ഇടമറ്റം :റവ. ഫാ. ജോർജ് ഇടയോടിയിൽ (75) നിര്യാതനായി. സംസ്കാര ശുശ്രൂഷ നാളെ (ഞായർ, 07.09.2025) ഉച്ചകഴിഞ്ഞ് 03.00 മണിക്ക് ഇടമറ്റത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ആരംഭിക്കും. തുടർന്ന് വിശുദ്ധ കുർബാനയും 04.00 മണിക്ക് ഇടമറ്റം സെന്റ് മൈക്കിൾസ് പള്ളിയിൽ അന്ത്യകർമങ്ങളും നടക്കും. മൃതദേഹം ഇന്ന് (ശനി, 06.09.2025) വൈകുന്നേരം 05.00 മണിക്ക് മിസ്റ്റർ ബെന്നി ഇടയോടിയിയിലിന്റെ വീട്ടിലേക്ക് കൊണ്ടുവരും.
Obituary
മുത്തനാട്ട് ജിജോ മാത്യു (ജെയ്സൺ) നിര്യാതനായി
വേലത്തുശേരി: മുത്തനാട്ട് മാത്യുവിന്റെയും പെണ്ണമ്മയുടെയും മകൻ ജിജോ മാത്യു (ജെയ്സൺ–48) യുഎസിലെ ഡാലസിൽ അന്തരിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ. ഭാര്യ: കടനാട് വടക്കേക്കര ദിവ്യ. മക്കൾ: ജെയ്ഡൻ, ജോർഡിൻ (എല്ലാവരും യുഎസ്).
പൂവത്തിനാൽ അബ്രഹാം പി.വി. (അവിരാച്ചൻ) നിര്യാതനായി
അമ്പാറനിരപ്പേൽ: പൂവത്തിനാൽ അബ്രഹാം പി.വി (അവിരാച്ചൻ–95) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോൺസ് പള്ളിയിൽ. ഭാര്യ: പ്ലാശനാൽ കാരുപറമ്പിൽ പരേതയായ റോസമ്മ. മക്കൾ: ഷേർളി, ഷീല, ഷാന്റി, ഷൈനി, കുര്യച്ചൻ, സിബിച്ചൻ, പരേതരായ ഷാജി, സണ്ണിച്ചൻ. മരുമക്കൾ: പരേതനായ തോമസ് പുരയിടത്തിൽ (ഇടമറുക്), പ്രഫ. പി.ജെ.തോമസ് പുത്തൻപുരയിൽ (തൃശൂർ), വർക്കിച്ചൻ വലിയവീട്ടിൽ (കുറ്റിയാനിക്കൽ), സാജൻ തോട്ടുങ്കൽ (പാലാ), സ്മിത കവലയ്ക്കൽ (ചമ്പക്കുളം), സ്നേഹ ഉഴുന്നാലിൽ (രാമപുരം), റിനാ മണിയങ്ങാട്ട് (കോതമംഗലം).
കട്ടത്തറ മേരി ജോർജ് നിര്യാതയായി
അരുവിത്തുറ : കട്ടത്തറ മേരി ജോർജ് (75) നിര്യാതയായി. ഭൗതികശരീരം ഇന്ന് ശനിയാഴ്ച 1.30ന് (30.08.2025) അൽഫോൻസാനഗറിലുള്ള സഹോദരി പുത്രൻ ജോയി കുന്നത്ത്പറമ്പിലിൻ്റെ വസതിയിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രൂഷകൾ 4.30 ന് ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എം കെ ചന്ദ്രശേഖർ അന്തരിച്ചു
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് (എം കെ) ചന്ദ്രശേഖർ (92) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 1954ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച എം.കെ ചന്ദ്രശേഖർ എയർ കമ്മഡോറായി 1986 ൽ വിരമിച്ചു. തൃശ്ശൂർ ദേശമംഗലം സ്വദേശിയാണ്. ഭാര്യ: ആനന്ദവല്ലി, മകൾ: ഡോ. ദയ മേനോൻ (യുഎസ്എ) മരുമക്കൾ: അഞ്ജു ചന്ദ്രശേഖർ, അനിൽ മേനോൻ (യു എസ് എ). സംസ്കാരം പിന്നീട്.
പുലിയള്ളുങ്കൽ ഗോപിനാഥൻ നിര്യാതനായി
പൂഞ്ഞാർ: പനച്ചിപ്പാറ പുലിയള്ളുങ്കൽ ഗോപിനാഥൻ (75) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (30/08/25) 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ, കുമ്പളത്താക്കൾ, വടയാർ. മക്കൾ: പ്രവീൺ, പ്രിയങ്ക, പരേതനായ മണിക്കുട്ടൻ, സ്മിത. മരുമക്കൾ: സജിത, സജീനാഥ്, സന്തോഷ്, അഞ്ചു.
ഇലത്തിമറ്റത്തിൽ ജോർജ് ഇ.വി. നിര്യാതനായി
അരുവിത്തുറ : ഇലത്തിമറ്റത്തിൽ ജോർജ് ഇ.വി. (75) നിര്യാതനായി. ഭൗതികശരീരം നാളെ ശനിയാഴ്ച (30.08.2025 ) വൈകിട്ട് 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രുഷകൾ ഞയാറാഴ്ച (31.08.2025 ) ഉച്ചകഴിഞ്ഞ് 2 മണിക്ക് വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.ഭാര്യ: ആനിയമ്മ മൈലേട്ട് കുളത്തൂർ കുടുംബാംഗം. മക്കൾ: സോണിയ, നെൽസൺ. മരുമക്കൾ: ജോസ് പോൾ, രമ്യ കുവൈറ്റ്.
ജോസഫ് ദേവസ്യ നിര്യാതനായി
അരുവിത്തുറ: ഊട്ടുകുളത്തിൽ ജോസഫ് ദേവസ്യ (99) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.
കിണറ്റുകര കെ. റ്റി ജോസഫ് നിര്യാതനായി
പിണ്ണാക്കനാട് : കിണറ്റുകര കെ. റ്റി ജോസഫ് കുഞ്ഞേട്ടൻ 88 വയസ്സ് (കിണറ്റുകര മെറ്റൽ ക്രഷർ) നിര്യാതനായി. ഭൗതിക ശരീരം ഇന്ന്(ശനിയാഴ്ച) 4:00 pm ന്, വീട്ടില്‍ കൊണ്ടുവരുന്നതും സംസ്കാരം നാളെ (24 – 08 – 2025) ഉച്ചകഴിഞ്ഞ് രണ്ടരക്ക് വീട്ടില്‍ ആരംഭിച്ച്, ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളി സെമിത്തേരിയില്‍. നാടിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറ സാനിധ്യമായിരുന്ന കുഞ്ഞേട്ടൻ,നാല്പത് വർഷക്കാലം ചെമ്മലമറ്റത്തെ റബർ വ്യാപാരിയായിരുന്നു. ചെമ്മലമറ്റത്തെ ആദ്യകാല റബർ വ്യാപാരി എന്ന നിലയിൽ, ഉയർന്ന Read More…
കണിയാംകുന്നേൽ കെ.റ്റി.ജോർജ് (കൊച്ച്) അന്തരിച്ചു
അരുവിത്തുറ: കണിയാംകുന്നേൽ കെ.ടി.ജോർജ് (കൊച്ച്-85) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പ്ലാശനാൽ വാഴയിൽ വത്സമ്മ. മക്കൾ: സിൽവി, സുനിൽ, ബോബി, ട്വിങ്കിൾ. മരുമക്കൾ: സിബി പാറംകുളങ്ങര (അരുവിത്തുറ), ജെസി വൈപ്പന (പാലാ), ടെൻസി തയ്യിൽ (ചെമ്മലമറ്റം), സുധീപ് പെരുംചേരിമണ്ണിൽ (വായ്പൂര്).











