പകുതി വിലക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ 154 പേരിൽ നിന്ന് 60,000/- രൂപ വച്ച് വാങ്ങി വൻ തട്ടിപ്പ് നടന്നിരിക്കുകയാണ്. ഏകദേശം ഒരു കോടി രൂപയാണ് ഈ പഞ്ചായത്തിൽ നിന്ന് മാത്രം നഷ്ടപ്പെട്ടിരിക്കുന്നത്. കേരളം ഒട്ടാകെ നടന്ന തട്ടിപ്പിൽ പെട്ട് പണം നഷ്ടമായവരിൽ ഭൂരിപക്ഷം പേരും സാധാരണക്കാരാണ്.കുടുംബശ്രീയുടെ പേര് ദുരുപയോഗിച്ച്, പാവപ്പെട്ട ജനങ്ങളെ പറഞ്ഞു പറ്റിച്ചു നടന്ന ഈ തട്ടിപ്പിൽ ഉത്തരവാദികളായ മുഴുവൻ പേരെയും വിശദമായ അന്വേഷണം നടത്തി, കണ്ടെത്തി, നഷ്ടപെട്ട പണം Read More…
Poonjar
പ്രായത്തെ വെല്ലുന്ന മാസ്മരിക പ്രകടനവുമായി പൂഞ്ഞാറിലെ 1980- 90 കളിലെ ക്രിക്കറ്റ് താരങ്ങൾ
പൂഞ്ഞാർ: പനച്ചികപ്പാറ 1980-90 കാലഘട്ടത്തിൽ പൂഞ്ഞാർ, പനച്ചികപ്പാറ ഗ്രൗണ്ടികളിലെ നിറസാന്നിധ്യാമായിരുന്ന ക്രിക്കറ്റ് താരങ്ങൾ ഏറ്റുമുട്ടി. ഓർമിക്കുക എന്നത് എത്ര മനോഹരമാണ് കഴിഞ്ഞുപോയ കാലങ്ങളെ ഇങ്ങനെ ഓർത്തെടുക്കുക 1980-90 കാലങ്ങളിൽ ക്രിക്കറ്റിൽ തിളങ്ങി നിന്നവർ പൂഞ്ഞാറിലെ തങ്ങളുടെ ഇഷ്ട മൈതാനത്ത് വീണ്ടും ഒത്തുകൂടി. പ്രായം സംഖ്യ മാത്രമാണെന്ന് തെളിച്ചുകൊണ്ട് ജി.വി രാജ സ്റ്റേഡിയത്തിൽ ആ കാലഘട്ടത്തിൽ പനച്ചികപ്പാറയിലെ പ്രഗത്ഭ ടീം ആയ ജി.വി രാജ ക്ലബ്ബും പൂഞ്ഞാറിലെ സിറ്റിസൺ ക്ലബ്ബും തമ്മിലായിരുന്നു സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. കൗമാരകാലഘട്ടത്തിൽ Read More…
CPI കൈപ്പള്ളി ബ്രാഞ്ച് സമ്മേളനം നടത്തി
പൂഞ്ഞാർ : ഇരുപത്തിയഞ്ചാമത് പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി CPI പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയിലെ കൈപ്പള്ളി ബ്രാഞ്ച് സമ്മേളനം സഖാവ് കാനം രാജേന്ദ്രൻ നഗറിൽ സഖാവ് സിന്ധു അജിയുടെ അധ്യക്ഷതയിൽ സിപിഐ ജില്ല എക്സിക്യൂട്ടിവ് അംഗം സഖാവ് ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു. സിപിഐ പൂഞ്ഞാർ മണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സഖാവ് കെ.എസ് രാജു , സിപിഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി സഖാവ് സി. എസ് സജി , AlYF പൂഞ്ഞാർ മണ്ഡലം സെക്രട്ടറി Read More…
റേഷൻ കടകളിൽ ഭക്ഷ്യധാന്യ ക്ഷാമം അതിരൂക്ഷം; കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി റേഷൻ കടക്കു മുൻപിൽ ധർണ്ണാ സമരം നടത്തി
പൂഞ്ഞാർ ടൗണിൽ റേഷൻ കടക്കു മുൻപിൽ ധർണ്ണാ സമരം നടത്തി. ഇൻഡ്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നല്കുന്ന സർക്കാർ രാജ്യത്ത് നടപ്പിലാക്കിയ സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനം തകർക്കാൻ ശ്രമിക്കുന്ന കേദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെയും സംസ്ഥാനത്തെ റേഷൻ കടകളിൽ ഭക്ഷ്യധാന്യ ക്ഷാമം അതിരൂക്ഷമായി തുടരുമ്പോഴും ചെറുവിരൽ പോലും അനക്കാതെ കാഴ്ച്ചക്കാരായി നോക്കി നില്ക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നടപടിയെക്കതിരെയും കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ ടൗൺ റേഷൻ കടയ്ക്കു മുൻപിൽ ധർണ്ണാ സമരം നടത്തി. Read More…
റേഷൻ കടകളിൽ ഭക്ഷ്യധാന്യ ക്ഷാമം; സർക്കാർ അനാസ്ഥയെക്കെതിരെ കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി ധർണ്ണ നടത്തും
പൂഞ്ഞാർ: സംസ്ഥാനത്തെ റേഷൻ കടകളിൽ ഭക്ഷ്യധാന്യ ക്ഷാമം അതിരൂക്ഷമായി തുടരുമ്പോഴും അതിൽ ഇടപെടാത്ത സംസ്ഥാന സർക്കാരിൻ്റെ നടപടിയ്‌ക്കെതിരെ കെ. പി. സി. സി യുടെ ആഹ്വന പ്രകാരം സംസ്ഥാനത്തെ മുഴുവൻ മണ്ഡലം കമ്മറ്റി ആസ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട ഒരു റേഷൻ കടയ്ക്കു മുൻപിൻ ധർണ്ണ നടത്തുകയാണ്. അതിൻ്റെ ഭാഗമായി കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി ഇന്ന് വൈകിട്ട് 5 മണിക്ക് പൂഞ്ഞാർ ടൗണിലുള്ള റേഷൻ കടയ്ക്കു മുൻപിൽ ധർണ്ണ .മണ്ഡലം പ്രസിഡൻ്റ് റോജി തോമസ് അധ്യക്ഷത വഹിയ്ക്കും. Read More…
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ശലഭം 2025 സംഘടിപ്പിച്ചു
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളുടെ ബുദ്ധി വികാസത്തിനും കലാഭിരുചി വളർത്തിയെടുക്കുന്നതിനു വേണ്ടി ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ശലഭം 2025 പൂഞ്ഞാർ സെന്റ് ആന്റണീസ് എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഐ.സി.ഡി.എസ് സൂപ്പർവൈസർ മെർലിൻ ബേബിയുടെ അധ്യക്ഷതയിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ ഉദ്ഘാടനം ചെയ്തു. വികസന കാര്യാസ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ അനിൽ കുമാർ മഞ്ഞപ്ലാക്കൽ, പഞ്ചായത്ത് അംഗങ്ങളായ റെജി ഷാജി, നിഷ സാനു, Read More…
DYFI പൂഞ്ഞാർ സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചും ധർണയും നടത്തി
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്ഥാപിക്കുന്ന മഹാത്മാഗാന്ധിയുടെ സ്തൂപത്തിൽ എഴുതിയിരിക്കുന്ന സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകളിൽ ഒഴിവാക്കിയത്തിനെതിരെ DYFI പൂഞ്ഞാർ സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി എം.പി പ്രമോദ് അധ്യക്ഷ വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ അക്ഷയ ഹരി, ലോക്കൽ സെക്രട്ടറി ടി.എസ് സിജു, ഏരിയ കമ്മിറ്റി അംഗം കെ Read More…
ചട്ടങ്ങൾ ലംഘിച്ച് ഭരണസമിതി യോഗം മാറ്റി വെച്ച് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ സാധാരണ യോഗം ചട്ടങ്ങൾ ലംഘിച്ച് മാറ്റിവെച്ചതായി ആരോപണം. 14-01-2025 ൽ ഭരണ സമിതിയുടെ സാധാരണ യോഗം 18-01-2025 രാവിലെ 11 മണിക്ക് കൂടുന്നതായി നോട്ടീസ് നൽകിയിരുന്നു. എന്നാൽ കമ്മറ്റി കൂടേണ്ട ഇന്ന് യാതൊരു മുന്നറിയിപ്പും കൂടാതെ രാവിലെ കമ്മറ്റി മാറ്റി വെച്ചതായുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സന്ദേശം എന്ന നിലയ്ക്ക് വാട്സ് ആപ്പ് ഗ്രൂപ്പ് വഴി പഞ്ചായത്തിലെ താത്കാലിക ജീവക്കാരൻ അറിയിച്ചു. എന്നാൽ ഇതൊന്നും അറിയാതെ ജനപ്രതിനിധികൾ പഞ്ചായത്ത് കമ്മറ്റിയിൽ Read More…
ജോ ജിയോ ജോസഫ് ബി ജെ പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്
പൂഞ്ഞാർ: ബി ജെ പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റായി ജോജിയോ ജോസഫ് ചള്ളവയലിൽ തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ എസ് സി അരുവിത്തുറ സൈന്റ്റ് ജോർജ് കോളേജ് യൂണിറ്റ് പ്രസിഡണ്ട്, പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, യുവജനപക്ഷം പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എന്നി ചുമതലകൾ വഹിച്ചിട്ടുണ്ട്.
CPI അടിവാരം ബ്രാഞ്ച് സമ്മേളനം നടത്തി
പൂഞ്ഞാർ : ഇരുപത്തിയഞ്ചാമത് പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി CPI പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയിലെ അടിവാരം ബ്രാഞ്ച് സമ്മേളനം സഖാവ് കാനം നഗറിൽ സഖാവ് ബിനോയ് അധ്യക്ഷതയിൽ സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി സഖാവ് ഇ.കെ മുജീബ് ഉദ്ഘാടനം ചെയ്തു. സിപിഐ പൂഞ്ഞാർ മണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സഖാവ് കെ.എസ് രാജു , സിപിഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി സഖാവ് സി. എസ് സജി ,AlYF പൂഞ്ഞാർ മണ്ഡലം സെക്രട്ടറി സഖാവ്. ആർ.രതീഷ്, സിപിഐ പൂഞ്ഞാർ Read More…