പാലാ : എ. ഡി. മുന്നൂറ്റിയി രൂപത്തഞ്ചിൽ നടന്ന നിഖ്യ സൂനഹദോസ് ഇന്നും ഏറ്റവും പ്രസക്തമാണെന്നും സത്യവിശ്വാസം തെറ്റ് കൂടാതെ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടേണ്ടത് എങ്ങനെയെന്ന് ഈ സൂനഹദോസ് പഠിപ്പിക്കുന്നുവെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് . ഈ ദൃഢമായ വിശ്വാസത്തിലുള്ള അടിത്തറയാണ് സഭയുടെ അടിത്തറ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ക്രിസ്ത്യൻ സഭകളും നിഖ്യാ വിശ്വാസപ്രമാണത്തെ ചേർത്തുപിടിക്കുന്നു എന്നത് സഭകളുടെ ഐക്യത്തിനുള്ള അടിത്തറയാണ്. നിഖ്യ സൂനഹദോസിൻ്റെ ആയിരത്തി എഴുനൂറാം വാർഷികത്തിൽ പാലാ രൂപത വിശ്വാസ പരിശീലകരും കത്തോലിക്കാ Read More…
Pala
എൽ.റ്റി.സി.ഗ്ലോബൽ എക്സലൻസ് അവാർഡ് രാമപുരം കോളേജിന്
പാലാ: അന്താരാഷ്ട്ര വിദ്യാഭ്യാസ കൺസൾട്ടിംഗ് സ്ഥാപനമായ എൽ ടി സി ഗ്ലോബലിന്റെ 2024 -’25 വർഷത്തെ ‘എഡ്യൂക്കേഷൻ എക്സ്ല്ലൻസ് അവാർഡിന്’ രാമപുരം മാർ ആഗസ്തീനോസ് കോളേജ് അർഹമായി. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നംപുറം എൽ റ്റി സി ഗ്ലോബൽ സി ഇ ഒ മാത്യു അലക്സാണ്ടറിൽ നിന്നും അവാർസ് ഏറ്റുവാങ്ങി. ലോകോത്തര നിലവാരത്തിൽ വിവിധ യൂണിവേഴ്സിറ്റികളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോർത്തിണക്കി പുത്തൻ വിദ്യാഭ്യാസ ശൈലി പ്രദാനം ചെയ്യുന്ന സ്ഥാപനമാണ് ഗ്ലോബൽ എൽ റ്റി Read More…
മെഗാ വിദ്യാഭ്യാസ പ്രദർശന മേള നടത്തപ്പെട്ടു
പാലാ: പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ, പാലാ, ചൂണ്ടച്ചേരി സെന്റ്. ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ വച്ച് ‘എഡ്യുഫെയർ’ എന്ന പേരിൽ മെഗാ വിദ്യാഭ്യാസ പ്രദർശന മേള സംഘടിപ്പിച്ചു. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിവിധ യൂണിവേഴ്സിറ്റികളും കോളേജുകളും, വിവിധ കോഴ്സുകളും തൊഴിൽ സാധ്യതകളും പരിചയപ്പെടുത്തി. തുടർവിദ്യാദ്യാസത്തിനായി തയ്യാറെടുക്കുന്ന നിരവധി കുട്ടികൾ മെഗാ വിദ്യാഭ്യാസ പ്രദർശന മേളയിൽ പങ്കെടുക്കുകയും കോഴ്സുകൾ പരിചയപ്പെടുകയും വിവിധ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടുകയും ചെയ്തു. Read More…
ഇന്നലെ രാത്രി വീശിയടിച്ചകാറ്റിൽ കെ.എസ്.ഇ.ബി പാലാ ഡിവിഷനു കീഴിൽ വ്യാപകമായ നാശനഷ്ടങ്ങൾ
പാലാ: ഇന്നലെ രാത്രി വീശിയടിച്ച കൊടുങ്കാറ്റിൽ കെ.എസ്.ഇ.ബി പാലാ ഡിവിഷനു കീഴിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. 11 കെവി ഫീഡറുകൾ ഭൂരിഭാഗവും തകരാറിലായി. മരങ്ങൾ ഒടിഞ്ഞുവീണ് നൂറോളം വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും നിരവധി സ്ഥലങ്ങളിൽ കമ്പികൾ പൊട്ടിവീഴുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി ലൈനുകളിൽ വീണ മരങ്ങൾ വെട്ടിമാറ്റി ഇന്ന് ഉച്ചയോടെ വൈദ്യുതിബന്ധം ഭാഗീകമായി പുന:സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും നിരവധിയായ എൽ.ടി ലൈൻ തകരാറുകൾ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മാന്യഉപഭോക്താക്കൾ സഹകരിക്കണമെന്നും പാലാ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
പാലാ രൂപതാ പ്ലാറ്റിനം ജൂബിലി ആരാധനക്രമക്വിസ് ഉഹ്ദാന- 2025 നടത്തപ്പെട്ടു
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സീറോ മലബാർ സഭയുടെ ആരാധനക്രമ പാരമ്പര്യത്തെ അടുത്തറിയാനും പഠിക്കാനുമായി ഉഹ്ദാന – 2025 എന്ന പേരിൽ ക്വിസ് മത്സരം ചൂണ്ടച്ചേരി സെന്റ്. ജോസഫ് എൻജിനീയറിങ് കോളേജിൽ വച്ച് നടത്തപ്പെട്ടു. ഇടവക – ഫൊറോന തലങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 121 പേർ പങ്കെടുത്ത ആദ്യഘട്ടത്തിൽനിന്നും ഗ്രാന്റ് ഫിനാലെ മത്സരത്തിലേക്ക് രണ്ട് വിഭാഗങ്ങളിലായി പത്ത് പേരാണ് യോഗ്യത നേടിയത്. വിദ്യാർത്ഥികളുടെ വിഭാഗത്തിൽ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് സ്വന്തമാക്കി തിടനാട് Read More…
ബിഎസ്എൻഎൽ മൊബൈൽ ടവർ നിലംപതിച്ചു
പാലാ: കാറ്റിലും മഴയിലും ബിഎസ്എൻഎൽ മൊബൈൽ ടവർ നിലംപതിച്ചു. പാലാ സെൻ്റ് തോമസ് കോളേജിന്റെ ലൈബ്രറി കെട്ടിടത്തിൻ്റെ നാലാം നിലയിൽ സ്ഥാപിച്ചിരുന്ന ബിഎസ്എൻഎൽ മൊബൈൽ ടവറാണ് നിലംപതിച്ചത്. കെട്ടിടത്തിന്റെ മുകളിൽ കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ചിരുന്ന ടവർ ആണ് മറിഞ്ഞു വീണത്. സിഗ്നൽ ട്രാൻസ്മിഷൻ സംവിധാനങ്ങളും കേബിളുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും തകർന്നിട്ടുണ്ട്. കോളേജിന്റെ മുറ്റത്തേയ്ക്ക് പതിച്ചതിനാൽ കോളേജ് കെട്ടിടത്തിന് കേടുപാടുകളില്ല.
ഗുരുതര കാൻസർ രോഗം ബാധിച്ച 64കാരിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൈപെക് ചികിത്സ
പാലാ: ഗുരുതര കാൻസർ രോഗം ബാധിച്ച 64 കാരിയായ സ്ത്രീ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ഹൈപെക് ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു. വയർ വീർത്തു വന്നതിനെ തുടർന്നാണ് കോട്ടയം സ്വദേശിനിയായ സ്ത്രീ ആശുപത്രിയിൽ ചികിത്സതേടിയത്. തുടർന്നു നടത്തിയ വിശദമായ പരിശോധനയിൽ അണ്ഡാശയത്തിൽ മുഴ വളർന്ന് കാൻസർ ആണെന്നു കണ്ടെത്തി. വയറിന്റെ ഭിത്തിയിലേക്കും കാൻസർ പടർന്നു വ്യാപിച്ചിരുന്നു. ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെൻസണിന്റെയും, സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ.ജോഫിൻ.കെ.ജോണിയുടെയും നേതൃത്വത്തിൽ ശസ്ത്രക്രിയയിലൂടെ മുഴ പൂർണ്ണമായും നീക്കം ചെയ്ത ശേഷമാണ് Read More…
പാലാ നെല്ലിയാനി മേഖലയിൽ കാറ്റും മഴയും നാശം വിതച്ചു ;മരങ്ങൾ ഒടിഞ്ഞു വീണ് വൈദ്യുതി തൂണുകൾ പാടേ തകർന്നു
പാലാ: ഇന്ന് വെളുപ്പിന് ഉണ്ടായ അതിശക്തമായ കാറ്റിലും മഴയിലും നിരവധി നാശനഷ്ടങ്ങളാണ് നെല്ലിയാനി മേഖലയിൽ ഉണ്ടായത്.വൻ മരങ്ങളും വലിയ ശിഖരങ്ങളും കാറ്റിൽ ഒടിഞ്ഞു വീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീണു. നിരവധി വൈദ്യുതി തൂണുകൾ ഒടിഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്. പാലാ ജനതാ റോഡിൽ ഗതാഗതം സ്തംഭിച്ചു. ഈ റോഡിൽ നിരവധി വൈദ്യുതി തൂണുകളാണ് തകർന്ന് റോഡിൽ കിടക്കുന്നത്. ഓറഞ്ച് സ്ട്രീറ്റിലും ആഞ്ഞിലിമരം വീണ് വൈദ്യുതി ലൈൻതകരാറിലായി. വളരെയേറെ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.നിരവധി പേരുടെ വാഴ, ചേന, പച്ചക്കറി കൃഷികൾ Read More…
സ്പെഷ്യൽ സ്കൂൾ അധ്യാപകർക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ പരിശീലനം നൽകി
പാലാ : മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലാ രൂപത കെയർ ഹോംസുമായി സഹകരിച്ച് സ്പെഷ്യൽ സ്കൂളിലെ അധ്യാപകർക്കും ജീവനക്കാർക്കുമായി മാനേജിംഗ് നീഡ്സ് ഓൺ സ്പെഷ്യൽ ചിൽഡ്രൻ എന്ന വിഷയത്തിൽ പരിശീലന പരിപാടി നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തിൽ സ്പെഷ്യൽ സ്കൂളുകളുടെ നേതൃത്വത്തിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകപരമാണെന്നു അദ്ദേഹം പറഞ്ഞു. കെയർ ഹോംസ് ഡയറക്ടർ റവ.ഫാ.ജോർജ് നെല്ലിക്കുന്ന്ചെരിവുപുരയിടം, കാവാലി ഫാ.ബോഡ് വിഗ് ഡേ കെയർ സെന്റർ പ്രിൻസിപ്പൽ Read More…
പാലാക്കാരുടെ സുഖ യാത്രയുടെ കാലം കഴിയുന്നു;പാലായിൽ നിന്നും കൂടുതൽ ബസുകൾ മറ്റു ഡിപ്പോകളിലേയ്ക്ക് മാറ്റി
പാലാ: പാലാക്കാരുടെ തടസ്സരഹിതയാത്രാ സൗകര്യം ഇല്ലാതാകുന്നു. വിവിധ കേന്ദ്രങ്ങളിലേക്ക് ഏതു സമയത്തും യാത്ര ചെയ്യാനാവുമായിരുന്ന കാലഘട്ടമാണ് അവസാനിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം രണ്ട് എ.സി ബസുകൾ കോഴിക്കോടിനും ഒരെണ്ണം കൊട്ടാരക്കരയിലേയ്ക്കും മാററി. വെളുപ്പിന് 5 മണിക്ക് പാലാ- തിരുവനന്തപുരമായി സർവ്വീസ് നടത്തി കൊണ്ടിരുന്ന ബസുകളാണ് കോഴിക്കോട്ടേയ്ക്ക് മാറ്റിയത്.പാലാ ഡിപ്പോയിൽ നിന്നും കോട്ടയം -തൊടുപുഴ ചെയിൻ സർവ്വീസിൽ ഉണ്ടായിരുന്ന ബസാണ് കൊട്ടാരക്കരയിലേയ്ക്കും മാറ്റിയത്.അടുത്ത കാലം വരെ 66 ഷെഡ്യൂൾ കൾ ഉണ്ടായിരുന്ന ഡിപ്പോയിൽ ഇതോടെ 60 ഷെഡ്യൂൾ കൾ മാത്രമായി Read More…











