Pala

പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലി ലോഗോ പ്രകാശനം ചെയ്തു

പാലാ : പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലി ലോഗോ പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രകാശനം ചെയ്തു. എസ്എംവൈഎം രൂപതാ പ്രസിഡന്റ് അൻവിൻ സോണി ഒടച്ചുവട്ടിൽ, ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപതയിലെ ഫൊറോന ഡയറക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്. രൂപതയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾ സഭ, സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിൽ ഗൗരവകരമായ ചർച്ചകൾ നടത്തുന്ന എപ്പാർക്കിയൽ യൂത്ത് അസംബ്ലി സെപ്റ്റംബർ ആദ്യ വാരമാണ് നടക്കപ്പെടുക.

Pala

ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പാലായിൽ നടുന്നു

പാലാ: ജില്ലാ ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും പാലാ സെന്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റേയും ലയൺസ് ഇൻ്റർനാഷണൽ 318 B യുടേയും നേതൃത്വത്തിൽ ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പാലായിൽ നടന്നു. രക്തം നൽകൂ… പ്രതീക്ഷ നൽകൂ… “ഒരുമിച്ച് നമ്മൾ ജീവൻ രക്ഷിക്കുന്നു ” എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക പ്രമേയം . ഈ പ്രമേയം രക്തദാനം ജീവിതത്തെ മാറ്റിമറിക്കുന്ന സ്വാധീനം എടുത്തുകാണിക്കുകയും സ്വമേധയാ ഉള്ള Read More…

Pala

ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും ലഹരി വ്യാപനം തടയുന്നതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർണായക പങ്ക്: ജോസ് കെ മാണി എം.പി

പൂവരണി : ജനങ്ങളുടെ ആരോഗ്യ സംരക്ഷിക്കുന്നതിനും, ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർണായക പങ്കാണ് വഹിക്കാൻ ഉള്ളതെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പൂവരണി പള്ളിക്ക് സമീപം പി.ഡബ്ല്യു.ഡി. റോഡ് സൈഡിൽ നിർമ്മിച്ച ഓപ്പൺ ജിം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യം,മയക്കുമരുന്ന് ലഹരിയിൽ നി ന്നു യുവജനങ്ങളെ അകറ്റുന്നതിന് ഇതുപോലുള്ളആരോഗ്യ സംരക്ഷണകേന്ദ്രങ്ങൾ ഉപകരിക്കുമെന്നും അദ്ദേഹം Read More…

Pala

രക്തദാന ക്യാമ്പ് നടത്തി

പാലാ :ലോക രക്തദാതാ ദിനത്തോട് അനുബന്ധിച്ചു മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസുമായി സഹകരിച്ച് ഹെഡ് പോസ്റ്റ് ഓഫീസിൽ വച്ച് രക്തദാന ക്യാമ്പ് നടത്തി. ജീവനക്കാർ രക്തം​ ദാനം ചെയ്തു. പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. പോസ്റ്റ്മാസ്റ്റർ രഞ്ജിത്ത് എം.എസ്, വിഷ്ണു സി.ബി, ബ്ലഡ് ബാങ്ക് അസി.മാനേജർ മനു കെ.എം എന്നിവർ പ്രസം​ഗിച്ചു.

Pala

വിമാനാപകടത്തിൽ മരണമടഞ്ഞവർക്ക് രാമപുരം കോളേജിന്റെ ആദരാഞ്ജലികൾ

പാലാ: രാഷ്ട്രത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് അഹമ്മദ്ബാദിൽ വിമാനാപകടത്തിൽ ദാരുണമായി മരണപ്പെട്ട ഹതഭാഗ്യരായ സഹോദരങ്ങൾക്ക് രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ആദരാഞ്ജലി അർപ്പിച്ചു. സഹജീവികളുടെ ദുഃഖം നമ്മുടെയും ദുഖമാകണം എന്ന വലിയ സാമൂഹിക പ്രതിബധതയുടെ ഭാഗമായാണ് കോളേജിലെ എല്ലാ വിദ്യാർഥികളും ഒരുമിച്ച് ചേർന്ന് അനുശോചന ചടങ്ങ് സംഘടിപ്പിച്ചത്. മരണമടഞ്ഞവർക്ക് “ഹൃദയപൂർവ്വമായ ട്രൈബ്യുട്ട് ” എന്ന് ആഹ്വാനം ചെയ്ത് കോളേജ് അങ്കണത്തിൽ ‘റ്റി’ ആകൃതിയിൽ അണിനിരന്നാണ് അനുശോചനം അറിയിച്ചത്. അദ്ധ്യാപകരും വിദ്യാർഥികളും മെഴുകുതിരികൾ കത്തിച്ച് ഈ Read More…

Pala

ലോക രക്തദാതാ ദിനത്തോട് അനുബന്ധിച്ച് രക്തം ദാനം ചെയ്ത് ഫോട്ടോ​ഗ്രാഫർമാർ

പാലാ: കാഴ്ച്ചകളുടെ വൈവിധ്യങ്ങൾ പകർത്തുന്നതിനൊപ്പം ജീവകാരുണ്യത്തിന്റെ സന്ദേശം കൂടി പകരുകയാണ് ഓൾ കേരള ഫോട്ടോ​ഗ്രാഫേഴ്സ് അസോസിയേഷൻ പൊൻകുന്നം യൂണിറ്റിലെ അം​ഗങ്ങൾ.ലോക രക്തദാതാ ദിനത്തോട് അനുബന്ധിച്ചാണ് യൂണിറ്റിലെ അം​ഗങ്ങളുടെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തി രക്തം ദാനം ചെയ്തത്. ഫോട്ടോ​ഗ്രാഫി മേഖലയിലെ തിരക്കുകൾക്കിടയിലും രക്തം ​ദാനം ചെയ്തതിലൂടെ മഹത്തായ സന്ദേശമാണ് ഫോട്ടോ​ഗ്രാഫേഴ്സ് പകരുന്നതെന്ന് സന്ദേശം നൽകിയ ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു. രക്തം ദാനം നൽകിയവർക്ക് സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. അസോസിയേഷൻ Read More…

Pala

പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ വിവിധ അധിക സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ നഗരസഭാ ബജറ്റ് വിഹിതമായി 380 ലക്ഷം രൂപ അനുവദിച്ചതായി നഗരസഭാ ചെയർമാൻ തോമസ് പീറ്ററും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ടും ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു. ഏറ്റവും ആധുനികമായ ഡിജിറ്റൽ എക്സറേ സ്കാനിംഗ് മെഷീനുമാത്രമായി 1.80 കോടി രൂപയാണ് ലഭ്യമാക്കിയിരിക്കുന്നത്. കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ മുഖാന്തിരമാണ് വാങ്ങി സ്ഥാപിക്കുക. കാഷ്വാലിറ്റിയ്ക്കു സമീപമായിട്ടുള്ള മുറിയിൽ സ്ഥാപിക്കുവാനാണ് Read More…

Pala

പാലാ രൂപതയിലെ 75 വയസുകാരുടെ സംഗമം

പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 1950 ൽ ജ നിച്ച രൂപതാംഗങ്ങളായ 1460 ൽപരം വ്യക്തികളെ ആദരിക്കും. കുടുംബ അജപാലനം മുഖ്യ ഉത്തരവാദിത്വമായി സ്വീകരിച്ചിരിക്കുന്ന ഫാമിലി അപ്പോസ്തലേറ്റിന്റെ കർമമേ ഖലകളായ മാതൃവേദി, പിതൃവേദി, പ്രോലൈഫ് എന്നിവയുടെ സഹകരണത്തോടെ ക്രമീകരിക്കുന്ന പ്രോഗ്രാമിന് ലിഫ്ഗോഷ് 75 എന്ന പേരാണ് നൽകിയിരിക്കുന്നത്. ഹീബ്രുഭാഷയിൽ ലിഫ്ഗോഷ് എന്ന പദത്തിന് ഒത്തചേരൽ എന്നാണ് അർഥം. 22 ന് ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തിലാണ് സമ്മേള നം. 1950 Read More…

Pala

കാൽമുട്ടിന് പരുക്കേറ്റയാൾക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ യൂണികംപാർട്ടുമെന്റൽ ആർത്രോപ്ലാസ്റ്റി ശസ്ത്രക്രിയ

പാലാ :ബൈക്ക് അപകടത്തിൽ കാൽമുട്ടിന് ഗുരുതര പരുക്കേറ്റയാൾക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ മുട്ടിന്റെ പകുതി ഭാഗം മാറ്റി വെയ്ക്കുന്ന യൂണികംപാർട്ടുമെന്റൽ ആർത്രോപ്ലാസ്റ്റി ശസ്ത്രക്രിയ വിജയകരമായി നടത്തി. കൂത്താട്ടുകുളം സ്വദേശിയായ 55 കാരനാണ് അപകടത്തിൽ പരുക്കേറ്റ ഇടതു കാൽമുട്ടിന് അപൂർവ്വശസ്ത്രക്രിയ വേണ്ടി വന്നത്. ബൈക്കിൽ നിന്നു മറിഞ്ഞു വീണ് പരുക്കേറ്റതിനെ തുടർന്ന് തുടർന്നു ഇദ്ദേഹം മറ്റ് ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. എക്സ്റേ പരിശോധനയിൽ മുട്ടിനു തേയ്മാനം ഉണ്ടെന്നും കണ്ടെത്തിയിരുന്നു. വേദന കുറയാതെ വന്നതിനെ തുടർന്നാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ Read More…

Pala

എസ്.എം.വൈ.എം. പാലാ രൂപത സ്പോർട്സ് മീറ്റ് നടത്തപ്പെട്ടു

പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം.- കെ.സി.വൈ.എം. പാലാ രൂപതയുടെയും, ഭരണങ്ങാനം ഫൊറോനയുടെയും, പ്ലാശനാൽ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പ്ലാശനാല്‍ സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് കുടക്കച്ചിറ അന്തോനി കത്തനാർ മെമ്മോറിയൽ സ്പോർട്സ് മീറ്റ് നടത്തപ്പെട്ടു. ഭരണങ്ങാനം ഫൊറോന ഡയറക്ടർ ഫാ. ജോസഫ് താന്നിക്കാപ്പാറയുടെ സാന്നിധ്യത്തിൽ, രൂപത ആനിമേറ്റർ സി. നിർമ്മൽ തെരേസ് സ്പോട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. പതിനേഴ് ഫൊറോന ടീമുകൾ പങ്കെടുത്ത മീറ്റിൽ എസ്.എം.വൈ.എം. ഇലഞ്ഞി ഫൊറോന ടീം ചാമ്പ്യന്മാരായി. ഭരണങ്ങാനം ഫൊറോന Read More…