Erattupetta

സൗഹൃദത്തിൻെറ ഇഴയടുപ്പം തീർത്ത് സൗഹൃദ ജുമുഅ ശ്രദ്ധേയമായി

ഈരാറ്റുപേട്ട: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വൽ മാസത്തിൽ അൽമനാർ ജുമുഅ മസ്ജിദ് ഒരുക്കിയ സൗഹൃദ ജുമുഅയിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള സഹോദരസമുദായ അംഗങ്ങൾക്ക് പങ്കെടുക്കാൻ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമായി. സമൂഹത്തിലെ നാനാ ജാതി മതസ്ഥർ പുറത്തേക്കുള്ള സൗണ്ട് സിസ്റ്റത്തിൽ നിന്ന് മാത്രം കേട്ട് പരിചയിട്ടുള്ള ജുമുഅ നമസ്ക്കാരവും ഖുത്തുബയും പള്ളികുള്ളിൽ പ്രത്യകം സജ്ജമാക്കിയ ഇരിപ്പിടത്തിൽ ഇരുന്ന് വീക്ഷിക്കാൻ കഴിഞ്ഞത് പങ്കെടുത്തവരിൽ നവ്യാനുഭവം പകർന്ന് നൽകി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. ഉൾപ്പടെയുള്ള നിരവധി Read More…

Erattupetta

ഇസ്ലാമോഫോബിയിൽ തകരുന്നത് രാജ്യത്തിൻ്റെ ജനാധിപത്യം: സലീം മമ്പാട്

ഈരാറ്റുപേട്ട : വിവിധ ജാതി മത വിഭാഗങ്ങൾ സൗഹാർദത്തോടെ ജീവിച്ച് വരുന്ന ഇന്ത്യാ രാജ്യത്ത് സാധാരണക്കാരായ ജനങ്ങൾക്കിടയിൽ ഇസ്ലാം പേടി സൃഷ്ടിക്കുന്നത് അപകടകരമാണന്ന് പണ്ഡിതനും വാഗ്മിയുമായ സലീം മമ്പാട് പറഞ്ഞു. എസ്.ഐ.ഒ ജില്ലാ കമ്മിറ്റി ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ സംഘടിപ്പിച്ച ഇസ്ലാമോഫോബിയ വിരുദ്ധ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 3000 വർഷത്തെ ചരിത്രം പറയുന്നത് തൊട്ട് കൂട്ടായ്മയും തീണ്ടികൂടായ്മയും സൃഷ്ടിക്കലാണ് ഇക്കാലത്ത് അത് മുസ്ലിം സമൂഹത്തിന് നേരെയാണ് തിരിച്ചിരിക്കുന്നു എന്ന് മാത്രമാണ്. എല്ലാ മതത്തോടും തുല്യ Read More…

Erattupetta

ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ (EGA) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഈരാറ്റുപേട്ടയിൽ നിന്നുള്ള വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെയും പ്രവാസം കഴിഞ്ഞു തിരിച്ചു നാട്ടിൽ എത്തിച്ചേർന്ന മുൻ പ്രവാസികളുടെയും ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസികളുടെ ആഗോള കൂട്ടായ്മയായ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന്റെ (ഇ.ജി.എ) 2024-26 കാലത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യു.എ.ഇ, ഖത്തർ, കുവൈത്ത്,ഒമാൻ, സൗദി അറേബ്യ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ യൂണിറ്റുകളിൽനിന്ന് തെരഞ്ഞൈടുക്കപ്പെട്ട 36 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ നിന്നാണ് ഇലക്ഷനിലൂടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഭാരവാഹികൾ: സുഹൈൽ സത്താർ -പ്രസിഡന്റ് Read More…

Erattupetta

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തപ്പെട്ടു

ഇടമറുക്: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്റ്റുകളിൽ ഒന്നായ ഹംഗർ റിലീഫ് (വിശക്കുന്നവർക്ക് ആഹാരം) പ്രോജക്ടിന്റെ ഭാഗമായി മൂന്നിലവ്, തലപ്പലം, മേലുകാവ് പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട 120 കുടുംബങ്ങൾക്ക് കെ എസ് തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയുടെ ഭാഗമായി 12 നിത്യോപയോഗ സാധനങ്ങളടങ്ങിയ ഓണകിറ്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉത്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു. മൂന്നിലവ് പഞ്ചായത്ത്‌ പ്രസിഡന്റ് Read More…

Erattupetta

ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : കൃഷിഭവൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഓണ ചന്തയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ നിർവ്വഹിച്ചു. കൃഷി ഓഫീസർ രമ്യ ആർ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ്‌ ഇല്യാസ് , അസിസ്റ്റന്റ് കൃഷി ഓഫീസർ നജി കൗൺസിലർമാരായ എസ് കെ നൗഫൽ, അനസ് പാറയിൽ, അബ്ദുൽ ലത്തീഫ്,സിയാദ് തുടങ്ങിയവർ സംസാരിച്ചു.

Erattupetta

സപ്ലൈകോ ഓണം ഫെയറിന് തുടക്കമായി

ഈരാറ്റുപേട്ട: സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലം ഓണം ഫെയർ 2024 ന് തുടക്കമായി. ഈരാറ്റുപേട്ട ഓണം ഫെയറിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. സെപ്റ്റംബർ 10 മുതൽ 14 വരെ ഈരാറ്റുപേട്ട സപ്ലൈകോ സൂപ്പർമാർക്കറ്റിനോട് അനുബന്ധിച്ചാണ് ഓണം ഫെയർ. ഇക്കാലയളവിൽ ഓണം ഫെയറിലും എല്ലാ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും ഉച്ചതിരിഞ്ഞ് രണ്ടു മുതൽ നാലു മണി വരെ പർച്ചേസ് ചെയ്യുന്ന സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം അധിക വിലക്കുറവും കൂടാതെ എല്ലാ ഔട്ട്ലറ്റുകളിലും 200ലധികം Read More…

Erattupetta

പരിസ്ഥിതി ലോല പ്രദേശ പ്രഖ്യാപനം: കരട് വിജ്ഞാപനം ചർച്ച ചെയ്യുന്നതിന് ജനപ്രതിനിധികളുടെ യോഗം 12ന്

ഈരാറ്റുപേട്ട : പശ്ചിമഘട്ട പ്രദേശങ്ങൾ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവൺമെന്റ് മുൻപ് നിയമിച്ചിരുന്ന കസ്തൂരിരംഗൻ കമ്മീഷൻ റിപ്പോർട്ട് അടക്കമുള്ള പരിസ്ഥിതി ആഘാത പഠന കമ്മീഷൻ റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ പശ്ചിമഘട്ട മേഖലകളിലെ ഭൂപ്രദേശങ്ങളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഏതൊക്കെ ഭൂപ്രദേശങ്ങളാണ് പ്രസ്‌തുത ESA യിൽ പെടുത്തുന്നതിന് ഉദ്ദേശിക്കുന്നത് എന്നത് സംബന്ധിച്ച് കേന്ദ്ര ഗവൺമെന്റ് 31.07.2024 ൽ പുറപ്പെടുവിച്ച പുതുക്കിയ വിജ്ഞാപനം പ്രകാരം പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കൂട്ടിക്കൽ Read More…

Erattupetta

ഈരാറ്റുപേട്ടയിൽ പൂ കൃഷി വിളവെടുപ്പ് നടത്തി

ഈരാറ്റുപേട്ട: നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ട നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ റസീന ഒറ്റയിൽ ചെയ്ത പൂ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൾ ഖാദർ നിർവ്വഹിച്ചു. നഗരസഭ സെക്രട്ടറി ജോബിൻ ജോൺ, ഡിവിഷൻ കൗൺസിലർ നൗഫിയ ഇസ്മയിൽ, ഈരാറ്റുപേട്ട കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അശ്വതി വിജയൻ, കൃഷി ആഫീസർ രമ്യ ആർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, റസീനയുടെ കുടുംബാഗങ്ങൾ, സുഹൃത്തുക്കൾ, അയൽവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

Erattupetta

കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ഈരാറ്റുപേട്ടയിൽ മെറിറ്റ് ഡേ ദിനാഘോഷം

ഈരാറ്റുപേട്ട: കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ഈരാറ്റുപേട്ടയിൽ മെറിറ്റ് ഡേ ദിനാഘോഷം നടത്തപ്പെട്ടു. CPAS, CTE കോ ഓർഡിനേറ്റർ ശ്രീ. ശ്രീകുമാർ എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. റോസിലിറ്റ് മൈക്കിൾ സ്വാഗതം ആശംസിക്കുകയും പൂഞ്ഞാർ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു. യോഗത്തിൽ 2022 – 24 വർഷത്തെ യൂണിവേഴ്സിറ്റി ബി. എഡ് റാങ്ക് ജേതാക്കളായ അമല ജോസഫ് (ഫിസിക്കൽ സയൻസ്), ആതിര. സി (കൊമേഴ്സ്) എന്നിവരെയും A + ജേതാക്കളായ Read More…

Erattupetta

വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു

ഈരാറ്റുപേട്ട: എം.എൽ.എ യുടെ ആസ്ഥി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ട നഗരസഭയിലെ ഒന്നാം വാർഡിൽ പൂർത്തിയാക്കിയ വിവിധപദ്ധതികളുടെ ഉൽഘാടനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവ്വഹിച്ചു. ഈരാറ്റുപേട്ട കടുവാ മുഴിയിലെ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നിർമ്മിച്ച ഓടയും റോഡ് നവീകരണ പ്രവർത്തികളും, ഇഞ്ചോലിക്കാവ് റോഡിൽ അമാൻസ് ആശുപത്രിക്കു സമീപമുള്ള കലുങ്കും, റോഡ് നവീകരണവുമുൽപ്പെട്ട പ്രവർത്തികളാണ് പൂർത്തീകരിച്ച് ഉൽഘാടനം ചെയ്തത്. യോഗത്തിൽ ഒന്നാം വാർഡ് കൗൺസിലർ സജീർ ഇസ്മയിൽ ആദ്ധ്യക്ഷ്യത വഹിച്ചു. കടുവാമുഴി മസ്ജിദുന്നൂർ ഇമാം ഇബ്രാഹിം കുട്ടി മൗലവി, Read More…