Kanjirappally

ഫ്യൂച്ചർ സ്റ്റാർസ് മെഗാ ടാലന്റ് കണ്ടസ്റ്റ് 2023 നടന്നു

കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ടു വർഷമായി നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ഭാഗമായി ഈ വർഷത്തെ മെഗാ ടാലന്റ് കണ്ടസ്റ്റ് കൂവപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിൽ നടന്നു. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുഴുവൻ ഗവൺമെന്റ്, എയ്ഡഡ്, ഹൈസ്കൂൾ – ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 150 ഓളം കുട്ടികളാണ് മെഗാ ടാലന്റ് കണ്ടസ്റ്റിൽ പങ്കെടുത്തത്. Read More…

Kanjirappally

മുട്ട് വേദന: സൗജന്യ രോഗ നിർണ്ണയ സൗകര്യവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി

കാഞ്ഞിരപ്പള്ളി: സങ്കീർണ്ണമായ മുട്ട് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താൻ സാധിക്കുന്ന ഫാസ്റ്റ് ട്രാക്ക് സർജറി വിജയകരമായി പൂർത്തീകരിച്ച കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി ഓർത്തോപീഡിക് വിഭാഗം സൗജന്യ രോഗ, ശസ്ത്രക്രിയ നിർണ്ണയത്തിനു അവസരമൊരുക്കുന്നു. 2023 സെപ്റ്റംബർ 21 മുതൽ 23 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ പങ്കെടുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ, ഡിജിറ്റൽ എക്സ് റേ എന്നിവ സൗജന്യമായി ലഭ്യമാകും. കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് 25% നിരക്കിളവ്, ഡോക്ടറുടെ നിർദ്ദേശ പ്രകാരം Read More…

Kanjirappally

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സ്വാതന്ത്ര്യ ദിനാഘോഷം

കാഞ്ഞിരപ്പളളി: ഭാരതത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷം മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ വിപുലമായി ആഘോഷിച്ചു. രാവിലെ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ആശുപത്രി ജോയിന്റ് ഡയറക്ടറും ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററുമായ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ ദേശീയപതാക ഉയർത്തി. കാഞ്ഞിരപ്പളളി പ്രിൻസിപ്പൽ എസ് ഐ രാജേഷ് ടി ജി ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. മേരീക്വീൻസ് സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മിഴിവേകി.

Kanjirappally

കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിൽ ആധുനിക ചികിത്സ സൗകര്യങ്ങളോടെ കാത്ത് ലാബ്, റേഡിയോളജി വിഭാഗങ്ങൾ

കാഞ്ഞിരപ്പള്ളി: സ്വകാര്യ ആശുപത്രി മേഖലയിൽ, മധ്യതിരുവിതാംകൂറിൽ ആദ്യമായി യു.എസ്.എയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരമുള്ള യു.എച്ച്.എഫ് ടെക്നോളജി ഉപയോഗിക്കുന്ന ഡിജിറ്റൽ എക്സ് റേ സംവിധാനമൊരുക്കി മേരീക്വീൻസ് റേഡിയോളജി വിഭാഗം. റേഡിയോളജി വിഭാഗത്തിൽ സ്ഥാപിച്ച ഫുള്ളി ഓട്ടോമാറ്റിക് ആൻഡ് മോട്ടറൈസ്ഡ് ഡിജിറ്റൽ എക്സ് റേ സംവിധാനത്തിന്റെ ഉദ്‌ഘാടനം പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു. ഈ സംവിധാനം ഒരുക്കുന്നത് വഴി കുറഞ്ഞ റേഡിയേഷൻ നിരക്കിൽ അതിവേഗത്തിൽ കൃത്യതയാർന്ന രോഗനിർണ്ണയം സാധ്യമാകും. ഒപ്പം രോഗിക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കാതെ Read More…

Kanjirappally

അതിദാരിദ്ര നിര്‍മ്മാര്‍ജനം മുഖ്യലക്ഷ്യം ; കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി : സംസ്ഥാനത്ത് അതിദാരിദ്ര കുടുംബങ്ങള്‍ക്കായുളള മൈക്രോപ്ലാന്‍ തയ്യാറാക്കിയ ആദ്യ ബ്ലോക്ക് പഞ്ചായത്തായ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിനെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം പൂര്‍ത്തിയാക്കിയ ആദ്യ ബ്ലോക്ക് പഞ്ചായത്താക്കുക എന്നതാണ് മുഖ്യ ലക്ഷ്യമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അറിയിച്ചു. അതിദരിദ്ര കുടുംബങ്ങള്‍ക്ക് തുണയാകുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പരിധിയിലുളള അതിദാരിദ്ര കുടുംബങ്ങള്‍ക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി അതിദാരിദ്ര കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഇലക്ട്രിക് വീല്‍ ചെയര്‍ വിതരണോത്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു പ്രസിഡന്‍റ്. അതിദരിദ്ര കുടുംബങ്ങള്‍ക്ക് വീട്, വീട് Read More…

Kanjirappally

മാലിന്യനിർമാർജനം : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എംഎൽഎ സമ്മാനം നൽകും

കാഞ്ഞിരപ്പള്ളി : മാലിന്യമുക്തം നവകേരളം പദ്ധതിയുടെ പൂഞ്ഞാർ നിയോജകമണ്ഡലം തല മോണിറ്ററിംഗ് കമ്മിറ്റി പാറത്തോട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും സമയബന്ധിതമായി നടപ്പിലാക്കുന്നതിനും യോഗം തീരുമാനമെടുത്തു. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചിത്വ മിഷന്റെ സഹകരണത്തോടെ സമഗ്ര പദ്ധതി ആവിഷ്കരിക്കുന്നതിനും നിശ്ചയിച്ചു.അജൈവമാലിന്യങ്ങൾ ഹരിത കർമ്മസേന മുഖേന ശേഖരിച്ച് പുനചംക്രമണം ചെയ്യുന്നതിനും, സംസ്കരിക്കുന്നതിനും നിശ്ചയിച്ചു. ഇതിനാവശ്യമായ പദ്ധതികളുടെ രൂപരേഖയും വിശദാംശങ്ങളും യോഗത്തിൽ തയ്യാറാക്കി. Read More…

Kanjirappally

കത്തുന്ന മണിപ്പൂർ എൽഡിഎഫ് ബഹുജന സംഗമം നാളെ പാറത്തോട്ടിൽ

കാഞ്ഞിരപ്പള്ളി: മണ്ണിപ്പൂരിൽ നടക്കുന്ന മനുഷ്യ വേട്ടക്കും ,ആരാധന ധ്വംസത്തിനുമെതിരെ എൽഡിഎഫ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 21 വെള്ളി വൈകുന്നേരം 4 PM ന് പാറത്തോട്ടിൽ ബഹുജന സംഗമം സംഘടിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം LDF കോട്ടയം ജില്ലാ കൺവീനർ പ്രൊഫസർ ലോപ്പസ് മാത്യു നിർവഹിക്കുന്നതാണെന്നും പൂഞ്ഞാർ നിയോജകമണ്ഡലം എൽഡിഎഫ്.കൺവീനർ അഡ്വ:സാജൻ കുന്നത്ത് അറിയിച്ചു.

Kanjirappally

ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് പ്രതിഭാ പുരസ്കാര വിതരണം നടത്തി

കാഞ്ഞിരപ്പള്ളി:എംഎൽഎ സർവീസ് ആർമിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ടു വർഷമായി നടന്നുവരുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള പ്രതിഭാ പുരസ്കാരവും , 100% വിജയം കൈവരിച്ച സ്കൂളുകൾക്കുള്ള എക്സലൻസ് അവാർഡ് ദാനവും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി സെന്റ് Read More…

Kanjirappally

കേരള യൂത്ത് ഫ്രണ്ട് (ബി) കോട്ടയം ജില്ല കമ്മിറ്റി പ്രസിഡൻ്റ് വിപിൻ രാജു ശൂരനാടൻ ,ജനറൽ സെക്രട്ടറി സ്കറിയ തോട്ടപ്പള്ളി,സംസ്ഥാന സെക്രട്ടറി പ്രഫ. സാം രാജൻ എന്നിവരെ തിരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി: കെ ബി ഗണേഷ് കുമാർ MLA ചെയർമാനായ കേരള കോൺഗ്രസ് (ബി)യുടെ യുവജന വിഭാഗം കേരള യൂത്ത് ഫ്രണ്ട് (ബി) കോട്ടയം ജില്ല നേതൃസംഗമം കാഞ്ഞിരപ്പള്ളി ആപ്പിൾ ബീ ഹോട്ടലിൽ വച്ച് നടന്നു. യൂത്ത് ഫ്രണ്ട് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു ജി നായർ അധ്യക്ഷനായ യോഗത്തിന്റെ ഉദ്ഘാടനം യൂത്ത് ഫ്രണ്ട് (ബി) സംസ്ഥാന പ്രസിഡണ്ട് മനു ജോയി നിർവഹിച്ചു. ജില്ലാ പ്രസിഡണ്ടായി വിപിൻ രാജു ശൂരനാടനെയും, ജനറൽ സെക്രട്ടറിയായി സ്കറിയാ തോട്ടപ്പള്ളിയെയും, സംസ്ഥാന Read More…

Kanjirappally

സ്വരുമ ചാരിറ്റബിൾ സൊസെറ്റിയുടെ 2023 -2024 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി :പാലിയേറ്റീവ്, ചാരിറ്റി രംഗത്ത് കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായി നിസ്ഥാർത്ഥമായി പ്രവർത്തിക്കുന്ന മാതൃകാ പ്രസ്ഥാനമായ സ്വരുമ ചാരിറ്റബിൾ സൊസെറ്റിയുടെ 2023 -2024 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭരണ സമിതി തിരഞ്ഞെടുപ്പിൽ പ്രസിഡൻറായി കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ വ്യവസായിയും ,പൊതു പ്രവർത്തകനുമായ ശ്രീ മുഹമ്മദ് റിയാസ് കാൾടെക്സിനെയും ,സെക്രട്ടറിയായി ശ്രീ ജോൺ മാത്യു (ജോയി മുണ്ടംപള്ളി) ട്രഷറായി ശ്രീ ബോണി ഫ്രാൻസിസ് പള്ളി വാതുക്കലിനെയും തിരഞ്ഞെടുത്തു.