Pala

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പാലാ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരികൾ തെളിച്ചു ആദരാഞ്ജലികൾ അർപ്പിച്ചു

പാലാ: പാലാ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് മെഴുകു തിരികൾ തെളിച്ചു ആദരാഞ്ജലികൾ അർപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ തോമസുകുട്ടി നെച്ചിക്കാട്ട് അധ്യക്ഷത വഹിച്ചു. കെ. പി. സി. സി മെമ്പർ ചാക്കോ തോമസ്, അഡ്വ. ആർ. മനോജ്‌, സന്തോഷ് മണർകാട്, സാബു എബ്രഹാം,ഷോജി ഗോപി, വി.സി.പ്രിൻസ്, ടോണി തൈപ്പറമ്പിൽ, അർജുൻ സാബു, അഡ്വ.എ.എസ് തോമസ്, വിജയകുമാർ, രാഹുൽ പി എന്‍ ആര്‍, മാത്തുക്കുട്ടി കണ്ടത്തിപറമ്പിൽ, കിരൺ അരീക്കൽ, ലിസികുട്ടി Read More…

Pala

ഫ്രാൻസിസ് മാർപാപ്പ മൂന്നാം ക്രിസ്തു : മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: രണ്ടാം ക്രിസ്തു എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസിന്റെ നാമം സ്വീകരിച്ച ഫ്രാൻസിസ് മാർപാപ്പയെ ചരിത്രം മൂന്നാം ക്രിസ്തു എന്ന് വി ശേഷിപ്പിക്കുമെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ സെന്റ് തോമസ് കത്തീഡ്രലിൽ ഇന്നലെ നടന്ന അനുസ്മരണയോഗത്തിൽ പ്രസംഗിക്കുകയായിരു ന്നു ബിഷപ്പ്. ഫ്രാൻസിസ് പാപ്പാ നിർവചനങ്ങൾക്ക് അതീതമായി സമാനതകളില്ലാത്ത നേതൃത്വ മികവിലൂടെ ഒരായുസ് മുഴുവൻ സുവിശേഷത്തിന്റെ മൂല്യങ്ങളെ ലോകത്തിന് പകർ ന്നുതന്ന വിശ്വപൗരനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ മുഴുവൻ പ കാശിപ്പിക്കുന്ന Read More…

Pala

മുൻ അഖിലേന്ത്യാ കോൺഗ്രസ്‌ പ്രസിഡന്റ് ചേറ്റൂർ ശങ്കരൻ നായരെ അനുസ്മരിച്ചു

പാലാ: മുനിസിപ്പൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ അഖിലേന്ത്യാ കോൺഗ്രസ്‌ പ്രസിഡന്റ് ചേറ്റൂർ ശങ്കരൻ നായരുടെ ഛായാചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡന്റ്‌ തോമസുകുട്ടി നെച്ചിക്കാട്ട് അധ്യക്ഷത വഹിച്ചു. കെ. പി. സി. സി മെമ്പർ ചാക്കോ തോമസ് ഉദ്ഘാടനം ചെയ്തു. അഡ്വ. ആർ. മനോജ്‌, സന്തോഷ് മണർകാട്, സാബു എബ്രഹാം, ഷോജി ഗോപി, വി.സി.പ്രിൻസ്, ടോണി തൈപ്പറമ്പിൽ, അർജുൻ സാബു, അഡ്വ.എ.എസ് തോമസ്, വിജയകുമാർ, രാഹുൽ പി എന്‍ ആര്‍, കിരൺ Read More…

Pala

പഹൽഗാം ഭീകരാക്രമണം ; പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ സങ്കടധർണ്ണ

പാലാ: പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ടും മരണമടഞ്ഞവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേർന്നും പാലാ പൗരാവകാശ സംരക്ഷണ സമിതി പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ സങ്കടധർണ്ണ നടത്തി. ഭീകരവാദികളായ പാകിസ്ഥാനെ വിമർശിച്ചും കേന്ദ്ര ഗവൺമെന്റിന്റെ ശ്രദ്ധക്ഷണിച്ചുകൊണ്ടുമുള്ള പ്ലാകാർഡുകളും ഉയർത്തിയിരുന്നു. ധർണ്ണ സമരം യു.ഡി.എഫ്. ചെയർമാൻ പ്രൊഫ. സതീഷ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് അഡ്വ. സന്തോഷ് കെ. മണർകാട്ട് അദ്ധ്യക്ഷത വഹിച്ചു. എൻ. സുരേഷ്, മൈക്കിൾ കാവുകാട്ട്, ജോസ് വേരനാനി, എം.പി. കൃഷ്ണൻനായർ, ടോണി തൈപ്പറമ്പിൽ, ഷോജി Read More…

Pala

സിവിൽ സർവീസ് പരീക്ഷയിൽ 33ാം റാങ്കിന്റെ സന്തോഷത്തിൽ പാലാ സ്വദേശി ആൽഫ്രഡ്

ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 33ാം റാങ്കിന്റെ സന്തോഷത്തിൽ പാലാ സ്വദേശി ആൽഫ്രഡ്. പാലാ പറപ്പിള്ളിൽ കാരിക്കക്കുന്നിൽ ആൽഫ്രഡ് തോമസ് അഞ്ചാമത്തെ ശ്രമത്തിലാണ് 33ാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷയിൽ നേട്ടം കൈവരിച്ചത്. ദില്ലിയിൽ പഠിച്ചു വളർന്ന ആൽഫ്രഡിന്റെ കുട്ടിക്കാലം മുതലുള്ള ആ​ഗ്രഹമായിരുന്നു സിവിൽ സർവീസ്. ആൽഫ്രഡിന്റെ വാക്കുകൾ :”കോളേജിലെ ലാസ്റ്റ് സെമസ്റ്ററിലാണ് പഠനം ആരംഭിച്ചത്. 2018 മുതലാണ് പഠനം ആരംഭിച്ചത്. എന്റെ അഞ്ചാമത്തെ ശ്രമമാണിത്. ആദ്യം പ്രിലിംസ് ക്ലിയർ ചെയ്യാൻ സാധിച്ചിരുന്നു.”

Pala

പാലാ അൽഫോൻസാ കോളേജിൽ പെൺകുട്ടികൾക്കായി സമ്മർ ക്യാമ്പ് ആരംഭിച്ചു

പാലാ: പാലാ അൽഫോൻസാ കോളേജിൽ പെൺകുട്ടികൾക്കായി സംഘടിപ്പിക്കുന്ന പത്തു ദിവസത്തെ സമ്മർ ക്യാമ്പ് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. പാലാ അൽഫോൻസാ കോളജിന്റെയും ലയൺസ് 318 യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായ ജൂവൽസ് ഓഫ് പത്തനംതിട്ടയുടെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച ജോസ് കെ. മാണി എം.പി, പെൺകുട്ടികളുടെ സമഗ്ര വികസനത്തിന് ഇത്തരം പരിപാടികളുടെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞു. സ്കൂൾ അവധിക്കാലത്ത് പെൺകുട്ടികളുടെ സമയം ഫലപ്രദമായി വിനിയോഗിക്കാനും, വിവിധ മേഖലകളിൽ അവരുടെ കഴിവുകൾ Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ പ്രീ ലേണിംഗ് സ്ക്രീനിംഗ് ക്ലിനിക്ക് 25ന്

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സൗജന്യ പ്രീ ലേണിംഗ് സ്ക്രീനിംഗ് ക്ലിനിക്ക് 25 വെള്ളിയാഴ്ച്ച രാവിലെ 9 മുതൽ 4 വരെ നടത്തും. 4- 6 പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. കുട്ടികളുടെ പഠന കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ ക്ലിനിക്കൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നതാണ്. കുട്ടികളുടെ ഭാവിയിലെ പഠന തടസ്സങ്ങൾ ഒഴിവാക്കി പഠനം സുഗമമാക്കുന്നതിനുള്ള നിർദേശങ്ങളും, പഠനത്തിലെ അടിസ്ഥാന ഘടകങ്ങളുടെ വളർച്ച സംബന്ധിച്ച പരിശോധനകളും ലഭ്യമാണ്. മാസം തികയാതെ ജനിച്ച കുട്ടികളുടെ കഴിവുകളിലെ Read More…

Pala

പാലാ അൽഫോൻസാ കോളേജിൽ പെൺകുട്ടികൾക്കായി സമ്മർ ക്യാമ്പ്

പാലാ: പാലാ അൽഫോൻസാ കോളജിൻറയും ലയൺസ് 318 യൂത്ത് എംപവർമെൻറ് പ്രോഗ്രാമിൻറ ഭാഗമായി ലിയോ ക്ലബ്ബുകളിലൊന്നായ ജൂവൽസ് ഓഫ് പത്തനംതിട്ടയുടേയും നേതൃത്വത്തിൽ എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ പഠിയ്ക്കുന്ന പെൺകുട്ടികൾക്കായിഏപ്രിൽ 22 മുതൽ മെയ് മൂന്നാം തീയതി വരെ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ സമ്മർ ക്യാമ്പ് നടത്തുന്നു. പെൺകുട്ടികളുടെ സമഗ്ര വികസനത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഈ ദശദിന ക്യാമ്പിൽ വിവിധ കലാ കായിക പരിശീലനങ്ങളോടൊപ്പം വ്യക്തിത്വ വികസനം, പ്രസംഗ പരിശീലനം Read More…

Pala

എസ്.എം.വൈ.എം. പാലാ രൂപതയുടെ നോമ്പുകാല കുരിശുമല തീർത്ഥാടനം നടത്തപ്പെട്ടു

പൂഞ്ഞാർ : മിശിഹായുടെ പീഡാനുഭവത്തിൻ്റെയും കുരിശുമരണത്തിൻ്റെയും പാവനമായ സ്മരണയിൽ പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെ നോമ്പുകാല കുരിശുമല തീർത്ഥാടനം നടത്തപ്പെട്ടു. എസ്.എം.വൈ.എം. പൂഞ്ഞാർ ഫൊറോനയുടെയും, എസ്.എം.വൈ.എം. പെരിങ്ങുളം യൂണിറ്റിൻ്റെയും സഹകരണത്തോടെ പെരിങ്ങുളം കാൽവരി മൗണ്ട് കുരിശുമലയിലേയ്ക്കാണ് തീർത്ഥാടനം നടത്തപ്പെട്ടത്. രൂപതയുടെ കീഴിലുള്ള വിവിധ ഫൊറോനകളിൽ നിന്നായി നിരവധി യുവജനങ്ങൾ പങ്കെടുത്തു. എസ്.എം.വൈ.എം. പാലാ രൂപതാ ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി, പെരിങ്ങുളം പള്ളി വികാരി റവ. ഫാ. ജോർജ് മടുക്കാവിൽ, Read More…

Pala

ലഹരിയുടെ അപകട സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്ന ഫ്ലാഷ് മോബുമായി മിഷൻ ലീഗ് പൂവരണി യൂണിറ്റ്

പാലാ: പൂവരണി തിരുഹൃദയ സൺഡേ സ്കൂളിലെ വിശ്വാസോത്സവത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് മിഷൻ ലീഗിൻ്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി നടത്തപ്പെട്ടു.റാലി വിളക്കുംമരുത് ജംഗ്ഷനിൽ എത്തിയപ്പോൾ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ലഹരിയുടെ അപകട സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു. ലഹരി സമൂഹത്തിൽ സൃഷ്ടിക്കുന്ന ഭയാനകരമായ അവസ്ഥയെ കുറിച്ച് കുട്ടികൾക്ക് ബോദ്ധ്യമുണ്ടാകണമെന്നും ലഹരിയുടെ അപകട സാധ്യത തിരിച്ചറിയാനുള്ള ബുദ്ധിയും കഴിവും കുട്ടികൾ ആർജ്ജിച്ചെടുക്കണമെന്നും പൂവരണി തിരുഹൃദയ പള്ളി വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേൽ പറഞ്ഞു. ലഹരിയെക്കുറിച്ച് കുട്ടികൾക്കും കുട്ടികളിലൂടെ സമൂഹത്തിനും അവബോധം കൊടുക്കുന്നതിനാണ് Read More…