ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മെയിൻ, ഈരാറ്റുപേട്ട ഈവനിങ്ങ് തിടനാട് എന്നീ ബ്രാഞ്ചുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട വ്യാപരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ഇടപാടുകാരുടെ സംഗമം നടന്നു. കേരള ബാങ്ക് ഡയറക്ടർ .കെ.ജെ.ഫിലിപ്പ് കുഴികുളത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.ബാങ്ക് ജനറൽ മാനേജർ ലതാ പിള്ള. ഡെപ്പൂട്ടി ജനറൽ മാനേജർ ജോസഫ്.റ്റി.പി. സഹകാരികൾ മുതലായവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
Erattupetta
മേഘമൽഹാർ മ്യൂസിക് ക്ലബ് ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മേഘമൽഹാർ എന്ന പേരിൽ പുതിയ മ്യൂസിക് ക്ലബ് സ്കൂൾ മാനേജർ പ്രൊഫസർ എം കെ ഫരീദ് ഉദ്ഘാടനം ചെയ്തു. കലാപരമായി വളരെ മികവുള്ള സ്കൂളിൽ സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ താല്പര്യം ഉള്ള വിദ്യാർത്ഥികൾക്ക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദഗ്ധരെ കൊണ്ട് പരിശീലനം ലഭ്യമാക്കും. പരിശീലകരായ ബിനു ജോസഫ് സന്തോഷ് പാല തുടങ്ങിയവരാണ് വിവിധ സംഗീത ഉപകരണങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. കുട്ടികളുടെ വിവിധ ശേഷികളെയും നൈപുണികളെയും പരിപോഷിപ്പിക്കുന്നതിനുള്ള വിവിധ Read More…
കടുവാമൂഴി പിഎംഎസ് എ പി ടി എം സ്കൂളിൽ മൈലാഞ്ചിയിടിൽ മത്സരം സംഘടിപ്പിച്ചു
ഈരാറ്റുപേട്ട : ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി കടുവാമൂഴി പിഎംഎസ് എ പി ടി എം സ്കൂളിലെ വിദ്യാർഥിനികളെ പങ്കെടുപ്പിച്ചുകൊണ്ട് മൈലാഞ്ചിയിടിൽ മത്സരം സംഘടിപ്പിച്ചു. വ്യത്യസ്തമായ രീതിയിൽ സംഘടിപ്പിച്ച മത്സരം കുട്ടികളിൽ ആകാംക്ഷ നിറയ്ക്കുന്നതും പുത്തൻ അനുഭവം പകർന്നു നൽകുന്നതായിരുന്നു പരിപാടികൾക്ക് അധ്യാപകരായ അൻസിയ എം. എം, ഷഹന നൗഷാദ്, ലാസിമ വി എ എന്നിവർ നേതൃത്വം നൽകി.
കടുവാമുഴി പിഎംഎസ് എ പിടിഎം എൽപി സ്കൂളിൽ പിടിഎ പൊതുയോഗവും പിടിഎ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു
ഈരാറ്റുപേട്ട: കടുവാമുഴി പിഎംഎസ് എ പിടിഎം എൽപി സ്കൂളിൽ 2024 -25 അധ്യായനവർഷത്തെ പിടിഎ പൊതുയോഗവും പിടിഎ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. സ്കൂൾ മാനേജർ എം.എസ് പരീത് അവർകളുടെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ സ്കൂൾ ഹെഡ് മിസ്ട്രെസ് ശ്രീമതി. ജ്യോതി ആർ 2023-24 വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീ.സജീർ ഇസ്മായിൽ പ്രസിഡണ്ട്, ശ്രീ. നാസർ വാഴമറ്റം സെക്രട്ടറി, ശ്രീ ഫൈസൽ പ്ലാമൂട്ടിൽ വൈസ് പ്രസിഡന്റ് എം. പി.റ്റി.യെ പ്രസിഡന്റ് ഷെമീന, കൊല്ലംപറമ്പിൽ വൈസ് പ്രസിഡന്റ് – സുബൈദ പുളിക്കച്ചാലിൽഎന്നിവർ Read More…
ലോകസഭ തിരഞ്ഞെടുപ്പ് ഫലം മോദി ഭരണത്തിനേറ്റ തിരിച്ചടി: അഡ്വ എ.കെ സലാഹുദ്ദിൻ
ഈരാറ്റുപേട്ട: ലോകസഭ തിരഞ്ഞെടുപ്പ് ഫലം മോദി ഭരണത്തിനേറ്റ തിരിച്ചടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറർ അഡ്വ എ.കെ സലാഹുദ്ദിൻ. ഈരാറ്റുപേട്ട പുത്തൻപള്ളി മിനി ഓഡിറ്റോറിയത്തിൽ ഈരാറ്റുപേട്ട മേഖല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ അടിസ്ഥാന വർഗ്ഗം രാഷ്ട്രീയ അവബോധത്തോടെ ജനാധിപത്യത്തെ തിരിച്ചെടുത്തതാണ് തിരഞ്ഞെടുപ്പ് ഫലം. ഇന്ത്യയിലെ ജനങ്ങൾ സമാധാനവും സൗഹാർദ്ദവുമാണ് ആഗ്രഹുക്കുന്നതെന്നും വർഗീയ ,വിഭാഗീയ ശക്തികൾ ദീർഘകാലാടിസ്ഥാനത്തിൽ പരാജയപ്പെടാനുള്ളതാണെന്നുമുള്ള നല്ലൊരു പാഠവും, സന്ദേശവുമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ബിജെപിയും മോദിയും പ്രചരിപ്പിച്ച വിഷലിപ്തമായ വെറുപ്പിന്റെ രാഷ്ട്രീയം Read More…
കെ.എസ്.ആര്‍.ടി.സി.യുടെ ഓണ്‍ലൈന്‍ കണ്‍സഷന്‍ പാളി, കുട്ടികള്‍ ദുരിതത്തില്‍; ഡിപ്പോ ഉപരോധിക്കുമെന്ന് രക്ഷിതാക്കള്‍
കെ.എസ്.ആര്‍.ടി.സി.യുടെ കണ്‍സഷന്‍ ഓണ്‍ലൈന്‍ വഴി വിതരണം ആരംഭിച്ചത് വിജയകരമായി ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരുന്നുവെന്ന് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും പത്രക്കുറിപ്പ് ഇറക്കിയിട്ടും നാളിതുവരെ ഒരൊറ്റ കുട്ടിക്ക് പോലും കണ്‍സഷന്‍ നല്കാനാവാതെ ഈരാറ്റുപേട്ട ഡിപ്പോ അധികാരികള്‍. വിദ്യാഭ്യാസ സ്ഥാപന മേധാവി അംഗീകരിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ എത്തുന്ന മുഴുവന്‍ കണ്‍സഷനും അതാത് ദിവസം തന്നെ നല്‍കി വരുന്നുണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി. എം.ഡി.യുടെ വാദം. എന്നാല്‍ സ്‌കൂള്‍ തുറന്ന് രണ്ടാഴ്ചയായിട്ടും ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നും ഒരു കുട്ടിക്ക് പോലും ഇന്നേവരെ അങ്ങനെ കണ്‍സഷന്‍ നല്കിയിട്ടില്ലെന്ന് Read More…
യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ പഠനോപകരണ വിതരണം
ഈരാറ്റുപേട്ട :യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിലെ വിവിധ മണ്ഡലങ്ങളിലായി 2000 ത്തിലധികം കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ വിതരണം അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഈരാറ്റുപേട്ട ഗവൺമെന്റ് ഹൈസ്കൂളിൽ വെച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. അബേഷ് അലോഷ്യസ് അധ്യക്ഷത വഹിച്ചു. യശശരീരനായ കെ എം മാണി സാർ കാണിച്ചുതന്ന കാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ ഏറ്റെടുത്തു നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ഇസാഫ് ബാങ്ക് ഈരാറ്റുപേട്ടയും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും ഇസാഫ് ബാങ്ക് ഈരാറ്റുപേട്ടയും സംയുക്തമായി ജൂണ് 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് വൃക്ഷതൈ നടുകയും പ്രതിജ്ഞ ചൊല്ലികൊടുക്കകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലില്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അജിത്കുമാര്‍.ബി, മേഴ്സി മാത്യൂ, ഓമന ഗോപാലന്‍, അംഗങ്ങളായ ബിന്ദു സെബാസ്റ്റ്യന്‍, ഇസാഫ് ബാങ്ക് പ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
കടുവാമു ഴി പിഎംഎസ് എ പിടിഎം എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
ഈരാറ്റുപേട്ട : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കടുവാമു ഴി പിഎംഎസ് എ പിടിഎം എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ഈരാറ്റുപേട്ട പ്രദേശത്തെ വിവിധ സർക്കാർ ഓഫീസുകളിൽ വിദ്യാർത്ഥികൾ നേരിട്ട് എത്തി വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ശ്രീ അർഷദ് പി അഷ്റഫ് ശ്രീമതി. ലാസിമ വി എ എന്നിവർ നേതൃത്വം നൽകി.
പരിസ്ഥിതി ദിനം ആചരിച്ചു
ഈരാറ്റുപേട്ട : ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.എസ്. എം.ഡി.സി.ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ സന്ദേശം നൽകി. ഹെഡ്മിസ്ട്രസ്സ് എസ്.ബീനാ മോൾ അധ്യക്ഷത വഹിച്ചു. അഗസ്റ്റിൻ സേവ്യർ,സന്തോഷ് മാത്യു എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി ദിന ക്വിസ്സിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.