Pala

പാലാ രൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ റവ.ഡോ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അച്ചനെ കാറിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമം

പാലാ രൂപത വിശൃാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ റവ.ഡോ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അച്ചനെ പാലാ അരമനയ്ക്കു മുന്‍പില്‍ വച്ച് കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. അച്ചനെ ഇടിച്ച വെള്ള കാര്‍ നിര്‍ത്താതെ പോയി. പാലാ പൊലീസ് കേസ് എടുത്ത് അനൃേഷണം ആരംഭിച്ചു. കാലിനും മറ്റും പരുക്കുപറ്റിയ അച്ചന്‍ ചികില്‍സയിലാണ്.

Pala

സീപ്പ് സൂപ്പർ ലീഗ് ഫുട്ബോൾ: പാലാ സെന്റ് തോമസ് സ്കൂളിനും കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനും വിജയം

പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ്. തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഭാഗമായി ബുധനാഴ്ച രാവിലെ നടന്ന മത്സരത്തിൽ കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ആതിഥേയരായ ഇലഞ്ഞി സെന്റ്. പീറ്റേഴ്സ് സ്കൂളിനെ പരാജയപ്പെടുത്തി സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗിൽ തങ്ങളുടെ ആദ്യവിജയം കരസ്ഥമാക്കി. സ്കോർ 5-3. തുല്യ ശക്തികൾ ഏറ്റുമുട്ടിയ മത്സരത്തിൽ ആദ്യ പകുതിയിൽ ആതിഥേയർ ഒരുഗോളിന് മുന്നിട്ടു നിന്നുവെങ്കിലും രണ്ടാം പകുതിയിൽ കളിയുടെ നിയന്ത്രണം കടനാട് Read More…

Pala

എന്നെയോര്‍ത്ത് ആരും കരയണ്ട; കേരള കോണ്‍ഗ്രസ് എമ്മിന് ഒരു നിലപാടേയുള്ളു; എല്‍ഡിഎഫില്‍ തുടരും: ജോസ് കെ മാണി

പാലാ : അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കാന്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം. യുഡിഎഫിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ അധ്യക്ഷന്‍ ജോസ് കെ മാണി തള്ളി. കോട്ടയത്തെ കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ജോസ് കെ മാണി നിലപാട് വിശദീകരിച്ചു. പലയിടങ്ങളില്‍ നിന്നും ക്ഷണമുണ്ടെന്നും മുന്നണിമാറ്റ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും വിശദീകരണം. എല്‍ഡിഎഫ് മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റന്‍ താന്‍ തന്നെയെന്നും ജോസ് കെ മാണി പറഞ്ഞു. ബൈബിള്‍ വചനം ഉദ്ധരിച്ചുകൊണ്ടായിരുന്നു ജോസ് കെ മാണി സംസാരിച്ചു തുടങ്ങിയത്. Read More…

Pala

എസ്എംവൈഎം വാർഷിക റിപ്പോർട്ട് കൈമാറി

പാലാ : പാലാ രൂപതാ യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപതയുടെ 2025 പ്രവർത്തനവർഷത്തെ വാർഷിക റിപ്പോർട്ട് ‘മറുപടി’ പുറത്തിറങ്ങി. എസ്എംവൈഎം പാലാ രൂപത 2025 പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് റിപ്പോർട്ട് കൈമാറി. കഴിഞ്ഞ പന്ത്രണ്ട് മാസങ്ങളിലെ ഓൺലൈൻ ബുള്ളറ്റിനുകൾ ഏകോപിപ്പിച്ചാണ് ‘ മറുപടി’ പുറത്തിറക്കിയിരിക്കുന്നത്. രൂപതയിലെ യുവജനപ്രസ്ഥാനത്തിൻറെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച പിതാവ് പുതിയ നേതൃനിരയ്ക്ക് ആശംസകൾ നേർന്നു. രൂപത ഡയറക്ടർ ഫാ മാണി കൊഴുപ്പൻകുറ്റി, മിജോ ജോയി, Read More…

Pala

രണ്ടാമത് പാലാ മരത്തൺ ജനുവരി 18ന്

പാലാ: പാലാ സെന്റ് തോമസ് കോളേജിന്റെയും എൻജിനീയർസ് ഫോറം പാലയുടെയും ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ബിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് പാലാ മരത്തൺ ജനുവരി 18ന് പാലായിൽ വെച്ച് നടത്തപ്പെടും. പുരുഷ വനിത വിഭാഗങ്ങളിലായി 21 കിലോമീറ്റർ ഹാഫ് മരത്തൺ, 10 കിലോമീറ്റർ, മൂന്ന് കിലോമീറ്റർ ഫൺ റേസ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തപ്പെടുക. ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ഓട്ടം എന്നിവയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ക്യാഷ് പ്രൈസ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ Read More…

Pala

സീപ് ഫുട്ബോൾ സൂപ്പർ ലീഗ്: അറക്കുളം സെന്റ് മേരീസിന് ജയം

പാലാ: രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും പാലാ സെന്റ് തോമസ് കോളജും സംയുക്തമായി നടത്തുന്ന സീപ് ഫുട്ബോൾ സൂപ്പർ ലീഗിൽ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ആതിഥേയരായ അറക്കുളം സെന്റ് മേരീസ് സ്കൂൾ ഏകപക്ഷീയമായ ഒരു ഗോളിന് പാലാ സെന്റ് തോമസ് സ്കൂളിനെ പരാജയപ്പെടുത്തി. അറക്കുളം സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ലീഗിൽ തങ്ങളുടെ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടിറങ്ങിയ സെന്റ് തോമസ്സിനെ മറുപടി ഇല്ലാത്ത ഒരു ഗോളിനാണ് ആറക്കുളത്തോട് പരാജയപ്പെട്ടത്. മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് Read More…

Pala

സീപ്പ് സൂപ്പർ ലീഗ് ഫുട്ബോൾ: പാലാ സെന്റ് തോമസ് സ്കൂളിന് വിജയം

പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ്. തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ പാലാ സെന്റ് തോമസ് സ്കൂളിൽ നടന്ന മത്സരത്തിൽ ആതിഥേയരായ പാലാ സെന്റ്. തോമസ് സ്കൂൾ കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ടീമിനെ 5–1ന് പരാജയപ്പെടുത്തി. പാലാ സെന്റ് തോമസ് സ്കൂളിനായി ഹാട്രിക് നേടിയ ഇയോണിനെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു. വൈകുന്നേരം കൂട്ടിക്കൽ സെന്റ് ജോർജ്സ് സ്കൂളിൽ Read More…

Pala

സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ്

nപാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ്. തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗിൽ തിങ്കളാഴ്ച രാവിലെ 9 മണിക്ക് പാല സെൻ്റ് തോമസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ സെന്റ് തോമസ് സ്കൂൾ കടനാട് സെൻ്റ് സെബാസ്റ്റ്യൻസ് സ്കൂളിനെയും ഉച്ചയ്ക്ക് ശേഷം കൂട്ടിക്കൽ സെൻ്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയർ കഞ്ഞിരത്തനം സെന്റ് ജോൺസ് സ്കൂളിനെയും നേരിടും. നിലവിൽ അറക്കുളം സെന്റ്. മേരീസ്‌ സ്കൂൾ പോയിൻ്റ് Read More…

Pala

സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് അറക്കുളം സെന്റ്. മേരീസ്‌ സ്കൂളിൻ്റെ തേരോട്ടം

പാലാ: പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ് തോമസ് കോളേജ് പാലായും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗിൽ 6ാം ദിനം , ആതിഥേയരായ അറകുളം സെന്റ്. മേരീസ്‌ സ്കൂൾ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് കാഞ്ഞിരത്താനം സെന്റ് ജോൺസ്സ്കൂളിനെ തോല്പിച്ചു. അറക്കുളം സെന്റ്. മേരീസ്‌ സ്കൂൾ ആധികാരികമായ വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു. മത്സരത്തിൽ ഹാട്രിക്ക് ഉൾപ്പെടെ 4 ഗോളുകൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച അറക്കുളം ടീമിൻ്റെ താരമായ ആദിത്യൻ Read More…

Pala

തീർഥാടന കേന്ദ്രമായ കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദർശനത്തിരുനാൾ 11 ന് കൊടിയേറും

പാലാ: പുരാതന ചരിത്ര പ്രസിദ്ധവും തീർഥാടന കേന്ദ്രവുമായ കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദർശനത്തിരുനാൾ 11 ന് കൊടിയേറി 20 ന് സമാപിക്കുമെന്നും തിരുനാളിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ഫൊറോന വികാർ ഇൻ ചാർജ് റവ .ഡോ.ജോസഫ് അരിമറ്റത്തിൽ, അസി വികാർ ഫാ. ജോസഫ് ആട്ടങ്ങാട്ടിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ദിവസവും രാവിലെ 6 ന് കുർബാന നൊവേന.10 ന് വൈകിട്ട് 4.30 ന് കുർബാന, സന്ദേശം – ഫാ. ജോസഫ് തെങ്ങുംപള്ളിൽ. 11 Read More…