തീക്കോയി: കൊച്ചുപുരക്കൽ വർക്കി ഏബ്രാഹം (വക്കൻ-81) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറാനാ പള്ളിയിൽ. ഭാര്യ: പൂഞ്ഞാർ വാണിയപ്പുരയിൽ സിസിലി വർക്കി. മക്കൾ: സോണിയ, സോബി, സോളി, സോജി. മരുമക്കൾ: സാജു ഈറ്റത്തോട്ട് പൂവരണി, ഷീജ വെള്ളിയാംകണ്ടത്തിൽ മേലുകാവുമറ്റം, നീതു പുഞ്ചക്കരയിൽ വെള്ളികുളം, പരേതനായ സാജു അറക്കകണ്ടത്തിൽ പയപ്പാർ.
Obituary
കണിപറമ്പിൽ മാർട്ടിൻ ജോർജ് നിര്യാതനായി
വാരിയാനിക്കാട്: കണിപറമ്പിൽ കെ.വി.ജോർജിന്റെയും അച്ചാമ്മയുടെയും മകൻ തിടനാട് സർവീസ് സഹകരണബാങ്ക് ഭരണസമിതിയംഗം മാർട്ടിൻ ജോർജ് (51) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം വാരിയാനിക്കാട് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: നെടുങ്കണ്ടം ചെത്തിമറ്റത്തിൽ ബോബിമോൾ സെബാസ്റ്റ്യൻ (അയർലൻഡ്). മകൻ: ജോർഡി മാർട്ടിൻ ജോർജ്.
ചന്ദ്രൻകുന്നേൽ മാത്യു തോമസ് (പാപ്പച്ചൻ) നിര്യാതനായി
അരുവിത്തുറ: കൊണ്ടൂർ ചന്ദ്രൻകുന്നേൽ മാത്യു തോമസ് (പാപ്പച്ചൻ-94) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: തിടനാട് അങ്ങാടിക്കൽ (വാരിക്കാട്ട്) പരേതയായ ഏലിക്കുട്ടി. മക്കൾ: വത്സമ്മ, ടോമി, ബിനോയി, പരേതയായ മേരിക്കുട്ടി. മരുമക്കൾ: ജോസഫ് ഇലവുങ്കൽ രാമപുരം, തോമസ് മഠത്തിൽ ഉള്ളനാട്, ജെസി ഐക്കര മണിയംകുളം, ജാസ്മിൻ മുണ്ടമാക്കിയിൽ വലവൂർ.
നെടുങ്ങനാൽ സെലിൻ ടോമി നിര്യാതയായി
വേലത്തുശ്ശേരി: മാവടി നെടുങ്ങനാൽ ടോമി ജോസഫ് ന്റെ ഭാര്യ സെലിൻ ടോമി (54) നിര്യാതയായി. സംസ്കാരം നാളെ (13-12-2025)ശനി ഉച്ചകഴിഞ്ഞ് 2 പി എം. ന് വേലത്തുശ്ശേരിയിൽ ഉള്ള നെടുങ്ങനാൽ നൈജുവിന്റെ ഭവനത്തിൽ ആരംഭിച്ചു വേലത്തുശ്ശേരി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ ജെബിൻ ടോം, ജിത്തു ടോം. പരേത മുട്ടം തെക്കുംമറ്റത്തിൽ കുടുംമ്പാഗമാണ്.
മൂക്കനോലിൽ സുകുമാരൻ നായർ അന്തരിച്ചു
എരുമേലി :മുക്കൂട്ടുതറ പാണപിലാവ് മൂക്കനോലിൽ സുകുമാരൻ നായർ ( 71) അന്തരിച്ചു. സംസ്കാരം ഇന്ന് 4 ന് (11 – 12 – 25 വ്യാഴം) വീട്ടു വളപ്പിൽ. ഭാര്യ കോമളവല്ലി. മക്കൾ :- മഞ്ചുഷ, രഞ്ജുഷ. മരുമക്കൾ : സജു , കലേഷ്.
കാരയ്ക്കാട്ട് ഡോമിനിക് (മാത്തു ചേട്ടൻ) നിര്യാതനായി
കരുണാപുരം കാരയ്ക്കാട്ട് ഡോമിനിക് (മാത്തു ചേട്ടൻ -85) നിര്യാതനായി. സംസ്ക്കാരം നാളെ (11/12/2025) 12 മണിക്ക് ഇടുക്കി കരുണാപുരം സെന്റ് മേരീസ് പള്ളിയിൽ. ഭൗതികദേഹം ഇന്ന് വൈകിട്ട് വീട്ടിൽ കൊണ്ടുവരും.
മാത്യു മറാട്ടില്‍ നിര്യാതനായി
കുന്നോന്നി: മാത്യു മറാട്ടില്‍, കുന്നോന്നി (78) നിര്യാതനായി. ഭാര്യ ത്രേസ്യാമ്മ, മുളങ്കുന്നം തുണ്ടിയില്‍ കുടുംബാംഗം. സംസ്‌കാരം ഇന്ന് (ഡിസംബര്‍ 10) 3.30 p.mന് തിടനാട് സെന്റ് ജോസഫ് ദേവാലയത്തില്‍. സംസ്‌കാര ശുശ്രൂഷകള്‍ കല്ലെകുളത്തുള്ള മൂത്ത മകള്‍ ഗ്രേസി താറാപട്ടക്കലിന്റെ വീട്ടില്‍ 2.30 PMന് ആരംഭിക്കും. മക്കള്‍: ഗ്രേസി, ഡെയ്‌സി (HM St. Mary’s LPS Aruvithira) ആന്‍സി. മരുമക്കള്‍: ജോണി താറാപട്ടക്കല്‍, ജോസ് പുതിയാത്ത് (മാനേജര്‍ തിടനാട് സര്‍വീസ് സഹകരണ ബാങ്ക് മൈലാടി) ജോയ് കോട്ടക്കുപുറത്ത്.
പാണപിലാവ് നിരപ്പേൽ തോമസ് ജോസഫ് അന്തരിച്ചു
എരുമേലി: മുക്കൂട്ടുതറ പാണപിലാവ് നിരപ്പേൽ തോമസ് ജോസഫ് (62) അന്തരിച്ചു. സംസ്കാരം നാളെ (10- 12 – 25 ) 2 ന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം പാണപിലാവ് സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ, മക്കൾ – ടോണി തോമസ്, അനുജ തോമസ് മരുമക്കൾ – റിൻസി മാത്യു.
വാളിപ്ലാക്കൽ മറിയാമ്മ കുര്യൻ നിര്യാതയായി
ഭരണങ്ങാനം: മേരിഗിരി, വാളിപ്ലാക്കൽ മറിയാമ്മ കുര്യൻ (88)USA, നിര്യാതയായി.സംസ്കാരം ഇന്ന് (03/12/25)10:00 am ന്, അമേരിക്കയിലുള്ള സെ.തോമസ് സീറോമലബാർ, കത്തോലിക്ക പള്ളിയിൽ. സഹോദരങ്ങൾ: അച്ചാമ്മ, ഏലിയാമ്മ എറണാകുളം, കുര്യൻ ഇടപ്പാടി, മാത്യു ഭരണങ്ങാനം, ജോസഫ് ഇടമറുക്, സെബാസ്റ്റ്യൻ തുടങ്ങനാട്, സ്കറിയ ഭരണങ്ങാനം, പരേതരായ റോസമ്മ, ത്രേസ്യമ്മ, തൊമ്മച്ചൻ. ഫാദർ ആന്റണി(ബിബിൻ) വാളിപ്ലാക്കൽ, OFM, CAP സഹോദര പുത്രനാണ്.
വരയാത്ത് കരോട്ട് മാത്യു സെബാസ്റ്റ്യൻ അന്തരിച്ചു
പാതാമ്പുഴ: വരയാത്ത് കരോട്ട് മാത്യു സെബാസ്റ്റ്യൻ (71) അന്തരിച്ചു. സംസ്കാരം നാളെ (ബുധൻ) 2 ന് കുഴുമ്പള്ളിക്കവലയിലുള്ള വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം മലയിഞ്ചിപ്പാറ മാർ സ്ലീവാ പള്ളിയിലെ കുടുംബ കല്ലറയിൽ. ഭാര്യ: ഇടുക്കി ബാലഗ്രാം പുറപ്പന്താനത്ത് മോളി. മക്കൾ: സെബിൻ മാത്യു, എബിൻ ജോസ് മാത്യു.











