ഈരാറ്റുപേട്ട: എഐടിയുസി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ വർണ്ണാഭമായ മെയ്ദിന റാലി നടന്നു. ഈരാറ്റുപേട്ട ടൗൺ ചുറ്റിയുള്ള റാലിയിൽ നിലക്കാവടികളും, ഗരുഡൻ പറവയും, റോളർ സ്കേറ്റിങ്ങും, മുത്തുക്കുടകളും അലങ്കരിച്ച ട്രാക്ടറും നെറ്റിപ്പട്ടം ചാർത്തിയ ഓട്ടോറിക്ഷകളും രക്ത പതാകകൾ ഏന്തി അണി നിരന്ന പ്രവർത്തകർക്കും ജനങ്ങൾക്കും ആവേശമായി മാറി. റാലി സമാപിച്ചുകൊണ്ട് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ ചേർന്ന പൊതുസമ്മേളനം എഐടിയുസി സംസ്ഥാന സെക്രട്ടറി സഖാവ് അഡ്വക്കേറ്റ് വി ബി ബിനു ഉദ്ഘാടനം ചെയ്തു. 1886ൽ ചിക്കാഗോ തെരുവീഥികളിൽ Read More…
Erattupetta
വിവിധ റോഡുകളിൽ സംരക്ഷണഭിത്തിക്കും കലുങ്ക് നിർമ്മാണത്തിനും 90 ലക്ഷം രൂപ അനുവദിച്ചു : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് റോഡ് വിഭാഗം ഈരാറ്റുപേട്ട സെക്ഷന് കീഴിൽ വിവിധ പൊതുമരാമത്ത് റോഡുകളിൽ സംരക്ഷണ ഭിത്തികൾ, കലുങ്കുകൾ, ഡ്രെയിനേജ് സംവിധാനം എന്നിവയ്ക്കായി 5 പ്രവർത്തികളിലായി 90 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം പിൻവലിച്ചതിനുശേഷം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പ്രസ്തുത പ്രവർത്തികൾ നടപ്പിലാക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. താഴെപ്പറയുന്ന പ്രവർത്തികൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത് : ഈരാറ്റുപേട്ട-വാഗമൺ റോഡിൽ വെള്ളികുളം-ഒറ്റയീട്ടി ഭാഗത്ത് ഉരുൾപൊട്ടലിനെ തുടർന്ന് സംരക്ഷണ Read More…
ആചാരങ്ങളും പാരമ്പര്യങ്ങളും മുറകെ പിടിക്കുന്ന തിരുനാൾ: അരുവിത്തുറ തിരുനാൾ
അരുവിത്തുറ: തിരുനാളുകൾ എല്ലാം ആചാരങ്ങളുടെയും കീഴ് വഴക്കങ്ങളുടെയും പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണെങ്കിലും അരുവിത്തുറ തിരുനാൾ എന്നും വേറിട്ട് നിൽക്കുന്നതായി നമ്മുക്ക് കാണാൻ സാധിക്കും. നമ്മുടെ നാട്ടിലെ തിരുനാളുകളുടെ സമാപന തിരുനാളുകളായിട്ടാണ് അരുവിത്തുറ തിരുനാൾ അറിയപ്പെടുന്നത്. വേനൽ കാലം അവസാനിക്കുന്നതിനു മുൻപ് ഉള്ള മേടത്തിൽ മഴയുടെ സമയത്താണ് അരുവിത്തുറ തിരുനാൾ (ഏപ്രിൽ 23, 24, 25 മേടം 10, 11, 12 ). ലോകമ്പൊടുമുള്ള ക്രിസ്താനികൾ വല്യച്ചൻ്റ ദിനമായി ആചരിക്കുന്ന ഏപ്രിൽ 24 ഉം എല്ലാ ശുഭകാര്യങ്ങളും നടത്താൻ മലയാളികൾ Read More…
ആവേശകടലിൽ കൊട്ടികയറി എൽഡിഎഫ് കൊട്ടികലാശം
ഈരാറ്റുപേട്ട : പത്തനംതിട്ടയിൽ ഇത്തവണ ഐസക്ക് എന്ന മുദ്രവാക്യത്തിന്റെ ആർപ്പ് വിളിയിൽ ഈരാറ്റുപേട്ടയെ ചെങ്കടലാക്കി എൽഡിഎഫ് കൊട്ടികലാശം. കണ്ടു നിന്നവരെയും പ്രവർത്തകരെയും ഒരേ പോലെ ആവേശത്തിലാക്കി. മണ്ഡലത്തിലെ തിടനാട്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കേന്ദ്രങ്ങളിലും കൊട്ടികലാശങ്ങൾ നടന്നു. ഓരോ പഞ്ചായത്തുകളിലും ഇരുചക്രം ഉൾപ്പടെ വിവിധ വാഹനങ്ങളുടെ റാലിയും നടത്തി. വൈകിട്ട് അഞ്ചരയോടെ വിവിധ പഞ്ചായത്തുകളിലെ വാഹനവും പ്രവർത്തകരും ഈരാറ്റുപേട്ടയിലെത്തിയത്തോടെ ഈരാറ്റുപേട്ട ചെങ്കടലായി മാറി. എൽ ഡി എഫ് നേതാക്കളായ ജോയി ജോർജ്, രമ മോഹൻ, കുര്യാക്കോസ് ജോസഫ്, Read More…
മദ്ധ്യവയസ്കനെ കാണാതായതായി പരാതി
തൊടുപുഴ വെളളിയാമറ്റം വില്ലേജിൽ പുള്ളോലിൽ ലാലു മാത്യു (50)എന്ന ആളെ 17/3/2024 രാവിലെ 7.30 ന് കളത്തൂക്കടവ് ഭാഗത്തു നിന്ന് കാണാതായി. കാണാതാവുന്ന സമയത്ത് ഇളം പച്ച നിറത്തിലുള്ള ഷർട്ടും വെള്ള മുണ്ടുമാണ് ധരിച്ചിരുന്നത്. ഏകദേശം 165 cm ഉയരവും ഇരുനിറവുമുള്ള ആളാണ്. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ : 0482227228, എസ് എച്ച് ഒ ഈരാറ്റുപേട്ട: 9497980316.
‘ഇന്ത്യ’ അധികാരത്തിലേറും: പ്രൊഫ. ഖാദർ മൊയ്തീൻ
ഈരാറ്റുപേട്ട: ഇന്ത്യാ മുന്നണി ഈ തിരഞ്ഞെടുപ്പിലൂടെ രാജ്യത്ത് അധികാരത്തിലെ ത്തുമെന്ന് മുസ്ലിംലീഗ് ദേശീ യ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ. പത്തനംതിട്ട ലോക്സഭാ മണ്ഡലം യു.ഡി .എഫ് സ്ഥാനാർത്ഥി ആൻ്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗം ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ ഉദ്ഘാട നം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ യു.ഡി.എഫ് 20 സീറ്റും നേടും. മോദി സർക്കാർ രാജ്യത്ത് വർഗീയത വളർത്തി വിഭജന രാഷ്ട്രീയമാണ് പരീക്ഷിക്കുന്നത്. മതേതര, ജനാധിപത്യ മൂല്യങ്ങൾ അപ്പാടെ ഇല്ലാതാക്കി. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുമെന്ന് Read More…
ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ സംഘടിപ്പിക്കുന്ന വിനോദയാത്ര ; ഏപ്രിൽ 28 ന്
ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ ഏപ്രിൽ 28 ന് ചതുരംഗപ്പാറയിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നു. കല്ലാർകുട്ടി ഡാം, SL പുരം വാട്ടർ ഫാൾസ്, പൊന്മുടി ഡാം,കള്ളിമാലി വ്യൂ പോയിന്റ്, പൂപ്പാറ, ചതുരംഗപ്പാറ ആനയിറങ്കൽ ഗ്യാപ്പ് റോഡ് എന്നിവടങ്ങളിലൂടെ ആനവണ്ടിയിൽ ഒരു യാത്ര. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക Mob: 8589084284.
ആവേശമായി എൽ ഡി വൈ എഫ് നൈറ്റ് മാർച്ച്
ഈരാറ്റുപേട്ട : ഇന്ത്യ കീറി മുറിക്കുന്ന പൗരത്വ നിയമത്തിനേതിരെ, മണിപൂരിലെ ക്രിസ്ത്യൻ വെട്ടയ്‌ക്കെതിരെ താക്കിതുമായി എൽ ഡി വൈ എഫ് നൈറ്റ് മാർച്ച്. പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉദ്‌ഘാടനം ചെയ്തു. ഈരാറ്റുപേട്ട ഒന്നാം മൈലിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ ആയിരത്തോളം യുവതി യുവാക്കൾ പങ്കെടുത്തു. യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ് അഡ്വ.അബേഷ് അലോഷിയസ് ആദ്യക്ഷനായി. ഡി വൈ എഫ് ഐ Read More…
എൽ ഡി വൈ എഫ് നൈറ്റ് മാർച്ച്
ഈരാറ്റുപേട്ട : ഇന്ത്യയെ കീറി മുറിക്കുന്ന പൗരത്വ നിയമത്തിനേതിരെ, മണിപൂരിലെ ക്രിസ്ത്യൻ വെട്ടയ്‌ക്കെതിരെ എൽ ഡി വൈ എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിക്കും. നാളെ ( 16.4.2024) വൈകിട്ട് അറിന് ഈരാറ്റുപേട്ടയിൽ നടകുന്ന മാർച്ചും പൊതുയോഗവും ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്‌ഘാടനം ചെയ്യും.
മുസ്ലിം ഗേൾസ് മെഗാ സയൻസ് ആലുംനി സമ്മേളനം ശ്രദ്ധേയമായി
ഈരാറ്റുപേട്ട :1991 മുതൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ് ബാച്ചിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ മെഗ സയൻസ് ആലുംനി സമ്മേളനം സാമുഹ്യ പ്രവർത്തകനും സ്കൂൾ മാനേജ് കമ്മിറ്റി അംഗവുമായ ഡോ.എം.എ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൾ കെ.എം ഫൗസിയ ബീവി, രമണി റ്റി.ജി, മിനി അഗസ്റ്റ്യൻ, എം.എഫ്.അബ്ദുൽ ഖാദർ ,ജാസ്മിൻ വി.എസ്., ഡെയ്സി തോമസ്, ബഷീറാ വി.പി, റസീന ജാഫർഎന്നിവർ സംസാരിച്ചു. കോഡിനേറ്റർ ഷാഹിറ Read More…