പാലാ: ഗുരുതര ഹൃദ്രോഗം കണ്ടെത്തിയ 82 കാരി സ്വിറ്റ്സർലണ്ട് സ്വദേശിനി മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ചികിത്സയിലൂടെ സുഖം പ്രാപിച്ചു മടങ്ങി. ആയുർവേദ ചികിത്സക്കായി കേരളത്തിൽ എത്തിയ 82കാരിക്കാണ് ഗുരുതര ഹൃദ്രോഗം കണ്ടെത്തിയത്. ശ്വാസം മുട്ടൽ ഉണ്ടാകുകയും തുടർന്ന് നടക്കാൻ സാധിക്കാതെ ഗുരുതരവാസ്ഥയിലാകുകയും ചെയ്തതിനെ തുടർന്ന് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സക്കായി എത്തിക്കുകയായിരുന്നു. ഹൃദയമിടിപ്പ് താളം തെറ്റുകയും ഹൃദയത്തിന്റെ പമ്പിംഗ് 20 ശതമാനത്തിൽ എത്തിയ നിലയിലുമായിരുന്നു രോഗി. കാർഡിയാക് സയൻസസ് വിഭാഗം മേധാവി ഡോ. രാംദാസ് നായിക്കിന്റെ Read More…
Pala
അദ്ധ്വാനിച്ച് ജീവിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ മയക്കുമരുന്ന് ഉണ്ടാക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നു : ബിഷപ്പ് കല്ലറങ്ങാട്ട്
പാലാ :അദ്ധ്വാനിച്ച് ജീവിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ മയക്കുമരുന്നുണ്ടാക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നത് മറ്റ് ചില രാജ്യങ്ങളിലെപ്പോലെ നമ്മുടെ നാട്ടിലും പടര്‍ന്നുപിടിച്ചിട്ടുണ്ടെന്ന് പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ലഹരി വിപത്തിനെതിരെ പാലാ രൂപതയിലെ 300 കോണ്‍വെന്റുകളില്‍ നിന്നുള്ള സിസ്റ്റേഴ്‌സിന്റെ ഏകദിന സംഗമം പാലാ അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. നല്ല ബിസിനസ്സ് നടത്തിയാല്‍ കുറഞ്ഞ പണസമ്പാദനമേ ഉണ്ടാകൂവെന്ന ചിന്തയാണ് ലഹരി മാഫിയായെ ലഹരി ഉല്പാദനത്തിനും വിപണനത്തിനും പ്രേരിപ്പിക്കുന്നത്. മദ്യവും മയക്കുമരുന്നും പരസ്യമില്ലാതെ വിപണനം Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പ്രമേഹ ദിനാചരണം നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പ്രമേഹ ദിനാചരണം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സന്ദേശം നൽകി. എൻഡോക്രൈനോളജി വിഭാഗം കൺസൾട്ടന്റുമാരായ ഡോ.ആനന്ദ്.എസ്, ഡോ.ജോൺസ് ടി ജോൺസൺ എന്നിവർ ബോധവൽക്കരണ സന്ദേശം നൽകി. ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പൗളിൻ ബാബു ആശംസ നേർന്നു. ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ എച്ച്.ബി.എ.വൺ.സി പരിശോധന, ഡയബറ്റിക് ഫൂട്ട്, ഫൂട്ട് പ്രഷർ പോഡോമാറ്റ് പരിശോധന എന്നിവയും പൊതുജനങ്ങൾക്കായി നടത്തി.
ശിശുദിനത്തിൽ കുട്ടികൾക്കായി കമ്പ്യൂട്ടർ ഗെയിമുകൾ ഒരുക്കി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ്
പാലാ: ശിശുദിനത്തോടനുബന്ധിച്ച് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അഭിമുഖ്യത്തിൽ കമ്പ്യൂട്ടർ ഗെയിമുകൾ ഒരുക്കി എഡ്യുക്കേഷണൽ ഗെയിം ഫെസ്റ്റ് സംഘടിപ്പിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വിവിധ ഗെയിമുകൾ കുട്ടികൾക്കായി ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എഫ് സി സി റിലീസ് ചെയ്തു. വാകക്കാട് സെൻ്റ് പോൾസ് എൽ പി സ്കൂൾ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഗെയിമുകൾ കൗതുകത്തോടെ ആസ്വദിച്ച് കളിച്ചു. ഗെയിം നിർമ്മാണത്തിനും അവതരണത്തിനും ഫിയോള ഫ്രാൻസീസ്, അമൽഡ Read More…
സൗജന്യ മെഡിക്കൽ ക്യാമ്പ്
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പ്രമേഹദിനാചരണത്തിന്റെ ഭാഗമായി നാളെ ( 14) വെള്ളി രാവിലെ 9 മുതൽ സൗജന്യ എച്ച്.ബി.എ.വൺ.സി പരിശോധനയും , ഡയബറ്റിക് ഫൂട്ട്, ഫൂട്ട് പ്രഷർ പോഡോമാറ്റ് പരിശോധനയും നടത്തും. 30 പേർക്ക് വീതമാണ് സൗജന്യ പരിശോധനകൾ. പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി ബന്ധപ്പെടുക. ഫോൺ – 8606966529.
ഗാന്ധിസ്ക്വയറിനു സമീപം ശുചിമുറി മാലിന്യ നിക്ഷേപം പതിവായി; അധികൃതരുടെ അനാസ്ഥയിൽ വ്യാപക പ്രതിഷേധം
പാലാ: പോലീസ് അടക്കമുള്ള അധികൃതർ തുടരുന്ന അലംഭാവംമൂലം മൂന്നാനി ഗാന്ധിസ്ക്വയറിനു സമീപം സാമൂഹ്യ വിരുദ്ധർ അനധികൃത ശുചിമുറി മാലിന്യ ‘നിക്ഷേപകേന്ദ്രം’ സ്ഥാപിച്ചു. നിരന്തരം ഇവിടെ ശുചിമുറി മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നടപടിയെടുക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നു. കഴിഞ്ഞ ദിവസം മൂന്നു മണിയോടെ ടൺ കണക്കിനു ശുചിമുറി മാലിന്യം ടാങ്കർ ലോറിയിൽ ഇവിടെ എത്തിച്ചു മീനച്ചിലാറ്റിലേയ്ക്ക് വെള്ളമൊഴുകുന്ന ഓടയിലേക്ക് തള്ളിയശേഷം സാമൂഹ്യ വിരുദ്ധർ കടന്നു കളഞ്ഞു. പാലാ ഭാഗത്തു നിന്നും വന്ന ശുചിമുറി മാലിന്യം നിറച്ച ടാങ്കർ ലോറി റോഡ് Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ ഓർത്തോപീഡിക്സ് മെഡിക്കൽ ക്യാമ്പ്
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ അസ്ഥിരോഗ സംബന്ധമായ പ്രശ്നങ്ങളിൽ ബുദ്ധിമുട്ടുന്നവർക്കായി ഓർത്തോപീഡിക്സ് മെഡിക്കൽ ക്യാമ്പ് 30 വരെ നടത്തും. പങ്കെടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷനും സൗജന്യ കൺസൾട്ടേഷനും ലഭിക്കും. റേഡിയോളജി സേവനങ്ങൾക്കും, ലാബ് സേവനങ്ങൾക്കും 10 ശതമാനം കൺസഷനും ശസ്ത്രക്രിയകൾക്കു പ്രത്യേക പാക്കേജും ക്രമീകരിച്ചിട്ടുണ്ട്. ഇ.സി.എച്ച്.എസ്, ഇൻഷുറൻസ് സേവനങ്ങളും ലഭ്യമാണ്. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കാണ് ക്യാമ്പിന്റെ സേവനം ലഭിക്കുന്നത്. ഫോൺ നമ്പർ – 82816 99260
ഏറ്റുമാനൂരിൽ വീണ്ടും കോൺഗ്രസിൽ നിന്നും മാണി ഗ്രൂപ്പിലേയ്ക്ക് നേതാക്കളും പ്രവർത്തകരും ചേക്കേറുന്നു
പാലാ: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസിൽ നിന്നും മാണി ഗ്രൂപ്പിലേയ്ക്ക് കുത്തൊഴുക്ക്. ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് (ഐ) സെക്രട്ടറി സിബി തടത്തിലും സഹപ്രവർത്തകരും മറ്റു പാർട്ടി ഭാരവാഹികളുംകേരള കോൺഗ്രസ് (എം) – ൽ ചേർന്നു. കോൺഗ്രസ്സ് വാർഡ് സെക്രട്ടറി സണ്ണി നായത്തു പറമ്പിൽ, കോൺഗ്രസ് അംഗങ്ങളായ തങ്കച്ചൻ കാക്കനാട്ടുകാലായിൽ, ബിജു കാക്കനാട്ടുകാലായിൽ, ടോമി ഇടയാടി പുത്തൻപുര എന്നിവരാണ്കേരള കോൺ (എം)ൽ അംഗത്വമെടുത്തത്. ജോസ്.കെ.മാണി എം.പി.പുതുതായി പാർട്ടിയിൽ ചേർന്നവർക്ക് അംഗത്വം നൽകി.മഹിളാ കോൺഗ്രസ് ഭാരവാഹിയും ഏറ്റുമാനൂർ നഗരസഭാ മുൻ Read More…
എം ജി നീന്തൽ: പാലാ സെന്റ് തോമസ്, അൽഫോൻസാ കോളേജുകൾ ജേതാക്കൾ
പാലാ സെന്റ് തോമസ് കോളേജിന്റെ ഇൻഡിഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിൽ വെച്ച് നടന്ന എം ജി സർവകലാശാല സിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് 124 പോയിന്റ് നേടി പുരുഷ വിഭാഗം ചാമ്പ്യന്മാരായി. കോതമംഗലം മാർ അത്ത്യസ് കോളേജ് രണ്ടാം സ്ഥാനവും സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ മൂന്നാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പിലെ ഏറ്റവും വേഗമേറിയ പുരുഷതാരമായി പാലാ സെന്റ് തോമസ് കോളേജിലെ ജോസഫ് വി ജോസും, വനിതാ വിഭാഗത്തിൽ വേഗമേറിയ Read More…
കെ ആർ നാരായണൻ്റെ ഓർമ്മയ്ക്കായി തപാൽ സ്റ്റാമ്പ് യാഥാർത്ഥ്യമാകുന്നു
പാലാ: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ സ്മരണയ്ക്കായി തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്നതിനാവശ്യമായ നടപടികൾക്കു തുടക്കമായി. ഈ ആവശ്യമുന്നയിച്ച് കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ് എന്നിവർ രാഷ്ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരം രാജ്ഭവനിൽ വച്ച് 21 ന് നിവേദനം നൽകിയിരുന്നു. ഈ നിവേദനം നടപടികൾക്കായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കൈമാറിയതായി ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിനെ രാഷ്ട്രപതി ഭവൻ രേഖാമൂലം അറിയിച്ചു. കെ Read More…










