Kanjirappally

വോളിബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു

കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പള്ളി മൈക്ക സ്കൂളിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വോളിബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ 40 ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുക്കുന്നുണ്ട്. പരിശീലന ക്യാമ്പ് മുൻ ഇന്ത്യൻ വോളിബോൾ താരം പി.എസ്.അബ്ദുൾ റസാഖ് ഉദ്ഘാടനം ചെയ്തു.റിയാസ് കാൾടെക്സ് അധ്യക്ഷനായി.അൻസാരി ഇടക്കുന്നം, പി.എസ്. അൻസാരി, അഡ്വ.റഫീഖ് ഇസ്മയിൽ, ഷംസ് തോട്ടത്തിൽ എന്നിവർ സംസാരിച്ചു.

Kanjirappally

മുപ്ലി വണ്ടുകളുടെ ശല്യം ദുസ്സഹമായി

കാഞ്ഞിരപ്പള്ളി: മുപ്ലി വണ്ടുകളുടെ ശല്യം ജനജീവിതം ദുസഹമാക്കുന്നു.” ലൈ പ്രോപ്സ് കോർട്ടി കോളിഡ് ” എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഷഡ്പ ദയിനത്തിൽപ്പെട്ട കറുത്ത വണ്ടുകളാണ് പഞ്ചായത്തിലെ വിവിധ സ്ഥ‌ലങ്ങളിൽ ക്രമാതീതമായി പെരുകിയത്. സന്ധ്യയായതോടെ വൈദ്യുതി ബൾ ബുകളുടെ പ്രകാശം ഉള്ളിടത്തേയ്ക്ക് വ ണ്ടുകൾ കൂട്ടമായാണെത്തുന്നത്. ഇതുമൂലം ഭക്ഷണം കഴിക്കുന്നതിനോ, കിടന്നുറ ങ്ങുന്നതിനോ സാധിക്കുന്നില്ല. കൊച്ചു കുട്ടികളുടെ ചെവിയിലും മൂക്കിലും വണ്ട്കയറുന്നത്നിത്യസംഭവമാണ്. തടിയിൽ നിർമിച്ച വീടുകളിലാണ് ഇവ കൂടുതലായി കണ്ടുവരുന്നത്. അടുത്ത കാലത്തായി കോൺക്രീറ്റ് വീടുക ളിലും വണ്ടുകളുടെ Read More…

Kanjirappally

ദേശീയ അഗ്നി സുരക്ഷാ ദിനം ആചരിച്ചു

കാഞ്ഞിരപ്പള്ളി: ദേശീയ അഗ്നി സുരക്ഷാ ദിനത്തോട് അനുബന്ധിച്ച് പൊതുജനങ്ങൾക്ക് അഗ്നിബാധ ഉണ്ടാകുമ്പോഴും അപകടങ്ങൾ സംഭവിക്കുമ്പോഴും സ്വീകരിക്കേണ്ട മുൻകരുതുകളെകുറിച്ചുള്ള ബോധവൽക്കരണ പരിപാടിയും, ബ്രോഷർ വിതരണവും കാഞ്ഞിരപ്പള്ളി അഗ്നി സുരക്ഷാ നിലയത്തിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി , ബസ്സ്റ്റാൻഡ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി അഗ്നി രക്ഷാ നിലയം അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ അനിൽ ജോർജ് , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റിന്റു, എം ജോസഫ് ഹോം കാർഡ് ബോബിൻ മാത്യൂസ് ,സിവിൽ ഡിഫൻസ് അംഗങ്ങൾ തുടങ്ങിയവർ പരിപാടികളിൽ Read More…

Kanjirappally

കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 16 പേർക്ക് ആരോ​ഗ്യപ്രശ്നങ്ങൾ

കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 16 പേർക്ക് ഭക്ഷ്യവിഷബാധ. 26-ാം മൈലിൽ പ്രവർത്തിക്കുന്ന ഫാസ് എന്ന കുഴിമന്തി കടയിൽ നിന്ന് മന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവിടെ നിന്നും ഭക്ഷണം കഴിച്ച16 പേർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. ഇവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഹോട്ടലിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി. പരിശോധനയ്ക്കുശേഷം കട അടച്ചുപൂട്ടി. അതേസമയം, ഭക്ഷവിഷബാധയേറ്റവർ ചികിത്സയിൽ തുടരുകയാണ്.

Kanjirappally

കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിൽ സൗജന്യ രോഗ, സർജറി നിർണ്ണയ ക്യാമ്പ് നാളെ മുതൽ

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സൗജന്യ രോഗ, സർജറി നിർണ്ണയ സൗകര്യമൊരുക്കി മെഗാ മെഡിക്കൽ ക്യാമ്പ് 2025 ഏപ്രിൽ 3, 4, 5 തീയതികളിൽ നടക്കും. മുൻ‌കൂർ ബുക്കിംഗ് സൗകര്യത്തോടെ നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ജനറൽ & ലാപ്രോസ്കോപ്പിക് സർജറി, ഓർത്തോപീഡിക് ആൻഡ് ജോയിന്റ് റീപ്ലേസ്മെന്റ്, പ്ലാസ്റ്റിക് ആൻഡ് കോസ്മെറ്റിക് സർജറി, യൂറോളജി, ഗൈനക്കോളജി, ഇ എൻ ടി സർജറി വിഭാഗങ്ങളിൽ ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമായി ലഭ്യമാകും. കൂടാതെ ഡിജിറ്റൽ എക്സ്-റേ, അൾട്രാ സൗണ്ട് സ്കാനിംഗ്, സി Read More…

Kanjirappally

വഖഫ് നിയമ ഭേദഗതി ബില്ലിന് അനുകൂലമായി എം പി മാർ വോട്ട് ചെയ്യണം : കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി

കാഞ്ഞിരപ്പള്ളി: വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് എംപിമാരോട് നിർദ്ദേശിച്ച് കത്തോലിക്ക കോൺഗ്രസ്. ഇന്ത്യൻ ഭരണഘടനയ്ക്ക് മുകളിൽ ഒരു മതനിയമവും ഇന്ത്യയിൽ ഇല്ല. മത നിയമങ്ങളല്ല രാജ്യത്തെ ഭരിക്കേണ്ടതെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു. അന്യായമായ വ്യവസ്ഥകൾ ഭേദഗതി ചെയ്തേ മതിയാകൂ. ശരിയത്ത് നിയമം രാജ്യത്തെ മുഴുവൻ ജനതയുടെയും മുകളിൽ അടിച്ചേൽപ്പിക്കരുത്. ജനങ്ങളെ സ്നേഹിക്കുന്നു എങ്കിൽ നിയമഭേദഗതിയെ എംപിമാർ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു. Read More…

Kanjirappally

ലഹരിക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം: ബിഷപ് മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരെ ജാതി, മത, രാഷ്ട്രീയത്തിനതീതമായി സമൂഹം ഒന്നായി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍. സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ കാഞ്ഞിരപ്പള്ളി രൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും സംഘടനകളുടെയും സഹകര ണത്തോടെ ഏപ്രില്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തെ തീവ്രകര്‍മ്മ പരിപാടികളുടെയും രൂപത പാസ്റ്ററല്‍ സെന്ററില്‍ നടന്ന ബോധവല്‍ക്കരണ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തോടൊപ്പം ചേര്‍ന്നുനിന്ന് ലഹരിക്കെതിരെ പോരാടണമെന്ന് Read More…

Kanjirappally

അഡ്വ.വസന്ത് തെങ്ങുംപള്ളിക്ക് ടാലൻ്റ് ഹണ്ടിൽ രണ്ടാം സ്ഥാനം

കാഞ്ഞിരപ്പള്ളി: യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കമ്മറ്റി ബീഹാറിൽ സംഘടിപ്പിച്ച ടാലൻ്റ് ഹണ്ടിൽ കേരളത്തിൽ കോട്ടയം ജില്ലയിലെ പാറത്തോട് സ്വദേശി അഡ്വ: വസന്ത് സിറിയക്ക് തെങ്ങുംപള്ളി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം സ്ഥാനം ആസ്സാം സ്വദേശിയ്ക്കാണ് ലഭിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മത്സരത്തിനുശേഷം ദക്ഷിണേന്ത്യൻ മത്സരവും സ്ക്രിനിംഗും വിജയിച്ചാണ് വസന്ത് രണ്ടാം സ്ഥാനത്തെത്തുന്നത്. മുൻ കേന്ദ്രമന്ത്രിമാരായ ജയറാം രമേഷ്, പവൻ രേഖ, സുപ്രിയ ഷിൻഡേ തുടങ്ങിയ ജഡ്ജിംഗ് പാനൽ ആണ് തെരഞ്ഞെടുപ്പ് നടത്തിയത്. കാഞ്ഞിരപ്പള്ളി പാറത്തോട് തെങ്ങും പള്ളിയിൽ Read More…

Kanjirappally

കിടപ്പുരോഗികള്‍ക്ക് സ്‌നേഹ സമ്മാനം നല്‍കി അസ്സർ ഫൗണ്ടേഷൻ

കാഞ്ഞിരപ്പള്ളി: വൃക്ക രോഗികള്‍ ഉള്‍പ്പെടെ ഇരുനൂറിലധികം കിടപ്പു രോഗികള്‍ക്ക് കാഞ്ഞിരപ്പള്ളി അസര്‍ ഫൗണ്ടേഷന്റെ സ്‌നേഹസമ്മാനമായി ബഡ്ഷീറ്റ്, ടൗവ്വല്‍, ലുങ്കി, നൈറ്റി തുടങ്ങിയവ വിതരണം ചെയ്തു. കെഎംഎ ഡയാലിസിസ് സെന്ററില്‍ നടന്ന പരിപാടിയില്‍ മുഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു. അസര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഡയറക്ടര്‍ സി.എം. മുഹമ്മദ് ഫൈസിയില്‍ നിന്നും കെഎംഎ പ്രസിഡന്റ് ഷെഫീഖ് താഴത്തുവീട്ടില്‍ കിറ്റ് ഏറ്റുവാങ്ങി. കെഎംഎ സെക്രട്ടറി അഡ്വ. ഷാനു കാസീം, നിയുക്ത പ്രസിഡന്റ് നിസാര്‍ കല്ലുങ്കല്‍, അല്‍ഫാസ് റഷീദ്, ഐഷാ നസീബ്, പാലിയേറ്റീവ് നഴ്‌സ് Read More…

Kanjirappally

മധ്യവയസ്കനെ കാണാതായതായി പരാതി

കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശിയായ മധ്യവയസ്കനെ കാണാതായി. തോമസ് (റ്റോമി ) – 62 വയസ് എന്നയാളെ 21/3/2025 വെള്ളിയാഴ്ച രാവിലെ 7 മുതൽ കാൺമാനില്ല. കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ അറിയിക്കുക. 9847318953.