മുണ്ടക്കയം : പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ തീക്കോയി, പൂഞ്ഞാർ തെക്കേക്കര,കൂട്ടിക്കൽ വില്ലേജുകളെ ഉൾപ്പെടുത്തിയത് കസ്തൂരിരംഗൻ റിപ്പോർട്ടിലെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ജനവാസ കേന്ദ്രങ്ങളായ ഈ മേഖലകളെ ഇ എസ് എ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് മലയോര ജനതയോടുള്ള വെല്ലുവിളിയാണെന്നും കേരള കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റി. നിലവിൽ ഉണ്ടായിരുന്ന കരട് വിജ്ഞാപനത്തിൽ നിന്നും ഒഴിവാക്കിയിരുന്ന വില്ലേജുകളെ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയാണെന്ന് പറഞ്ഞ് തടിതപ്പുവാനാണ് സർക്കാർ ശ്രമിക്കുന്നത് കരട് Read More…
Poonjar
മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖലയിലെ റഫറൻസ് സെൻ്റർ പൂഞ്ഞാർ എസ്. എം. വി. ഹയർ സെക്കൻ്ററി സ്കൂളിൽ തുടങ്ങി
പൂഞ്ഞാർ :ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖലയിലെ റഫറൻസ് സെൻ്റർ പൂഞ്ഞാർ എസ്. എം. വി. ഹയർ സെക്കൻ്ററി സ്കൂളിൽ പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ ഉത്ഘാടനം ചെയ്തു. സ്കൂൾ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് നേതൃത്വം നൽകുന്ന ഹൈസ്കൂൾ വിഭാഗം ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിനോട് ചേർന്നാണ് പ്രവർത്തനം. മഴമാപിനി, ഉയർന്ന താപനിലയും താഴ്ന്ന താപനിലയും രണ്ട് അളവുകളുടെ ശരാശരിയിലൂടെ അന്തരീക്ഷത്തിലെ ഈർപ്പവും സാധാരണ താപനിലയും കണ്ടെത്തുന്ന താപമാപിനി Read More…
E S A പ്രശ്നം: കോൺഗ്രസ് സമരത്തിലേക്ക്
പൂഞ്ഞാർ : വന ഭൂമി ഇല്ലാത്ത വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കുവാൻ വേണ്ടി, ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലഘട്ടത്തിൽ എടുത്ത നടപടികളുടേയും തീരുമാനങ്ങളുടേയും തുടർച്ചയായിട്ടുള്ള കാര്യങ്ങൾ പിന്നീട് വന്ന ഇടതു പക്ഷ സർക്കാരുകൾ ചെയ്തില്ല. ആയതിനാലാണ് പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, തീകോയി, മേലുകാവ് വില്ലേജ്കൾ, കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുവാൻ ഇടയായേതെന്ന് ശ്രീ ആന്റോ ആന്റണി M P ,ഇന്ന്കർഷക കോൺഗ്രസ് ന്റെ ആഭിമുഖ്യത്തിൽ നടത്തിയ പൂഞ്ഞാർ തെക്കേകര വില്ലേജ് ഓഫീസ് മാർച്ച് Read More…
ബാലസംഘം പൂഞ്ഞാർ ഏരിയാ സമ്മേളനം
ബാലസംഘം പൂഞ്ഞാർ ഏരിയാ സമ്മേളനം പി എം എ മജീദ് ഹാളിൽ നടന്നു. ജില്ലാ കോഡിനേറ്റർ അനന്തു സന്തോഷ് ഉദ്ഘാടനം ചെയ്തു. സുമിനാ മോൾ കൺവീനറായും , ആദർശ്, ശ്രീറാം. എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ഏരിയ സെക്രട്ടറി ശ്രീജിത്ത് കെ സോമൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം. ജോയ് ജോർജ്, ഏരിയ കമ്മിറ്റിയംഗം സിഎം സിറിയക്ക്, ബാലസംഘം ഏരിയ എക്സിക്യൂട്ടീവ് അംഗം അബ്ദുൽ റസാക്ക് എന്നിവർ സംസാരിച്ചു. പ്രസിഡൻ്റ്: സുമിനാ മോൾ, Read More…
കേരള കോൺഗ്രസ് എം മുരിങ്ങപ്പറം കൺവെൻഷൻ
കേരള കോൺഗ്രസ് എം പൂഞ്ഞാർ തെക്കേക്കര വാർഡ് 11 മുരിങ്ങപ്പറം കൺവെൻഷൻ വളരെ വിപുലമായ രീതിയിൽ നടത്തി. ഏകദേശം 50 ഓളം പ്രവർത്തകർ പങ്കെടുത്തു. കൂട്ടക്കല്ല്, പെരുങ്കുന്നമല – ചേന്നാട് റോഡിന് ₹10 ലക്ഷം രൂപയും ചെമ്മതാങ്കുഴി തൈനി റോഡിന് 5 ലക്ഷം രൂപയും എംഎൽഎ അനുവദിച്ചു. വാർഡ് പ്രസിഡന്റ് ജോമി മുളങ്കാശ്ശേരി അധ്യക്ഷത വഹിച്ച യോഗം എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പാർട്ടി മണ്ഡലം പ്രസിഡന്റ് ശ്രീ ദേവസ്യാച്ചൻ വാണിയപ്പുര, പാർട്ടി Read More…
അനുശോചന യോഗം സംഘടിപ്പിച്ചു
പൂഞ്ഞാർ: സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിര്യാണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. സി.പി.ഐ.എം മുൻ ജില്ലാ കമ്മറ്റി അംഗം ഇ.എ മോഹനൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി.പി.ഐ.എം കോട്ടയം ജില്ലാ കമ്മറ്റി അംഗം ജോയി ജോർജ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര പ്രസിഡൻ്റ് റോജി തോമസ്, സി.പി.ഐ ദാസപ്പൻ, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡൻ്റ് ദേവസ്യാച്ചൻ വാണിയപ്പുര, ബി.ജെ.പി പൂഞ്ഞാർ തെക്കേക്കര സോമരാജൻ ആറ്റുവേലിൽ, Read More…
പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിൽ പ്രകടനം നടത്തി
പൂഞ്ഞാർ: വില കയറ്റം നിയന്ത്രിക്കാൻ സർക്കാർ, പൊതു വിപണിയിൽ ഇടപെടുക, തൃശൂർ പുരം കലക്കിയ ഗുഡാ ലോചനക്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരിക, പോലീസിലെ മാഫിയകളെ പിടികൂടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു കെപിസിസി നിർദേശ പ്രകാരം പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിൽ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ്, ഡിസിസി ജനറൽ സെക്രട്ടറിഅഡ്വ. ജോമോൻ ഐക്കര, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. സതീഷ് കുമാർ, Read More…
പൂഞ്ഞാർ ഐഎച്ച്ആർഡി കോളേജ് ഇനി ബയോഡൈവേഴ്സിറ്റി ക്യാമ്പസിന്റെ പാതയിലേക്ക്
പൂഞ്ഞാർ: ആഗോളതാപനത്തിന്റെ ഭാഗമായി ലോകത്തിൽ എവിടെയും കാർബണിന്റെ അതിപ്രസരം അതിവേഗം ഉണ്ടാവുന്ന കാലഘട്ടത്തിലും പെട്ടെന്നുണ്ടാവുന്ന കാലാവസ്ഥ മാറ്റവും മുൻകൂട്ടി കണ്ടുകൊണ്ട് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പൂഞ്ഞാർ എൻജിനീയറിങ് കോളേജ് ജൈവവൈവിധ്യ ക്യാമ്പസ് ആക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ കോളേജിന്റെ 10 ഏക്കർ ഭൂമിയിൽ ആയിരം 15 ഇനത്തിലുള്ള വിവിധ തരത്തിലുള്ള ബിഗ് ബാസ്ക്കറ്റ് തൈകൾ നടുവാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിത്തന്നെ ആയിരം കുഴികൾ യന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് കോട്ടയം ഹരിത കേരളം മിഷൻ നേതൃത്വം നൽകിക്കൊണ്ട് Read More…
ഭൂമികയുടെയും മീനച്ചിൽ നദീസംരക്ഷണ സമിതിയുടെയും കർമ്മപദ്ധതിയ്ക്ക് തുടക്കമായി
കാലവസ്ഥാവ്യതിയാനത്തിന്റെ ഫലമായുള്ള അതിതീവ്രമഴയും പ്രളയവും സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ പ്രാദേശികമായി മറികടക്കാൻ ജനകീയജാഗ്രതയും മുന്നൊരുക്കങ്ങളും അനിവാര്യമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഔദ്യോഗിക സംവിധാനങ്ങളും ജനകീയ പ്രവർത്തനങ്ങളും കൈകോർക്കുമ്പോൾ പൂഞ്ഞാറിൽ ഒരു മാതൃക സൃഷ്ടിക്കാൻ കഴിയുമെന്നും എം.എൽ. എ പറഞ്ഞു. മൂലമറ്റം സെന്റ് ജോസഫ്സ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ റൂറൽ ക്യാമ്പ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് അത്യാലിൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ റവ തോമസ് വേങ്ങാലുവെക്കൽ മുഖ്യപ്രഭാഷണം Read More…
‘ഹായ് ടു ലൈഫ്’ ക്യാംപെയ്നുമായി പൂഞ്ഞാർ സെൻ്റ് ആൻ്റണീസിലെ കുട്ടിപ്പോലീസ്
പൂഞ്ഞാർ: പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ‘ സേ നോ ടു ഡ്രഗ്സ്, സേ ഹായ് ടു ലൈഫ് ‘ ക്യാംപെയ്ന് തുടക്കമായി. ബോധവത്ക്കരണ സെമിനാറുകൾ, റാലികൾ, വിവിധ മത്സരങ്ങൾ, പോസ്റ്റർ പ്രദർശനം, വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകൾ, വീഡിയോ പ്രദർശനം, ഹ്രസ്വചിത്ര നിർമ്മാണം തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ഒരു വർഷം നീളുന്ന പ്രവർത്തനങ്ങൾ. സ്കൂളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ, ലഹരിയോട് ‘നോ’ പറയുന്നതിൻ്റെയും അങ്ങനെ ലഭിക്കുന്ന Read More…