എത്തിയത്. 6 ഇനങ്ങളിൽ വീതം ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും പത്ത് ഇനങ്ങളിൽ മൂന്നാം സ്ഥാനവും ഉൾപ്പെടെ 59 എ ഗ്രേഡുകളും 24 ബി ഗ്രേഡുകളും 17 സി ഗ്രേഡുകളും നേടിയ പൂവരണി സൺഡേ സ്കൂൾ 448 പോയിന്റുകളോടെയാണ് ഒന്നാം Read More…