ഈരാറ്റുപേട്ട : വന്യജീവി അക്രമണവും, മനുഷ്യ ഹത്യയും തുടർക്കഥയാകുമ്പോൾ സംസ്ഥാന സർക്കാർ വെറും നോക്കുകുത്തിയാകുന്നതിന്റെ ഉദാഹരണമാണ് വയനാട്ടിൽ നടക്കുന്നത്. വന വിസ്തൃതി വർധിപ്പിക്കുന്നതിനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമായി കാർബൺ ക്രെഡിറ്റ് ഫണ്ടിനായി ജനങ്ങളെ കുടിയിറക്കാൻ പ്രേരിപ്പിക്കുന്ന നടപടികളാണ് വനംവകുപ്പും, ഇടതു പക്ഷ സർക്കാരും അനുവർത്തിച്ചു വരുന്നത്. ഇതിന്റ ഭാഗമായിട്ടാണ് മലയോര മേഖലയിലെ നിർമ്മാണ നിരോധനവും സംസ്ഥാന വ്യാപകമായി വനം വകുപ്പ് കൃഷി ഭൂമി ഏറ്റെടുക്കുന്ന പദ്ധതി ഇടതുപക്ഷ സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതെന്നും പി.സി ജോർജ് പറഞ്ഞു. സംസ്ഥാന Read More…
Erattupetta
എസ്ഡിപിഐ ജനമുന്നേറ്റ യാത്ര; മണ്ഡലംതല പ്രചരണ ജാഥ സംഘടിപ്പിക്കും: ഹലീൽ തലപ്പള്ളിൽ
ഈരാറ്റുപേട്ട: എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ മൂവാറ്റുപുഴ അഷറഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്രയുടെ ഭാഗമായി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം തല വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ പൂഞ്ഞാർ മണ്ഡലം പ്രസിഡണ്ട് ഹലീൽ തലപ്പള്ളിൽ. ഫെബ്രുവരി 26 തിങ്കളാഴ്ച കോട്ടയം ജില്ലയിൽ പ്രവേശിക്കുന്ന ജനമുന്നേറ്റയാത്ര ഏറ്റുമാനൂരിൽ സ്വീകരണം നൽകി ചങ്ങനാശ്ശേരി പെരുന്നയിൽ സമാപിക്കും. ജനമുന്നറ്റയാത്രയുടെ പ്രചരണം കുറിച്ചുകൊണ്ട് പൂത്താർ നിയോജക മണ്ഡലം പ്രസിഡണ്ട് ഹലീൽ തലപ്പള്ളി നയിക്കുന്ന വാഹന പ്രചരണ ജാഥ ഫെബ്രുവരി Read More…
ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ ഉദ്ഘാടനം
ഈരാറ്റുപേട്ട: പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഭാഗമായി സെൻട്രൽ ഗവൺമെന്റിന്റെ ആയുഷ്മാൻ ഭാരതിന്റെ ഭാഗമായി നഗരപ്രദേശങ്ങളിൽ അനുവദിച്ചിട്ടുള്ള ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന്റെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭയിൽ കടുവാമുഴി പ്രദേശത്ത് നടന്നു. ആശുപത്രിയുടെ ഉദ്ഘാടനം ശ്രീ ആന്റോ ആന്റണി എം പി നിർവഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ ബഹു സുഹറ അബ്ദുൽഖാദറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കൗൺസിലർ റിയാസ് പ്ലാമൂട്ടിൽ സ്വാഗതം ആശംസിച്ചു. നഗരസഭ വൈസ് ചെയർമാൻ adv. മുഹമ്മദ് ഇല്യാസ് പദ്ധതി വിശദീകരണം നൽകി. തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് Read More…
നയ വിശദീകരണ യോഗം
ഈരാറ്റുപേട്ട : എൽഡി എഫ് മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച നയ വിശദീകരണ യോഗം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽഎ ഉദ്ഘാടനം ചെയ്തു. എൽഡി എഫ് നേതാക്കളായ ജോയി ജോർജ്, കുര്യാക്കോസ് ജോസഫ്, പി ആർ ഫൈസൽ, കെ ആർ അമീർഖാൻ, എം ജി ശേഖരൻ, ഇ കെ മുജീബ്, കെ ഐ നൗഷാദ്, നൗഫൽ ഖാൻ, അഡ്വ.ജെയിംസ് വലിയവീട്ടിൽ, റഫീഖ് പട്ടരുപ്പറമ്പിൽ, ഷനീർ മഠത്തിൽ, അക്ബർ നൗഷാദ് എന്നിവർ സംസാരിച്ചു.
ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ യോഗത്തിൽ നടന്ന കയ്യേറ്റം പ്രതിഷേധാർഹം: യു.ഡി.എഫ്.
ഈരാറ്റുപേട്ട: ഇന്നലെ നടന്ന നഗരസഭാ കൗൺസിലിൽ മുസ് ലിം ലീഗ് അംഗം കെ.സുനിൽകുമാറിനെ സി.പി.എം അംഗം സജീർ ഇസ്മായിൽ കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും യു ഡി.എഫിലെ വനിതാ കൗൺസിലറന്മാരായ അൻസലനാ പരിക്കുട്ടി , സുനിത ഇസ്മായിൽ എന്നിവരെ അസഭ്യം പറയുകയും മറ്റൊരു യു.ഡി.എഫ് കൗൺസിലറായ ഡോ. സഹ് ല ഫിർദൗസിെനെ സ്റ്റീൽ പ്ലൈറ്റ് കൊണ്ട് ആക്രമിക്കുവാൻ ശ്രമിക്കുകയും ചെയ്ത നടപടി പ്രതിഷേധാർഹമാണെന്നും സജീറിനെതിരെ പൊലീസ് ശക്തമായ നടപടി എടുക്കണമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭയുടെ കോടികൾ Read More…
ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി: ലീഗ് കൗൺസിലർക്ക് പരുക്ക്
ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ യോഗത്തിൽ അംഗങ്ങള്‍ തമ്മിൽ കയ്യാങ്കളി. മുസ്ലിം ലീഗിലെ കെ.സുനിൽ കുമാറിനു പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭയിലെ തെക്കേക്കരയിലെ കശാപ്പുശാല സ്ഥിതി ചെയ്തിരുന്ന സ്ഥലം മിനി സിവിൽ സ്റ്റേഷനു വിട്ടുകൊടുക്കാൻ കൗൺസിൽ അംഗങ്ങൾ തീരുമാനിച്ചശേഷം സിപിഎം അംഗം അതു തന്റെ വാർഡിൽ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബഹളവും കയ്യാങ്കളിയും ഉണ്ടായത്.
ഐസൊലേഷൻ വാർഡ് ഉൽഘാടനം നാളെ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നും ഒരു കോടി മുപ്പത് ലക്ഷം രൂപ മുടക്കി പണികഴിപ്പിച്ച ഐസൊലേഷൻ വാർഡിന്റെ ഉൽഘാടനം 16 ആo തിയതി 4. 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾ ഓൺലൈനിൽ ഉൽഘാടനം ചെയ്യും. ആരോഗ്യ വകുപ്പുമന്ത്രി ശ്രീമതി വീണാ ജോർജ് അധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ച് കുടുംബാരോഗ്യ കേന്ദ്രം അങ്കണത്തിൽ ചേരുന്ന യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ ഉൽഘാടനവും Read More…
ഈരാറ്റുപേട്ടയില്‍ നഗരസഭ നമസ്തേ ക്യാമ്പ് നടത്തി
ഈരാറ്റുപേട്ട: കക്കൂസ് മാലിന്യ സംസ്കരണത്തിന് അംഗീകൃത ഏജന്‍സികള്‍ക്ക് മാത്രമേ അനുമതി ഉള്ളുവെന്നും അല്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അറിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സുഹ്റ അബ്ദുല്‍ ഖാദര്‍. നഗരസഭാ പരിധിയില്‍ സെപ്റ്റേജ് മാലിന്യം കൈകാര്യംചെയ്യുന്ന തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച രജിസ്ട്രേഷന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്സണ്‍. നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കനൈസ്ഡ് സാനിട്ടേഷന്‍ എക്കോ സിസ്റ്റം (നമസ്തേ) സ്കീമിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മുതല്‍ മൂന്നുവരെ നഗരസഭാ ഹാളിലായിരുന്നു ക്യാമ്പ്. സെപ്റ്റേജ് മാലിന്യം കൈകാര്യംചെയ്യുന്ന Read More…
മെറിറ്റ് ഡേ ആഘോഷിച്ചു
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം മെറിറ്റ് ഡേ ആഘോഷിച്ചു. നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിൻസിമോൾ ജോസഫ്, ബി എഡ് സെൻ്റർ പ്രിൻസിപ്പൽ റോസ്ലിറ്റ് മൈക്കിൾ,ഹെഡ്മിസ്ട്രസ്സ് ബീനാ മോൾ കെ.എസ്.,എസ്. എം. ഡി. സി ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ,സ്റ്റാഫ് സെക്രട്ടറി ജയചന്ദ്രൻ എം., എൽസമ്മ ജേക്കബ്,കുമാരി ഗ്രീഷ്മ വിനോദ് എന്നിവർ പ്രസംഗിച്ചു. Read More…
ഈരാറ്റുപേട്ട വടക്കേക്കരയിൽ തീവ്രവാദ വിരുദ്ധ കേന്ദ്രമല്ലാ, മിനി സിവിൽ സ്റ്റേഷൻ മതി എന്നീ ആവശ്യം ഉയർത്തി യു.ഡി.എഫ് ബഹുജന സദസ് നടത്തി
ഈരാറ്റുപേട്ട: ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രഥമായ നിലയിൽ സേവന പ്രവർത്തനത്തിനുള്ള അവസരം ചെയ്ത് കൊടുക്കേണ്ട സർക്കാർ തന്നെ ഈരാറ്റുപേട്ട സിവിൽ സ്റ്റേഷന് തടസം നിൽക്കരുതെന്ന് തിരുവഞ്ചൂർ രാധാക്യഷ്ണൻ എം എൽ എ ആവശ്യപ്പെട്ടു. ഈരാറ്റുപേട്ട സെൻട്രൽ ജംഗ് ഷനിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി നടത്തിയ വടക്കേക്കരയിൽ തീവ്രവാദ വിരുദ്ധ കേന്ദ്രമല്ലാ. മിനി സിവിൽ സ്റ്റേഷൻ മതി എന്നീ ആവശ്യം ഉയർത്തി നടത്തിയ വമ്പിച്ച ബഹുജന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ. ഈരാറ്റുപേട്ടയിലെ സർക്കാർ പുറമ്പോക്ക് Read More…