Pala

മാർ സ്ലീവാ മെഡിസിറ്റിയേയും രൂപതയെയും കളങ്കപ്പെടുത്താൻ ശ്രമം; ആരോപണങ്ങൾ അടിസ്ഥാന രഹിതം

പാലാ: പാലാ രൂപതയുടെ നിയന്ത്രണത്തിലുള്ള മാർ സ്ലീവാ മെഡിസിറ്റിയെ കുറിച്ച് വളരെ അടിസ്ഥാനരഹിതമായ ചില ആരോപണങ്ങളാണ് ഒരു ഓൺലൈൻ മീഡിയ പ്രചരിപ്പിരിക്കുന്നതെന്ന് ആശുപത്രി സി.ഇ.ഒ. ജസ്റ്റിൻ തോമസ് അറിയിച്ചു. മലയോര മേഖലയിലെ ജനവിഭാഗങ്ങൾക്കും അന്താരാഷ്ട്രാനിലവാരത്തിലുള്ള ആതുരശുശ്രൂഷകേന്ദ്രം വേണമെന്ന പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ ദീർഘവീക്ഷണമാണ് മാർ സ്ലീവാ മെഡിസിറ്റി എന്ന ആശയത്തിനു തുടക്കം കുറിച്ചതും പിന്നീട് യാഥാർഥ്യമാകുകയും ചെയ്തത്. 2019ൽ പ്രവർത്തനം ആരംഭിച്ചെങ്കിലും അതിനും 10 വർഷം മുൻപ് തന്നെ ഈ സ്ഥാപനം Read More…

Pala

രാമപുരത്ത് മോളി ജോഷി എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി

പാലാ: രാമപുരം ഗ്രാമ പഞ്ചായത്ത് ജി.വി ഏഴാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മോളി ജോഷി വെള്ളച്ചാലിനെ മത്സരിപ്പിക്കും. ഇന്നു ചേർന്ന എൽ.ഡി.എഫ് നേതൃയോഗമാണ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. എൽ.ഡി.എഫ് മുന്നണി സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് മോളി മത്സരിക്കുക. സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട മോളി ജോഷിക്ക് സ്വീകരണം നൽകി. തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ചു. എൽ.ഡി.എഫ് മുന്നണി യോഗത്തിൽ കൺവീനർ ബൈജു ജോൺ പുതിയിടത്തുചാലിൽ അദ്ധ്യക്ഷത വഹിച്ചു. ബേബി ഉഴുത്തുവാൽ, എം.ടി.ജാൻ്റിസ്, സണ്ണി പൊരുന്നക്കോട്ട്, വി.ജി.വിജയകുമാർ, പയസ് അഗസ്റ്യൻ, അജി സെബാസ്ത്യൻ, Read More…

Pala

അപകടകരമായ മദ്യനയം തിരുത്തണം: ഫാ. വെള്ളമരുതുങ്കല്‍

പാലാ: പൊതുസമൂഹത്തിന് ഏറെ ഭീഷണി ഉയര്‍ത്തുന്ന അപകടകരമായ മദ്യനയമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും തിരുത്തിയില്ലെങ്കില്‍ അപകടം ക്ഷണിച്ചുവരുന്നുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ മുന്‍ സെക്രട്ടറിയും പാലാ രൂപതാ ഡയറക്ടറുമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍. രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലാ ളാലം പാലം ജംഗ്ഷനില്‍ സംഘടിപ്പിച്ച മദ്യനയങ്ങള്‍ക്കെതിരെ സമരജ്വാല പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍. കുടിവെള്ളം ഇല്ലാത്ത നാട്ടില്‍ വെള്ളമടി പ്രോത്സാഹിപ്പിക്കാന്‍ മദ്യഫാക്ടറി തുടങ്ങുകയാണ് സര്‍ക്കാര്‍. ബാറുകള്‍ 29-ല്‍ നിന്നും ആയിരത്തിലധികമായി. ബിവറേജസ്-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ ദിനാചരണം നടത്തി; സമ്പൂർണ കാൻസർ ചികിത്സ കേന്ദ്രം ഈ വർഷം പ്രവർത്തനം തുടങ്ങും

പാലാ: ലോക കാൻസർ ദിനാചരണത്തിന്റെ ഭാ​ഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻ ഹെൽപ് പദ്ധതി പ്രകാരം രോ​ഗം അതിജീവിച്ചവരുടെയും രോ​ഗികളുടെയും സം​ഗമം നടത്തി. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ആരോ​ഗ്യപരിപാലന രം​ഗത്ത് ഉന്നത നിലവാരത്തിലുള്ള ചികിത്സ ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് ഏറെ ​ഗുണകരമാകുന്നതായി മന്ത്രി പറഞ്ഞു. സമ്പൂർണ കാൻസർ ചികിത്സ കേന്ദ്രം കൂടി ആരംഭിക്കുന്നത് ജനങ്ങളോടുള്ള സാമൂഹിക പ്രതിബദ്ധതയുടെ ഭാ​ഗമായി കരുതുന്നുവെന്നും സർക്കാരിനു വേണ്ടി ഇക്കാര്യത്തിൽ മാർ സ്ലീവാ മെഡിസിറ്റിയെ അനുമോദിക്കുന്നതായും​ Read More…

Pala

മാതൃവേദി പാലാ മേഖല പ്രവർത്തനോദ്ഘാടനം പാലാ കത്തീഡ്രൽ പള്ളിയിൽ നടന്നു

പാലാ: മാതൃവേദി പാലാ മേഖലയുടെ 2025 – 2026 വർഷത്തെ പ്രവർത്തനോദ്ഘാടനം പാലാ കത്തീഡ്രൽ പള്ളിയിൽ നടന്നു. പാലാ മേഖലയുടെ രക്ഷാധികാരി റവ.ഡോ.ജോസ് കാക്കല്ലിൽ ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. പാലാ കത്തീഡ്രൽ മേഖല ഡയറക്ടർ റവ. ഫാ. ജോർജ് ഈറ്റയ്ക്കകുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല പ്രസിഡന്റ് ശ്രീമതി ലിസ്സിക്കുട്ടി മാത്യു സ്വാഗതവും മേഖല ജോയിന്റ് സെക്രട്ടറി ഫോൻസി ടോം നന്ദിയും ആശംസിച്ചു. മേഖലാ ജോയിന്റ് ഡയറക്ടർ റവ. സി. ബെറ്റി SH, രൂപത ആനിമേറ്റർ ഡയാന Read More…

Pala

പാലായിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി

പാലാ: മേവടയിൽ സ്വകാര്യ ഉടമസ്ഥയിൽ ഉള്ള പുരയിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. മീനച്ചിലിൽ നിന്നും കാണാതായ 84കാരൻ്റെ മൃതദേഹമാണിതെന്നാണ് സംശയം. ശാസ്ത്രീയ പരിശോധനായ്ക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ ഡിസംബർ 21 ന് 84 കാരനായ മാത്യു തോമസിനെ കാണാതായിരുന്നു. ഇദ്ദേഹത്തിന്റെ വീടിന് സമീപത്തു നിന്നാണ് ഇപ്പോൾ അസ്ഥികൂടം കിട്ടിയത്.

Pala

ന്യൂനപക്ഷ സ്കോളർഷിപ്പ് സർക്കാർ വെട്ടിക്കുറച്ചത് പ്രതിഷേധാർഹം : എസ്.എം.വൈ.എം

പാലാ: ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച സർക്കാർ നിലപാട് തികച്ചും പ്രതിഷേധാർഹമെന്ന് എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത. ന്യൂനപക്ഷ സ്കോളർഷിപ്പ് സർക്കാർ വെട്ടിയത് 80:20 അനുപാതത്തിലെ അനീതി തിരുത്തിച്ചതിലുള്ള കുടിപ്പകയാണ് എന്ന സംശയം സംഘടന ഉയർത്തി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്രൈസ്തവർക്ക് യാതൊരു വിധ ആനുകൂല്യങ്ങളും കിട്ടാതിരിക്കാൻ ഉള്ള പല ശ്രമങ്ങളിൽ ഒരു ശ്രമമാണിത്. ന്യൂനപക്ഷങ്ങൾക്കുവേണ്ടി കോടികണക്കിന് രൂപ വകയിരുത്തിയിരുന്ന കാലയളവിൽ 80:20 അനുപാതത്തിലാണ് അവ വിതരണം ചെയ്തിരുന്നത്. ആ അനുപാതം ഭരണഘടന വിരുദ്ധമാണ് എന്ന് ഹൈക്കോടതിയിൽ Read More…

Pala

ബ്രൂവറി-ഡിസ്റ്റിലറി അനുമതിക്കെതിരെ ”സമരജ്വാല” പാലായില്‍ ഫെബ്രുവരി 4 ന്

പാലാ: പാലക്കാട്ട് സ്വകാര്യ ബ്രൂവറി കമ്പനിക്ക് നല്കിയിരിക്കുന്ന അനുമതി എത്രയുംവേഗം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും തുടരുന്ന ജനദ്രോഹമദ്യനയം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് 4 ന് ചൊവ്വാഴ്ച 4 മണിക്ക് പാലായില്‍ സമരജ്വാല പ്രതിഷേധ പരിപാടി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലാ രൂപതാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. രൂപതാ പ്രസിഡന്റ് പ്രസാദ് കുരുവിളയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടികള്‍ മദ്യവിരുദ്ധ കമ്മീഷന്‍ മുന്‍ സെക്രട്ടറിയും രൂപതാ ഡയറക്ടറുമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ ഉദ്ഘാടനം ചെയ്യും. സാബു എബ്രാഹം, ജോസ് കവിയില്‍, അലക്‌സ് കെ. Read More…

Pala

പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ക്യാൻസർ വിഭാഗത്തിനായി നിർമ്മിക്കുന്ന റേഡിയേഷൻ ഓങ്കോളജി ബ്ലോക്കിനായുള്ള അവലോകന യോഗം ചേർന്നു

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ സ്ഥാപിക്കുന്ന കെ.എം.മാണിക്യാൻസർ ചികിത്സാ കേന്ദ്രത്തിനായി കൂടുതൽ ആധുനിക ഉപകരണങ്ങളും ധനസഹായവും ലഭ്യമാക്കുമെന്നും ഇതിനായി വിവിധ ഏജൻസികളെ സമീപിച്ചിട്ടുള്ളതായും ജോസ്‌.കെ.മാണി എം.പി അറിയിച്ചു. എല്ലാവിധ ആധുനിക റേഡിയോ സ്കാനിംഗ് ഉപകരണങ്ങളും മറ്റ് രോഗനിർണ്ണയ ഉപകരണങ്ങളും പാലാ ജനറൽ ആശുപത്രിക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എം.പി.ഫണ്ട് വിനിയോഗിച്ചുള്ള റേഡിയേഷൻ ബ്ലോക്ക് നിർമ്മാണത്തിനായുള്ള സാങ്കേതിക അനുമതി കൂടി ലഭ്യമായാൽ ഇതിനായുള്ള കെട്ടിട നിർമ്മാണം ആരംഭിക്കുമെന്നും ഇതുസംബന്ധിച്ച നടപടികൾ കേരള ഹെൽത്ത് റിസേർച്ച് Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിക്ക് ഹരിതകേരളം മിഷന്റെ എ​ ​ഗ്രേഡ് ഹരിത സ്ഥാപന സാക്ഷ്യപത്രം ലഭിച്ചു

പാലാ: പരിസ്ഥിതി പരിപാലന രം​ഗത്ത് മാതൃകപരമായ പ്രവർത്തനം കാഴ്ച്ചവയ്ക്കുന്ന മാർ സ്ലീവാ മെഡിസിറ്റിക്ക് സർക്കാരിന്റെ ഹരിതകേരളം മിഷന്റെ എ​ ​ഗ്രേഡ് ഹരിത സ്ഥാപന സാക്ഷ്യപത്രം ലഭിച്ചു. ഹരിത പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചു കൊണ്ട് ശുചിത്വ – മാലിന്യ സംസ്കരണം, ജലസുരക്ഷ ,ഊർജസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, എന്നീ മേഖലകളുമായി ബന്ധപ്പെട്ടു മാതൃകപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് സാക്ഷ്യപത്രം ലഭിച്ചത്. ഏറ്റവും മികച്ച പരിസ്ഥിതി ഊർജ ജല സംരക്ഷണ പ്രവർത്തനങ്ങൾക്കു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഒന്നാം സ്ഥാനവും കഴിഞ്ഞ വർഷം Read More…