Pala

പി.സി. ജോർജ്ജിന്റെ പ്രസംഗത്തിൽ മതസ്പർദ്ധ വളർത്തുന്നതൊന്നുമില്ല: പ്രസാദ് കുരുവിള

പാലാ ബിഷപ് വിളിച്ചുചേർത്ത കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ ലഹരി വിരുദ്ധ സമ്മേളനത്തിലെ പി.സി. ജോർജ്ജിന്റെ പ്രസംഗത്തിൽ മതവിദ്വേഷം വളർത്തു ന്നതായ ഒരു പരാമർശവും ഉണ്ടായിട്ടില്ലെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കെ. സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ഈ സമ്മേളനം പൂർണ്ണമായും രൂപതാതിർത്തിക്കുള്ളിലെ എം.പി.മാർ, എം.എൽ. എ.മാർ, ജനപ്രതിനിധികൾ, പി.ടി.എ. പ്രസിഡന്റുമാർ, ഹെഡ്മാസ്റ്റർമാർ, പ്രിൻസിപ്പൽമാർ എന്നിവർ ഉൾപ്പെട്ടതായിരുന്നു. മാരക ലഹരി വിഷയത്തിൽ നിലപാട് വ്യക്തമാക്കാനും പരിഹാര നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനുമായിരുന്നു യോഗം വിളിച്ചു ചേർത്തത്. Read More…

Pala

ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച രാജേഷിന്റെ സംസ്കാരം ഇന്ന് 11 മണിക്ക്

ഇടമറ്റം: ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച ഇടമറ്റം മുകളേൽ (കൊട്ടാരത്തിൽ) എം.ജി.രാജേഷിന്റെ സംസ്‌കാരം ഇന്നു 11 നു വീട്ടുവളപ്പിൽ. പിതാവ്: ഗോപാലകൃഷ്ണൻ നായർ. അമ്മ: ലീലാമ്മ. ഭാര്യ: തിടനാട് ചാരാത്ത് കുടുംബാംഗം അഞ്ജു എസ്.നായർ. മക്കൾ: അനശ്വര, ഐശ്വര്യ (ഇടമറ്റം കെടിജെഎം ഹൈസ്‌കൂൾ വിദ്യാർഥികൾ). സഹോദരൻ: അംബ രാജീവ്.

Pala

മീനച്ചിൽ താലൂക്കിൽ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെൺകുട്ടികളെ, അതിൽ 41 പെൺകുട്ടികളെ തിരിച്ചുകിട്ടി: പി.സി ജോർജ്

പാലാ: ഈരാറ്റുപേട്ടയിൽ കണ്ടെത്തിയത് കേരളം മുഴുവൻ കത്തിക്കുവാനുള്ള സ്ഫോടക വസ്തുക്കളെന്ന് ബിജെപി നേതാവ് പി.സി ജോർജ്. ലവ് ജിഹാദ് വിവാദത്തിൽ ഒരു പാലാക്കാരനും പാലാ ബിഷപ്പിനെ സംരക്ഷിക്കാൻ വന്നില്ല. മീനച്ചിൽ താലൂക്കിൽ മാത്രം ലവ് ജിഹാദിലൂടെ നഷ്ടമായത് 400 പെൺകുട്ടികളെ. അതിൽ 41 പെൺകുട്ടികളെ തിരിച്ചുകിട്ടിയെന്നും പി.സി ജോർജ് പറയുന്നു. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പിടികൂടിയ സ്ഫോടക വസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ട്. അത് എവിടെ കത്തിക്കാൻ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ Read More…

Pala

സൗജന്യ നേത്രപരിശോധന ക്യാമ്പ്

പാലാ: ലോക ​​ഗ്ലോക്കാമ വാരത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി ഒഫ്താൽമോളജി വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് 12ന് (ബുധനാഴ്ച്ച) രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ ഹോസ്പിറ്റലിൽ നടത്തും. വി​​ദ​ഗ്ധ ഡോക്ടർമാർ പരിശോധനയ്ക്ക് നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ റജിസ്റ്റർ ചെയ്യണം. ഫോൺ നമ്പർ – 8281699263.( വിളിക്കേണ്ട സമയം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ).

Pala

തിന്‍മയെ ആസ്വദിക്കുന്ന പൊതുസമൂഹമായി മാറി കേരളം: ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: തിന്‍മയെ ആസ്വദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ നാടായി മാറി നമ്മുടെ പൊതുസമൂഹമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ലഹരി ഭീകരതയ്‌ക്കെതിരെ പാലാ ളാലം പുത്തന്‍പള്ളി ഹാളില്‍ കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പാലാ കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ് സമ്മേളന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ബിഷപ്പ്. തിന്‍മകളുടെ പ്രചരണത്തിന് സിനിമയും ചില പ്രചരണ മാധ്യമങ്ങളും മുന്‍ഗണന കൊടുക്കുമ്പോള്‍ അത് നമ്മുടെ തലമുറ നന്‍മയാണെന്ന് കരുതി Read More…

Pala

എയിഡഡ് സ്കൂളുകൾക്ക് എം എൽ എ ഫണ്ട് അനുവദിക്കുന്നതിനുള്ള നിയന്ത്രണം സർക്കാർ നീക്കണം: മാണി സി കാപ്പൻ

പാലാ: എയിഡഡ് സ്കൂളുകൾക്ക് എം എൽ എ ഫണ്ട് അനുവദിക്കുന്നതിനുള്ള നിയന്ത്രണം സർക്കാർ നീക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ. കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂളിൻ്റെ നൂറ്റി ഒന്നാമത് വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നിയന്ത്രണം ഉള്ളതിനാൽ അർഹതയുള്ള സ്കൂളുകൾക്കു സഹായങ്ങൾ നൽകാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും എം എൽ എ ചൂണ്ടിക്കാട്ടി. സ്കൂൾ മാനേജർ ഫാ ജോസഫ് വടകര അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോൺ ജോസഫ് മലേപ്പറമ്പിൽ Read More…

Pala

പാമ്പൂരാംപാറ വ്യാകുലമാതാ പള്ളിയിൽ അൻപത് നോമ്പിലെ ആദ്യ വെള്ളി ആചരണം നടത്തി

പാലാ: പാമ്പൂരാംപാറ വ്യാകുലമാതാ പള്ളിയിൽ അൻപത് നോമ്പിലെ ആദ്യ വെള്ളി ആചരണം നടത്തി. ഫാ ജോസഫ് വടകര കുരിശിൻ്റെ വഴിക്ക് നേതൃത്വം നൽകി.

Pala

വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ ജോസ് കെ മാണി എംപി അനുവദിച്ച സ്കൂൾ ബസ്സിന്റെയും എംപി ഫണ്ട് ഉപയോഗിച്ച് ടാർ ചെയ്ത റോഡിന്റെയും ഉദ്ഘാടനം ജോസ് കെ മാണി എംപി നിർവഹിച്ചു

പാലാ: വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ ജോസ് കെ മാണി എംപി അനുവദിച്ച സ്കൂൾ ബസ്സിന്റെയും എംപി ഫണ്ട് ഉപയോഗിച്ച് ടാർ ചെയ്ത റോഡിന്റെയും ഉദ്ഘാടനം ജോസ് കെ മാണി എംപി നിർവഹിച്ചു. കരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വാർഡ് മെമ്പറുമായ ബെന്നി മുണ്ടത്താനത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫെഡറൽ ബാങ്കിന്റെ സോഷ്യൽ സർവീസ് വിഭാഗമായ ഫെഡ്സേർവ് സംഭാവന ചെയ്ത ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനസ്യ രാമൻ നിർവഹിച്ചു . സ്കൂളിന്റെ Read More…

Pala

പാലാ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ വനിതാ വികസന കോർപ്പറേഷൻ ഏറ്റെടുക്കുന്നു; കരാർ ഒപ്പുവച്ചു

പാലാ: നഗരസഭയുടെ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നവീകരിച്ച് പ്രവർത്തനസജ്ജമാക്കി വനിതാ ജീവനക്കാരായവർക്ക് പ്രയോജനപ്പെടുത്തുന്നതിലേക്ക് സംസ്ഥാന വനിതാ വികസന കോർപ്പറേഷനുമായി നഗരസഭ കരാർ ഒപ്പുവച്ചു. 75-ൽ പരം ജീവനക്കാരായ വനിതകൾക്ക് ഇവിടെ ചുരുക്കിയ നിരക്കിൽ താമസ സൗകര്യം ലഭ്യമാകും. നഗരസഭയ്ക്ക് പൊതുമരാമത്ത് നിരക്കിൽ പ്രതിമാസ വാടകയും നൽകും. ഹോസ്റ്റൽ പ്രവർത്തനം കോർപ്റേഷൻ ഏറ്റെടുക്കുന്നതോടെ നിലവിലുള്ള മന്ദിരത്തിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കും. ക്യാൻ്റീൻ സൗകര്യം, കുട്ടികൾക്കായി ക്രഷ്, വ്യായാമകേന്ദ്രം എന്നിവയും സജ്ജീകരിക്കും. വനിതാ വികസന കോർപ്പറേഷൻ റീജണൽ ഡയറക്ടർ എം.ആർ.രങ്കനും നഗരസഭാ Read More…

Pala

ആരോഗ്യം ആനന്ദം: പാലാ കോടതിയിൽ ബോധവൽക്കരണവും സ്ക്രീനിംഗും നടത്തി

പാലാ: ആരോഗ്യം ആനന്ദം – പാലാ കോടതിയിൽ ബോധവത്കരണവും സ്ക്രീനിംഗും നടത്തി. കേരള സർക്കാരിൻ്റെ കാൻസർ ബോധവത്കരണ സംരംഭമായ ‘ ആരോഗ്യം ആനന്ദം’ ൽ കൈകോർത്ത് മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി. പാലാ കോടതി സമുച്ചയത്തിൽ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും പാലാ ബാർ അസോസിയേഷനും സംയ്യകതമായി പാലാ ജനറൽ ആശുപത്രിയുടെയും ചേർപ്പുങ്കൽ മാർസ്ലീവാ മെഡസിറ്റിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർമാനും പാലാ കുടുംബ കോടതി ജഡ്ജിയുമായ Read More…