Pala

സിസ്റ്റർ ജോസ് മരിയ കൊലപാതകം: പ്രതിക്ക് ശിക്ഷ ലഭിക്കാത്തത് മഠാധികൃതരുടെയും പോലീസിൻ്റെയും അനാസ്ഥ

പാലാ: ചേറ്റുതോട് മഠത്തിലെ സിസ്റ്റർ ജോസ് മരിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു ശിക്ഷ ലഭിക്കാതെ പോയത് മഠാധികൃതരുടെയും പോലീസിൻ്റെയും അനാസ്ഥയാണെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ എബി ജെ ജോസ്, സാംജി പഴേപറമ്പിൽ എന്നിവർ കുറ്റപ്പെടുത്തി. 2005 ഏപ്രിൽ 17നാണ് സിസ്റ്റർ ജോസ് മരിയ കൊല്ലപ്പെട്ടത്. കട്ടിലിൽ രക്തം വാർന്ന് മരിക്കാറായ അവസ്ഥയിൽ കണ്ടെത്തിയിട്ടും കട്ടിലിൽ നിന്നു വീണു മരണമടഞ്ഞതാണെന്ന് പറഞ്ഞ മഠാധികൃതരുടെ നടപടി ദുരൂഹമാണ്. അന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽപോലും തലയോട് തകർന്ന വിവരം കണ്ടെത്താൻ സാധിക്കുമായിരുന്നു. അന്ന് Read More…

Pala

ജനകീയ സർവേയിൽ ചാഴികാടൻ ബഹുദൂരം മുന്നിലെന്ന് ജോസ് കെ. മാണി എംപി

പാലാ: ജനകീയ സർവേകളിലും പ്രചരണത്തിലും തോമസ് ചാഴികാടൻ ബഹുദൂരം മുന്നിലാണെന്ന് കേരളാ കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി പറഞ്ഞു. പാലാ നഗരസഭാ പ്രദേശത്ത് തോമസ് ചാഴികാടന്റെ റോഡ് ഷോ ഊരാശാലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. ജോസഫ് ഗ്രൂപ്പിൽ നിന്ന് നേതാക്കളും അണികളും കൂട്ടത്തോടെ വിട്ടുപോകുന്നതിൽ എൽഡിഎഫിനെതിരെ പ്രതിഷേധിച്ചിട്ട് എന്തുകാര്യമാണുള്ളതെന്നും ജോസ് കെ. മാണി ചോദിച്ചു. രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കെതിരെ വലിയ അക്രമങ്ങളാണ് നടക്കുന്നതെന്നും അക്രമികളെ സഹായിക്കുന്ന നിലപാടുകൾ പ്രതിഷേധാർഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കനത്ത മഴയിലും തളരാത്ത Read More…

Pala

മുതിർന്ന വോട്ടർമാരെ ആദരിച്ചു

പാലാ: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞ ബൂത്തുകളിൽ പോളിങ് ഉയർത്തുന്നതിനായി സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടർ എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ബൂത്ത് ദത്തെടുക്കൽ പരിപാടിയുടെ ഭാഗമായി പാലാ, കടുത്തുരുത്തി നിയമസഭാ നിയോജക മണ്ഡലങ്ങളിലെ മുതിർന്ന വോട്ടർമാരെ ആദരിച്ചു. പാലാ മണ്ഡലത്തിലെ 117-ാം നമ്പർ ബൂത്തിലെ മുതിർന്ന വോട്ടറും മുതിർന്ന പൗരന്മാരുടെ സംരക്ഷണകേന്ദ്രം ദയാഭവനിലെ അന്തേവാസിയുമായ സേവ്യർ മൈക്കിളിനെ പാലാ നിയോജകണ്ഡലം ഉപവരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ എസ്.എൽ. സജികുമാർ ആദരിച്ചു. ദയാഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവർക്ക് ഉപവരണാധികാരി Read More…

Pala

കേരള കോൺഗ്രസ് ഡെമോക്രാറ്റിക്; പുതിയ പാർട്ടി രൂപീകരിച്ച് സജി മഞ്ഞക്കടമ്പിൽ

കോട്ടയം ജില്ല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ‘കേരള കോൺഗ്രസ് ഡെമോക്രാറ്റിക്’ എന്നായിരിക്കും പുതിയ പേര്. NDAയുടെ ഘടക കക്ഷിയായി പ്രവർത്തിക്കും. കോട്ടയത്ത് സജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനുശേഷമാണ് നിലപാട് വ്യക്തമാക്കിയത്. കേരള രാഷ്ട്രീയ നഭസിൽ ഉദിച്ചുയരുന്ന പുതിയ പാർട്ടിയുടെ പേര് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്നായിരിക്കുമെന്ന് സജി പ്രഖ്യാപിച്ചു.റബർ കർഷകർക്കു വേണ്ടിയാണ് എൻഡിഎ സ്ഥാനാർഥിക്ക് പിന്തുണ നൽകുന്നതെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. റബറിന് 250 രൂപ ആക്കുമെന്ന് പറഞ്ഞ Read More…

Pala

ഇൻഡിപെൻഡൻ്റ് വോട്ടേഴ്സ് ഗ്രൂപ്പ്

നിങ്ങൾ പാർട്ടി അടിമകൾ (u d f/ldf/bjp) അല്ലങ്കിൽ മാത്രം ഈ കുറിപ്പ് വായിക്കുക: പ്രൊഫ. ജോസ് വെട്ടിക്കൽ പൊതു തിരെഞ്ഞെടുപ്പ് പടിക്കൽ എത്തിക്കഴിഞ്ഞു. വോട്ട് തെണ്ടൽ എല്ലാ പാർട്ടികളും നന്നായി നടത്തുന്നു. ഇവർക്ക് ജനങ്ങളോട് വോട്ട് ചോദിക്കാൻ എന്തർഹതയാണുള്ളത് ? 1.പാവപ്പെട്ടവന്റെ കാശ് കോഓപ്പറേറ്റീവ് ബാങ്കുകളെ ഉപേയോഗിച്ച് മോഷ്ടിച്ചിട്ട് മാന്യന്മാർ ആയി ഇടതനും വലതനും നടക്കുന്നു. ഒറ്റ പാർട്ടിക്കാരനും ഒന്നും ചെയ്യുന്നില്ല. 2.കടുത്ത അഴിമതി, ന്യൂന പക്ഷ, ഭൂരിപക്ഷ വർഗീയത, ജിഹാദി ഭീകരത ഇവയെല്ലാം തടസമില്ലാതെ Read More…

Pala

അവധിക്കാല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നാളെ മുതൽ

ദർശന അക്കാദമി പാലാ യുടെ നേതൃത്വത്തിൽ ചെത്തിമറ്റം ദർശന അക്കാദമിയിൽ വച്ച് നടത്തുന്ന കുട്ടികൾക്കായുള്ള അവധിക്കാല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നാളെ മുതൽ ആരംഭിക്കും. ചെത്തിമറ്റം ജ്യോതിർഭവൻ ബിൽഡിങ്ങിൽ ആണ് ക്ലാസുകൾ നടക്കുക രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3:00 മണി വരെയാണ് ക്ലാസുകൾ. നാലാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആണ് ക്ലാസുകൾ. പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 8281771769.

Pala

പാമ്പുകടിയേറ്റ് 7 വയസുകാരി മരിച്ചു

പൈക : പൈക ഏഴാം മൈലിൽ പാമ്പുകടിയേറ്റ് 7 വയസുകാരി മരിച്ചു. വടക്കത്തുശേരി അരുണിൻ്റെ മകൾ ആത്മജ ആണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അണലിയുടെ കടിയേറ്റ് മരിച്ചത്. കോട്ടയം ഭാഗത്ത് നിന്നും എത്തി വാടകയ്ക്ക് താമസിക്കുകയായിരുന്നു കുട്ടിയുടെ കുടുംബം. പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Pala

തോമസ് ചാഴികാടൻ്റെ രണ്ടാം ഘട്ട പര്യടനം ശനിയാഴ്ച്ച പാലായിൽ

പാലാ: എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ പാലാ നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട മണ്ഡല പര്യടനo ശനിയാഴ്ച്ച നടത്തും. കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, കരൂർ, രാമപുരം പഞ്ചായത്തുകളിൽ പര്യടനം നടത്തും. രാവിലെ 7.30 ന് കൊഴുവനാൽ പഞ്ചായത്തിലെ ചേർപ്പുങ്കൽ ജംഗ്ഷനിൽ നിന്നുമാണ് പര്യടനം ആരംഭിക്കുന്നത്. വൈകിട്ട് രാമപുരം പഞ്ചായത്തിലെ താമരമുക്കിൽ സമാപിക്കും.ചേർപ്പുങ്കലിൽ സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി ബിനു പര്യടന പരിപാടി ഉദ്ഘാടനം ചെയ്യും.

Pala

മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവിന് നൂലിൽ നെയ്ത ചിത്രം സമ്മാനിച്ച് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം

ചെമ്മലമറ്റം :98 -ാം ജന്മദിനം ആഘോഷിക്കുന്ന മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന് നൂലിൽ നെയ്ത പിതാവിന്റെ ചിത്രം സമ്മാനിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി ആൻ മരിയ റോബിൻ – പിതാവിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ആൻമരിയ താൻ നൂലിൽ നിർമ്മിച്ച പിതാവിന്റെ ചിത്രം അരമനയിൽ എത്തി സമർപ്പിച്ചത്. ഹെഡ് മാസ്റ്റർ സാബു മാത്യു സിസ്റ്റർ ഷൈൻ മരിയ എഫ് സി സി -പി.ടി.എ പ്രസിഡന്റ് – ജിജി വെട്ടത്തേൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Pala

സി.എം.എൽ ജൂണിയേഴ്സ് ക്യാമ്പിന് തുടക്കമായി

ചെറുപുഷ്പ മിഷൻലീഗ് പാലാ രൂപതയുടെ ജൂണിയേഴ്സ് ക്യാമ്പിന് തുടക്കമായി. ഏപ്രിൽ 9,10 തീയതികളിലായി നടക്കുന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം എപ്രിൽ 9 (ചൊവ്വാഴ്ച) ഭരണങ്ങാനം മാതൃഭവനിൽ വച്ച് നടന്നു. പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്‌റ്റ്യൻ വേത്താനത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാലാ രൂപത മിഷൻലീഗ് ഡയറക്ടർ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രസിഡൻ്റ് ഡോ. ജോബിൻ റ്റി. ജോണി, വൈസ് ഡയറക്ടർ സി.മോനിക്ക എസ്. എച്ച്., ജനറൽ സെക്രട്ടറി ടോം ജോസ് ഒട്ടലാങ്കൽ ജനറൽ ഓർഗനൈസർ Read More…