കാഞ്ഞിരപ്പള്ളി: ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ചു കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്പ്പിറ്റലിൽ 2024 ജൂൺ 28, 29, ജൂലൈ 01 തീയതികളിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾക്ക് പ്രത്യേക നിരക്കിളവുകൾ ലഭ്യമാണ്. കൂടുതലറിയാനും ബുക്കിംഗിനുമായി വിളിക്കൂ : +91 9188228226.
Kanjirappally
പാറത്തോട്ടിൽ ബസ് സ്റ്റോപ്പിൽ നിർത്തുന്നതിനിടയിൽ ഉണ്ടായ അപകടം: പരിക്കേറ്റ യാത്രക്കാരിയെ സെറാ ബസ് മാനേജ്‌മന്റ് ആശുപത്രിയിൽ സന്ദർശിച്ചു
കാഞ്ഞിരപ്പള്ളി :കഴിഞ്ഞ ദിവസം പാറത്തോട്ടിൽ സെറാമോട്ടേഴ്സിൻ്റ കോട്ടയം- ഇളംകാട് ബസ് സ്റ്റോപ്പിൽ നിർത്തുന്നതിനിടയിൽ യാത്രക്കാരി കാലുതെറ്റി വീണ് പരിക്കേറ്റ സംഭവത്തിൻ സെറാബസ് മാനേജ്മെൻറ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യാത്രക്കാരിയെ സന്ദർശിക്കുകയും ഞങ്ങളുടെ ജീവനക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടായ തെറ്റിന് മാപ്പപേക്ഷിക്കുകയും ആശുപത്രിയിലെ കാര്യങ്ങൾ ചെയ്തു കൊടുക്കുകയും അവരെ ബസ് മാനേജ്മെൻ്റിൻ്റ വാഹനത്തിൽ വീട്ടിൽ എത്തിക്കുകയും, വേണ്ട സഹായങ്ങൾ നല്കുകയും ചെയ്തു. തങ്ങളുടെ ബസിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട ആളുടെ കൂടെ ഉണ്ടാവണമെന്ന കാര്യത്തിൽ നിരുത്തരവാദപരമായ പെരുമാറിയതിന് ജീവനക്കാർക്ക് Read More…
കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു
കാഞ്ഞിരപ്പള്ളി : കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ 2024-27 പ്രവർത്തന വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ രൂപത വികാരി ജനറാൾ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽമുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രൂപത ഡയറക്ടർ ഫാ. മാത്യു പാലക്കുടി ആമുഖസന്ദേശം നൽകി. കുവൈറ്റിൽ തീപിടിത്തത്തിൽ ആകസ്മികമായി മരണമടഞ്ഞവർക്ക് യോഗം ആദരാഞ്ജലിയർപ്പിച്ചു. പുതിയ പ്രസിഡന്റായി ചുമതലയേറ്റ കെ. കെ. ബേബി കണ്ടത്തിൽ നയപ്രഖ്യാപനം നടത്തി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയംഗം ജോമി കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി ജോസഫ് Read More…
സൗജന്യ വെരിക്കോസ് വെയിന്‍, പൈൽസ് രോഗ / സർജറി നിർണ്ണയ ക്യാമ്പുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി
കാഞ്ഞിരപ്പളളി: മേരീക്വീൻസ് ജനറൽ & ലാപ്രോസ്കോപ്പിക് സർജറി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 2024 ജൂൺ 20, 21, 22 തീയ്യതികളിൽ സൗജന്യ വെരിക്കോസ് വെയിന്‍, പൈൽസ് രോഗ / സർജറി നിർണ്ണയ ക്യാമ്പ് നടത്തും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമായി ലഭ്യമാകും. കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് 25% നിരക്കിളവ്, കോളോണോസ്‌കോപ്പിക്ക് 10% നിരക്കിളവ് എന്നിവയും ലഭ്യമാകും. സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവും ലഭ്യമാകും. ക്യാമ്പിന് ഡോ. റോബിൻ കുര്യൻ പേഴുംകാട്ടിൽ മേൽനോട്ടം വഹിക്കും. മുൻകൂർ ബുക്കിംഗ് Read More…
സ്കൂട്ടറിൽ ബസ് തട്ടിയതിനെ തുടർന്ന് മറിഞ്ഞ് വീണ് യുവതിക്ക് പരുക്ക്
കാഞ്ഞിരപ്പളളി: സ്കൂട്ടറിൽ ബസ് തട്ടിയതിനെ തുടർന്നു നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കൂവപ്പള്ളി സ്വദേശി ഷെഫീനയെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ കാഞ്ഞിരപ്പള്ളി ടൗണിനു സമീപത്തു വച്ചായിരുന്നു അപകടം. സ്കൂട്ടറിനെ ബസ് മറികടക്കുന്നതിനിടെ തട്ടുകയും മറിഞ്ഞ് വീഴുകയുമായിരുന്നുവെന്നു പറയപ്പെടുന്നു.
സൗജന്യ മുട്ട്, ഇടുപ്പ് മാറ്റിവെയ്ക്കൽ സർജറി നിർണ്ണയ ക്യാമ്പ് ഒരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി
കാഞ്ഞിരപ്പള്ളി: കാൽമുട്ട്, ഇടുപ്പ്, സന്ധികൾ എന്നിവയിൽ വേദന അനുഭവിക്കുന്നവർക്ക് സൗജന്യ രോഗ / ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ് ഒരുക്കി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ ജോയിൻ്റ് റീപ്ലേസ്മെന്റ് വിഭാഗം. 2024 മെയ് 23, 24, 25 തീയതികളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ, ഡിജിറ്റൽ എക്സ് റേ എന്നിവ സൗജന്യമായി ലഭ്യമാകും കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് 25% നിരക്കിളവ്. സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവ് എന്നിവയും Read More…
ഉന്നത വിദ്യാഭ്യാസ പ്രദർശനവും സെമിനാറും
കാഞ്ഞിരപ്പള്ളി: ഉന്നത വിദ്യഭാസ ഉപരിപഠന മേഖലയിലേക്ക് കടന്നു വരുന്ന വിദ്യാർത്ഥികൾക്ക് കോഴ്സുകളെപ്പറ്റിയും ,ഭാവി ജോലിസാധ്യതകളെപറ്റിയും അപബോധം സൃഷ്ടിക്കുന്നതിനു വേണ്ടി കാഞ്ഞിരപ്പള്ളിയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനമായ “ന്യൂ വേ എജ്യൂക്കേഷൻ കൺസൾട്ടൻസിയും,കേരള യൂത്ത്ഫ്രണ്ട് (ബി) ” കോട്ടയം ജില്ലാ കമ്മിറ്റിയും സംയുക്തമായി “സ്റ്റഡി ഇൻ ഇന്ത്യാ മെഗാ എഡ്യൂ എക്സ്പോ 2024 ” എന്ന പേരിൽ കാഞ്ഞിരപ്പള്ളി മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് 2024 ഏപ്രിൽ 27 തീയതി മെഗാ വിദ്യാഭ്യാസ പ്രദർശനവും സെമിനാറും സംഘടിപ്പിക്കുന്നു. സാമൂഹിക Read More…
വോട്ട് ചെയ്യുന്നവർക്ക് ഹെൽത്ത് ചെക്കപ്പ് പാക്കേജുകളിൽ പ്രത്യേക നിരക്കിളവുകളുമായി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് ഹോസ്‌പിറ്റൽ
കാഞ്ഞിരപ്പളളി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് അവകാശം വിനിയോഗിക്കുന്നവർക്ക് വിവിധ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളിൽ നിലവിലുള്ള നിരക്കിളവിനൊപ്പം 10% അധിക നിരക്ക് ഇളവ് നൽകി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ. പാക്കേജിൽ വിവിധ ലാബ് പരിശോധനകൾ, സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ, ഡയറ്റിഷ്യൻ കൺസൽട്ടേഷൻ എന്നിവയും ലഭ്യമാകും. കുട്ടികൾക്കായി പ്രത്യേക പീഡിയാട്രിക് പാക്കേജ്, മുതിർന്ന പൗരന്മാർക്കായി ജെറിയാട്രിക് ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ എന്നിവയും ലഭ്യമാണ്. 2024 മെയ് 04 വരെ പ്രത്യേക നിരക്കിളവുകൾ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കും മുൻകൂർ ബുക്കിംഗ് Read More…
പാറത്തോട് – പാലപ്ര റോഡിന് 8 കോടി രൂപയുടെ ഭരണാനുമതി
കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രാമപഞ്ചായത്തിലെ 1,2,3,18,19 വാർഡുകളിലൂടെ കടന്നുപോകുന്ന ഗ്രാമീണ റോഡായ പാറത്തോട് – ചിറ- പാലപ്ര- പാറക്കൽ- പാലപ്ര ടോപ്പ് -വേങ്ങത്താനം റോഡ് ആധുനിക രീതിയിൽ പുനർ നിർമ്മിച്ച് ബി എം ബി സി നിലവാരത്തിൽ റീ ടാർ ചെയ്യുന്നതിന് 8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. വർഷങ്ങളായി തകർന്നു കിടന്നിരുന്ന റോഡ് യാത്രയ്ക്ക് ഏറെ ദുഷ്കരമായി തീർന്നിരുന്നു. പ്രദേശത്തെ ആയിരത്തോളം കുടുംബങ്ങളുടെയും കൂടാതെ പാലപ്ര ഭഗവതി ക്ഷേത്രം, Read More…
കാഞ്ഞിരപ്പള്ളി സർക്കാർ ഹൈസ്‌ക്കൂളിന് 3.70 കോടി രൂപ മുടക്കി 15000 ചതുരശ്ര അടിയിൽപുതിയ കെട്ടിടം; ഉദ്ഘാടനം തിങ്കളാഴ്ച
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സർക്കാർ ഹൈസ്‌ക്കൂളിൽ 3.70 കോടി രൂപ ചെലവിട്ടു നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച (ഫെബ്രുവരി 26) വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനാവും. നബാർഡ് ഫണ്ട് രണ്ടുകോടി രൂപയും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽനിന്നു 1.70 കോടി രൂപയും ചെലവഴിച്ചാണ് നിർമ്മാണം. 15000 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് കെട്ടിടം നിർമാണം Read More…