പൂഞ്ഞാർ: മറ്റയ്ക്കാട് മൂഴിയാങ്കൽ (ഇഞ്ചക്കാട്ട്) മേരി ജോർജ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. പൂഞ്ഞാർ കാപ്പിൽ പുത്തൻപുര കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ് വർക്കി. മക്കൾ: ജോയി, ജാൻസി ജോഷി (കേരള കോൺഗ്രസ് എം പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്), ജിമ്മി (യുഎസ്), ജൂബി (ജെ ആൻഡ് ജെ ഇൻഡസ്ട്രി മറ്റയ്ക്കാട്). മരുമക്കൾ: ബീന ജോയി വരിക്കയിൽ പാലാ, ബേബി പനയ്ക്കക്കുഴിയിൽ അമ്പാറനിരപ്പേൽ, മേഴ്സി ജോഷി Read More…
Obituary
പാലാത്ത് ഐറിൻ ജിമ്മിയുടെ സംസ്കാരം ശനിയാഴ്ച
കൊണ്ടൂർ : മീനച്ചിലാറ്റിൽ ഒഴുക്കിൽപെട്ട് മരിച്ച പാലാത്ത് ജിമ്മിയുടെ മകൾ ഐറിൻ (18) ജിമ്മിയുടെ മൃതസംസ്കാര ശുശ്രുഷകൾ ശനിയാഴ്ച (12.07.2025 ) രാവിലെ 11 ന് സ്വവസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭൗതിക ശരീരം നാളെ (വെളളിയാഴ്ച ) നാല് മണിക്ക് വസതിയിൽ കൊണ്ടുവരുന്നതാണ്.
ചെറുകരത്താഴെ സുശീലാദേവി അന്തരിച്ചു
പൂഞ്ഞാർ: പാലാ കടപ്പാട്ടൂർ ചെറുകരത്താഴെ പരേതനായ സോമനാഥൻ നായരുടെ ഭാര്യ സുശീലാദേവി (72) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (08/07/25) ചൊവ്വാഴ്ച ഉച്ചക്ക് 12 ന് പനച്ചിപ്പാറ നീറന്താനത്ത് വേണുഗോപാലിന്റെ വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, സജു, സിജു (മെമ്പർ, മുത്തോലി ഗ്രാമ പഞ്ചായത്ത്). മരുമക്കൾ :വേണുഗോപാൽ പനച്ചിപ്പാറ, രാജി, ആരണ്യ.
കിഴക്കേൽ സെബാസ്റ്റ്യൻ മാത്യൂ (കുട്ടിയച്ചൻ) നിര്യാതനായി
മറ്റക്കാട് :ചെമ്മരപ്പള്ളിക്കുന്ന് കിഴക്കേൽ സെബാസ്റ്റ്യൻ മാത്യൂ (കുട്ടിയച്ചൻ ) 62 നിര്യതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10 മണിക്ക് പരേതന്റെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ആൻസി അടിവാരം അറയ്ക്കപ്പറമ്പിൽ കുടുംബാംഗം മക്കൾ: അനു, അഞ്ചു,അഞ്ചന. മരുമക്കൾ: ജോജൻ വളകോട് , ജോബിൻ പാല, അനിൽ കട്ടച്ചിറ.
വെട്ടുവേലിൽ വി എൻ ശശികുമാർ അന്തരിച്ചു
കാഞ്ഞിരപ്പള്ളി : കൂവപ്പള്ളി വെട്ടുവേലിൽ വി എൻ ശശികുമാർ (81) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരം നാലിന് വീട്ടു വളപ്പിൽ. ഭാര്യ അമ്മുകുട്ടിയമ്മ ( കല്ലൂരാത്ത്). മക്കൾ: വിനോദ്കുമാർ , മിനി, മഞ്ജു. മരുമക്കൾ: ബീന, മോഹൻകുമാർ, പരേതനായ രാധാകൃഷ്ണൻ.
പനവേലിൽ ശോശാമ്മ സാമുവേൽ നിര്യാതയായി
കാഞ്ഞിരപ്പള്ളി: പാറത്തോട് പനവേലിൽ ശോശാമ്മ സാമുവേൽ(89) അന്തരിച്ചു. ഭർത്താവ്: സാമുവേൽ(റിട്ട.എക്‌സൈസ് ഇൻസ്‌പെക്ടർ). സംസ്‌കാരം ശനിയാഴ്ച (5/ 07/ 2025) ഒൻപതിന് പാറത്തോട് ബ്രദറൺ സഭാഹാളിലെ ശുശ്രൂഷക്കുശേഷം 12.30-ന് വണ്ടൻപതാലിൽ സഭാ സെമിത്തേരിയിൽ. മക്കൾ: എബ്രാഹം സാമുവേൽ, ജോൺ സാമുവേൽ (യുഎസ്എ), ഐസക്ക് സാമുവേൽ (യുഎസ്എ), ഷേർലി ജോൺ, വിൻസെന്റ് സാമുവേൽ (യുഎസ്എ). മരുമക്കൾ: പരേതയായ മേരിക്കുട്ടി എബ്രാഹം (പാലാ), നാൻസി ജോൺ (പാണ്ടനാട്), ബ്ലസി ഐസക്ക് (റാന്നി), ജോൺ വറുഗീസ്(പള്ളിയമ്പിൽ, അരീപ്പറമ്പ്, കോട്ടയം), ജെസി വിൻസെന്റ് (പെരുമ്പാവൂർ).
അജിത് കുന്നപ്പള്ളിയുടെ സംസ്കാരം ഇന്ന്
അയർക്കുന്നം : കഴിഞ്ഞ ദിവസം അന്തരിച്ച അയർക്കുന്നം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റുമായിരുന്ന അയർക്കുന്നം കുടകശ്ശേരിൽ കുന്നപ്പള്ളിയേൽ അജിത് കുന്നപ്പള്ളിയുടെ (47) സംസ്കാര ശുശ്രൂഷകൾ ഇന്ന് (ഞായർ) ഉച്ചകഴിഞ്ഞ് 2-ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കാരം. അയർക്കുന്നം കുടകശ്ശേരിൽ കുന്ന പ്പള്ളിയേൽ ജോയിച്ചന്റെ പുത്രനാണ്. ഭാര്യ: സെൽമ അജിത് (പൊൻകുന്നം പൊടിമറ്റത്തിൽ കുടുംബാംഗം, ടീച്ചർ സെന്റ്. ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂൾ പൂഞ്ഞാർ). മക്കൾ : Read More…
പള്ളിക്കുന്നേൽ ത്രേസ്യാമ്മ ജോൺ അന്തരിച്ചു
ഭരണങ്ങാനം: പള്ളിക്കുന്നേൽ പരേതനായ പി.എഫ്.ജോണിന്റെ ഭാര്യ ത്രേസ്യാമ്മ ജോൺ (85) അന്തരിച്ചു. മൃതദേഹം ഇന്ന് 10ന് വസതയിൽ കൊണ്ടുവരും. സംസ്കാരം 4ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: സൂസമ്മ, കൊച്ചുറാണി, സജി (ദേവാലയ ശുശ്രൂഷി, ഭരണങ്ങാനം ഫൊറോനാ പള്ളി), മിനി, ബിജു, ബിജോ. മരുമക്കൾ: ജോർജ് വളനാമറ്റത്തിൽ അമ്പാറനിരപ്പേൽ, ബേബി മഠത്തിശ്ശേരിൽ വേഴാങ്ങാനം, ആൻസി ഇരുമ്പുകുത്തിയിൽ ഇളംകുളം, ജോസ് കൊച്ചുവീട്ടിൽ പ്രവിത്താനം, ഷൈനി വേണാട്ടുമറ്റം നരിയങ്ങാനം, ജി.എസ്.സ്മിത തിരുവനന്തപുരം.
പുത്തൂർ മറിയക്കുട്ടി അന്തരിച്ചു
ചേന്നാട്: പുത്തൂർ മറിയക്കുട്ടി (88) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വീട്ടിൽ അരംഭിച്ച് ലൂർദ് മാതാ പള്ളിയിൽ. അമ്പാറനിരപ്പേൽ മുത്തനാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.എം.മാത്യു. മക്കൾ: റെജിമോൻ, ബ്ലോസം. മരുമക്കൾ: റെജീന കോനൂർ (കയ്യൂർ), പരേതനായ ജിജി മാങ്ങോട്ട് (മുണ്ടത്താനം)
വെച്ചൂ പറമ്പിൽ പി. ആർ.ഗോമതിയമ്മ അന്തരിച്ചു
കാഞ്ഞിരപ്പള്ളി : ഇടക്കുന്നം വെച്ചുപറമ്പിൽ പി ആർ ഗോമതിയമ്മ (89) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (വ്യാഴാഴ്ച) രാവിലെ 11 ന് വീട്ടുവളപ്പിൽ. പരേത റാന്നി പെരുംതോട്ടത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ രാമചന്ദ്രൻ നായർ. മക്കൾ: ടി ആർ രവിചന്ദ്രൻ (മാനേജർ,പാറത്തോട് സർവീസ് സഹകരണ ബാങ്ക്, ഇടക്കുന്നം ശാഖ), അജിത് കുമാർ (ദുബായ്). മരുമക്കൾ: നിഷ, ആശ.











