തലപ്പും: മന്ത്രി വി എൻ വാസവന്റെ ഓഫീലേക്ക് ബിജെപി നടത്തിയ മാർച്ച് കഴിഞ്ഞു മടങ്ങിയ പ്രവർത്തകരെ ക്രൂരമായി തല്ലി ചതച്ച സിപിഐഎം നടപടിയിൽ പ്രതിഷേധിച്ചു തലപ്പുലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പനക്കപാലത്ത് പ്രതിക്ഷേധ പ്രകടനവും ദേവസ്വം മന്ത്രി വാസവന്റെ കോലവും കത്തിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ബിജെപി തലപ്പുലം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മോഹനകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനഃ സെക്രട്ടറി ശ്രീ. ബാബു ചാലില്‍ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മറ്റിയംഗവും പഞ്ചായത്ത് മെമ്പറുമായ ശ്രീ. സതീഷ് Read More…
Thalappalam
ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽപ്രതിക്ഷേധ ധര്‍ണ്ണ നടത്തി
തലപ്പുലം :പാറമട ലോബിയെ സഹായിക്കുവാനായി തലപ്പുലം പഞ്ചായത്തിലെ ജൽ ജീവ് മിഷൻ പദ്ധതി പ്രകാരം രണ്ടാം വാര്‍ഡില്‍ അഞ്ഞൂറ്റിമംഗലത്ത് അതിരുപാറയില്‍ നിര്‍മ്മിക്കാന്‍ നിശ്ചയിച്ചിരുന്ന നാല് ലക്ഷം ലിറററിന്റെ വാട്ടര്‍ടാങ്ക് മാറ്റുന്നതിനായി കമ്മറ്റി തീരുമാനം തിരുത്തി പാറമടലോബിക്ക് അനുകൂലമായി കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്ത് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന പഞ്ചായത്ത് ഭരണപക്ഷത്തിനെതിരെ ബിജെപി തലപ്പുലം പഞ്ചായത്ത്കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തി. ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് Adv.മോഹനകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി Read More…
തലപ്പുലം ഇഞ്ചോലികാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും വിദ്യാരംഭവും
തലപ്പലം :തലപ്പുലം ഇഞ്ചോലികാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും വിദ്യാരംഭവും2025 സെപ്തംബര്‍ 22 തിങ്കള്‍ മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള തിയതികളിൽ ആഘോഷിക്കുന്നു. 22-ാം തീയതി (തിങ്കളാഴ്ച) വൈകിട്ട് 7 ന് ക്ഷേത്രസമിതി പ്രസിഡൻ്റ് ശ്രീ.പി.രാമചന്ദ്രന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന ഉദ്ഘാടനസഭയില്‍ പനക്കപാലം സ്വാമി വിവേകാനന്ദാ വിദ്യാലയം പ്രിന്‍സിപ്പല്‍ ശ്രീ.വിനോദ് . എസ് ഉദ്ഘാടനവും നവരാത്രി സന്ദേശവും നല്‍കി ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നു. അഷ്ടദ്രവ്യ ഗണപതി ഹോമം,സരസ്വതീ പൂജ,ലളിതാ സഹസ്രനാമ ജപം,ദേവീ ഭാഗവത പാരായണം,പൂജവയ്പ്,ഗ്രന്ഥപൂജ, Read More…
തലപ്പലം ബാങ്കിൽ സ്വാതന്ത്ര്യദിന മെഗാ ക്വിസ് സീസൺ 2
തലപ്പലം: സ്വാതന്ത്ര്യദിനത്തിൽ സ്കൂൾ കോളേജ് കുട്ടികൾക്കായി തലപ്പലം സർവ്വീസ് സഹകരണ ബാങ്ക് മെഗാ ക്വിസ് സംഘടിപ്പിക്കുന്നു. രജിസ്ട്രേഷൻ സൗജന്യമാണ്. 10-ാം ക്ലാസ് വരെയുള്ളവർ ജൂണിയർ വിഭാഗത്തിലും ഹയർസെക്കണ്ടറി കോളേജ് കുട്ടികൾ സീനിയർ വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. മത്സരം ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് ആരംഭിക്കും. ഒരു ടീമിൽ 2 പേർക്ക് പങ്കെടുക്കാം. മത്സരം രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും. പ്രാഥമിക റൗണ്ട് എഴുത്ത് പരീക്ഷയും ഫൈനൽ റൗണ്ട് ചോദ്യവുമായിരിക്കും. രണ്ടു വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കിട്ടുന്നവർക്ക് പ്രമുഖ Read More…
രാപ്പകൽ സമരം നടത്തി
തലപ്പലം: ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുകൾ വെട്ടിക്കുറച്ച സർക്കാരിൻ്റെ ജനവിരുദ്ധ നടപടികൾക്കെതിരെ തലപ്പലം മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാപ്പകൽ സമരം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എം ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗം എം എൽ എ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം എക്സ് എം പി, കെ പി സി സി നിർവ്വാഹക സമിതി അംഗം അഡ്വ ടോമി കല്ലാനി , ഡി സി Read More…
വഖഫ് നിയമഭേദഗതി വരുത്തിയ നരേന്ദ്ര മോദി സര്‍ക്കാരിന് നന്ദി അറിയിച്ച് ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റി ആഹ്ളാദപ്രകടനം നടത്തി
തലപ്പലം :വഖഫ് നിയമഭേദഗതി വരുത്തി രാജ്യത്തേ രക്ഷിച്ച നരേന്ദ്ര മോദി സര്‍ക്കാരിന് നന്ദി അറിയിച്ചുകൊണ്ട് ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനവും അഭിനന്ദനയോഗവും നടത്തി. യോഗത്തില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ശ്രീ.അഭിലാഷ് ജയ്മോഹന്‍ അദ്ധ്യക്ഷത വഹിച്ചു ജന.സെക്രട്ടറി ശ്രീ.ടോജോ തോമസ്സ് സ്വാഗതം പറഞ്ഞു. മുന്‍ MLA യും ബിജെപി ദേശീയ കൗണ്‍സില്‍ അംഗവുമായ ശ്രീ. പി.സി ജോര്‍ജ്ജ് യോഗം ഉദ്ഘാടനം ചെയ്തു. കര്‍ഷക മോര്‍ച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ.ജയസൂര്യന്‍ മുഖ്യ പ്രഭാഷണം നടത്തി. Read More…
തലപ്പലം ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു
തലപ്പലം: മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി തലപ്പലം ഗ്രാമപഞ്ചായത്തിനെ ഉദ്യാന ഗ്രാമമാക്കി മാറ്റുന്നതിന് മുൻഗണന നൽകിക്കൊണ്ട് 2025-26 വർഷത്തേക്കുള്ള ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആനന്ദ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ശ്രീമതി സ്റ്റെല്ല ജോയി അവതരിപ്പിച്ചു. 191323855 രൂപ വരവും 183266900 രൂപ ചെലവും 8056955 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ ഉദ്പാദന മേഖലയ്ക്ക് 12591000 രൂപയും പശ്ചാത്തല മേഖലയ്ക്ക് 26850000 രൂപയും വകയിരുത്തിയിട്ടുണ്ട്. സേവന രൂപയും മേഖലയ്ക്ക് 88143400 മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾക്കായി 40 Read More…
തലപ്പലം ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്
തലപ്പുലം ഗ്രാമപഞ്ചായത്തിലെ നികുതി സമാഹരണം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മാസം 23, 30, 31 എന്നീ പൊതു അവധി ദിവസങ്ങളിൽ ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതാണ്. പൊതു ജനങ്ങൾ ഇതൊരു അറിയിപ്പായിക്കണ്ട് അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ് എന്ന് തലപ്പലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പകുതി വില തട്ടിപ്പ് ; മുഴുവൻ പ്രതികളെയും പിടികൂടണം : കേരള കോൺഗ്രസ് എം തലപ്പലം മണ്ഡലം കമ്മിറ്റി
തലപ്പുലം :പകുതി വിലക്ക് സ്കൂട്ടർ, ലാപ്ടോപ്, ഗൃഹോപകരണങ്ങൾ എന്നിവ നൽകുമെന്ന് പറഞ്ഞ് കോടികൾ തട്ടി യെടുത്ത കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് മുഴുവൻ പണവും ഇടാക്കി നൽകണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തട്ടിപ്പിന് പിന്തുണ നൽകിയ കോൺഗ്രസിൻ്റെയും ബിജെപിയുടെയും മെംബർ മാർ ഉൾപെടെയുള്ള രാഷ്ട്രീയ നേതാക്കളെയും കേസിൽ പ്രതിചേർക്കണമെന്നും യോഗം ആവശ്യപെട്ടു.യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് സുഭാഷ് വലിയമംഗലം അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു. ടോണി കുന്നുംപുറം, എൻ ടി മാത്യു Read More…
തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ആനന്ദ് ജോസഫ് വെള്ളൂക്കുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു
തലപ്പലം: തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ആനന്ദ് ജോസഫ് വെള്ളൂക്കുന്നേലിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച്ച നിശ്ചയിച്ച തിരഞ്ഞെടുപ്പ് ഇടത് – ബിജെപി സംയുക്തമായി ബഹിഷ്കരിച്ചതിനാൽ കോറം തികയാതെ വന്നതിനാൽ തിരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്നും പ്രതിപക്ഷം ഒരുമിച്ച് ചേർന്നു തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നു. യുഡിഎഫ് ധാരണ പ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ )അംഗമായ എൽസമ്മ തോമസ് രാജി വെച്ച ഒഴിവിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)ലെ തന്നെ ആനന്ദ് ജോസഫ് പ്രസിഡന്റ് ആയത്. പ്രസിഡന്റ് Read More…











