ഈരാറ്റുപേട്ട: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ ഭരണഘടന വിരുദ്ധവും രാജ്യം ഈ കാലമത്രയും സ്വീകരിച്ചു പോവുന്ന രാജ്യതാല്പര്യങ്ങൾക്ക് ഏതിരുമാണ്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ബില്ല് തിരുത്തനണമെന്ന് ആവശ്യപ്പെട്ട് പി ഡി പി സംസ്ഥാന വ്യപകമായി ബില്ല് കത്തിച്ചു പ്രതിഷേധിച്ചു. കോട്ടയം ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും സമരം നടന്നു. പൂഞ്ഞാർ മണ്ഡലം കമ്മറ്റി ഈരാറ്റുപേട്ടയിൽ നടത്തിയ സമരം ജില്ലാ പ്രസിഡൻ് നിഷാദ് നടയ്ക്കൽ ഉത്ഘാടനം ചെയ്തു. ജില്ലാ – മണ്ഡലം നേതാക്കളായ OA Read More…
Erattupetta
നാഗസാക്കി ദിനം ; യുദ്ധവിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ- നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.പി. ലീന ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകൻ മുക്താർ നജീബ് വിദ്യാർത്ഥിനികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. അധ്യാപകരായ ഷൈലജ ഒ.എൻ, മാഹിൻ സി.എച്ച്, ഐഷാ മുഹമ്മദ്, ഫാത്തിമ മുജീബ്, ജ്യോതി പി നായർ, എന്നിവർ നേതൃത്വം നൽകി.
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഡയമണ്ട് ജൂബിലി സമ്മേളനം 12 ന്
ഈരാറ്റുപേട്ട : 1964-ൽ 24 പെൺകുട്ടികളുമായി വിദ്യാഭ്യാസമേഖലയിൽ പ്രവർത്തനമാരംഭിച്ച മുസ്ലിം ഗേൾസ് എന്ന നാടിൻ്റെ ഏക പെൺപള്ളിക്കൂടം ഇന്ന് 2000 വിദ്യാർത്ഥികളുമായി അതിന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 60 വർഷങ്ങൾ പിന്നിടുന്നു. 80 അദ്ധ്യാപകരും 7 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. 2002 മുതൽ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പാഠ്യരംഗത്തും പാഠ്യാനുബന്ധരംഗങ്ങളിലും നിരന്തരമായി നടക്കുന്ന മികവുറ്റ പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നത്. പഠനനിലവാരത്തിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയമാണ് വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും Read More…
ഈരാറ്റുപേട്ടയിലെ പ്രൈവറ്റ് ബസ് തൊഴിലാളികൾ എ ഐ ടി യു സി യിൽ ചേർന്നു
ഈരാറ്റുപേട്ട: വിവിധ പ്രൈവറ്റ് ബസ്സുകളിലെ തൊഴിലാളികൾ കൂട്ടത്തോടെ AITUC യൂണിയനിൽ ചേർന്നു. തികച്ചും അസംഘടിതരായി നിന്നിരുന്ന ഈരാറ്റുപേട്ടയുമായി ബന്ധപ്പെട്ട വിവിധ റൂട്ടുകളിൽ ഓടുന്ന ബസ്സുകളിലെ ജോലിക്കാരാണ് രാജ്യത്തെ തൊഴിലാളി വർഗ്ഗത്തിന്റെ ആദ്യ മാതൃ സംഘടനയായ AITUC യിൽ ചേർന്നത്. സിപിഐ ഓഫീസ് ഹാളിൽ സഖാവ് ഇ പി സുനീറിന്റെ അധ്യക്ഷതയിൽ കൂടിയയോഗത്തിൽ യൂണിയൻ ജില്ലാ ട്രഷറർ എം എം മനാഫ് സ്വാഗതം പറഞ്ഞു. ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി എംജി ശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു. കെ Read More…
KGCF മീനച്ചിൽ താലൂക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി
ഈരാറ്റുപേട്ട ബ്ലോക്കിലെ LSGD സെക്ഷനിലെ ക്ലാർക്ക് ലിൻസി തോമസിന്റെ കോൺട്രാക്ടർമാരെ ദ്രോഹിക്കുന്ന നടപടികൾക്കെതിരെ KGCF മീനച്ചിൽ താലൂക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യോഗത്തിൽ ബിനു മണ്ഡപത്തിൽ അധ്യക്ഷനായിരുന്നു.KGCF ജില്ലാ പ്രസിഡണ്ട് എം എസ് സാനു ഉദ്ഘാടനം ചെയ്തു. KGCF ജില്ലാ സെക്രട്ടറി VO മഹേഷ് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. KGCF ഏരിയ സെക്രട്ടറി പി ബി ഫൈസൽ സ്വാഗതവും, TN വിനോദ് നന്ദിയും അർപ്പിച്ചു. ട്രഷറി നിയന്ത്രണം പിൻവലിച്ചിട്ടും മനഃപൂർവം ബില്ലുകൾ പിടിച്ചുവച്ച് കരാറുകാരെ Read More…
ഇളപ്പുങ്കൽ – കാരക്കാട് പാലം യാഥാർഥ്യമാക്കും; അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ.
ഈരാറ്റുപേട്ട: തൊടുപുഴ റോഡും, വാഗമൺ റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന വിധം ഇളപ്പുങ്കൽ – കാരക്കാട് ചങ്ങാടക്കടവ് പാലംവും പൂഞ്ഞാർ ടൂറിസം സർക്യൂട്ട് പദ്ധതിയും യാതാർഥ്യമാക്കുമെന്ന്പൂഞ്ഞാർ എം.എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. കേരളാ കോൺഗ്രസ് (എം) ഈരാറ്റുപേട്ട മണ്ഡലം സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് അഡ്വ. ജയിംസ് വലിയവീട്ടിലിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻറ് അഡ്വ. സാജൻ കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം.കെ.തോമസ്കുട്ടി, നിയോജക Read More…
ദുരന്തഭൂമിയിലേക്ക് ഒരു കൊച്ചു കൈത്താങ്ങ് ;നാണയത്തുട്ടുകളുമായി കൊച്ചുകുട്ടി ഈരാറ്റുപേട്ട പൗരവലിയുടെ ഓഫീസിൽ
ഈരാറ്റുപേട്ട: ദുരന്തഭൂമിയായ വയനാടിന് കൈത്താങ്ങാകുവാൻ ഈരാറ്റുപേട്ട പൗരവലിയുടെ നേതൃത്വത്തിൽ അവശ്യസാധനകളുടെ ശേഖരണം ആരംഭിച്ചു. ഇതറിഞ്ഞ ഐദിൻ (വെള്ളൂപ്പറമ്പിൽ ഫസിലിൻ്റെ മകൻ) ഉമ്മിയ്ക്ക് ആപ്പിളിന്റെ ഫോൺ വാങ്ങിക്കുവാൻ വേണ്ടി സൂക്ഷിച്ചുവെച്ച ചില്ലറതുട്ടുകളുമായ് ഈരാറ്റുപേട്ട പൗരവലിയുടെ ഓഫീസിൽ എത്തുകയായിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന ചില്ലറതുട്ടുകളെല്ലാം ഐദിൻ ഈരാറ്റുപേട്ട പൗരവലിയുടെ ഓഫീസിൽ നൽകി.
ഈരാറ്റുപേട്ട പൗരാവലിയുടെ നേതൃത്വത്തിൽ ദുരന്തഭൂമിയിലേക്കുള്ള ആവശ്യ സാധനങ്ങളുടെ ശേഖരണം
ഈരാറ്റുപേട്ട പൗരാവലിയുടെ നേതൃത്വത്തിൽ ദുരന്തഭൂമിയിലേക്കുള്ള ആവശ്യ സാധനങ്ങളുടെ ശേഖരണം , വുഡ്ലാൻഡ് ഫർണിച്ചറിനുസമീപം കാർ ചോയ്സ് എന്ന സ്ഥാപനത്തിൽ ആരംഭിച്ചിട്ടുണ്ട്. നാളെ മുതൽ വാഹനം പുറപ്പെട്ട് തുടങ്ങും. 9447120471944780950194475158509947002880Car choice തോട്ടുമുക്ക് കോസ്വേ ഈരാറ്റുപേട്ട
പെൻഷനേഴ്സ് യൂണിയൻ കൺവെൻഷൻ
ഈരാറ്റുപേട്ട: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ് കൺവെൻഷനും, മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും ജൂലൈ 31 (ബുധനാഴ്ച) പത്തുമണിക്ക് വൃന്ദാവൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതാണ്. യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം ശ്രീ സി.ജെ.മത്തായി ചൂണ്ടിയാനിപുറത്ത് (ബ്ലോക്ക് പ്രസിഡന്റ്) നിർവഹിക്കുന്നതും ശ്രീ ബാബുരാജ് (ബ്ലോക്ക് സെക്രട്ടറി) മെമ്പർഷിപ്പ് വിതരണം ചെയ്യുന്നതുമാണ്.
കേന്ദ്ര ബജറ്റ് ഫെഡറൽ തത്വങ്ങൾക്കും, സാമാന്യ നീതിക്കും എതിര്: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. എം. എൽ.എ.
ഈരാറ്റുപേട്ട: സംസ്ഥാനങ്ങളെ വേർതിരിച്ച് കാണുന്ന രീതിയിലും ഫെഡറൽ തത്വങ്ങൾക്കും, സാമൂഹിക നീതിക്കും വിരുദ്ധവുമായ കേന്ദ്ര ബഡ്ജറ്റ് ഇൻഡ്യയിലെ ജനങ്ങൾക്കിടയിൽ വിഭാഗതയുണ്ടാക്കുന്നതാണെന്ന് പൂഞ്ഞാർ എം.എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൾ പറഞ്ഞു. കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം നേതൃസംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻറ് അഡ്വ. സാജൻ കുന്നത്ത് അദ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫസർ. ലോപ്പസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ജോർജ് കുട്ടി Read More…