ഈരാറ്റുപേട്ട : പത്തനംതിട്ട പാർലമെന്റ് എൽ ഡി എഫ് സ്ഥാനാർഥി ഡോ.തോമസ് ഐസക്കിന്റെ പര്യടനം ഇന്ന് പൂഞ്ഞാർ ഏരിയായിൽ. വൈകിട്ട് നാലിന് പൂഞ്ഞാർ, അഞ്ചിന് പൂഞ്ഞാർ തെക്കേക്കരയിലും , രാത്രി എട്ടിന് ഈരാറ്റുപേട്ടയിലും ബഹുജനങ്ങളുമായി മുഖമുഖ പരുപാടി. വൈകിട്ട് അറിന് തിടനാട് നിന്നും ഈരാറ്റുപേട്ടയിലേക്കുള്ള റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.
Erattupetta
നാടിൻ്റെ സൗഹാർദ്ദ അന്തരീക്ഷം തകർക്കരുത്: വെൽഫെയർപാർട്ടി
ഈരാറ്റുപേട്ട: പൂഞ്ഞാറിലുണ്ടായ സംഭവത്തെ വർഗീയമാക്കി ചിത്രീകരിച്ച് നാടിൻ്റെ സൗഹാർദ അന്തരീക്ഷത്തെ വഷളാക്കാൻ ആരെയും അനുവദിക്കരുതെന്ന ആഹ്വാനവുമായി വെൽഫെയർ പാർട്ടി സായാഹ്ന സദസ് നടത്തി. മുട്ടം ജംഗ്ഷനിൽ നടത്തിയ പരിപാടി പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് കെ കെ എം സാദിഖ് ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ വിഷയത്തെ പർവ്വതീകരിച്ചത് മുതലെടുപ്പ് രാഷ്ട്രീയക്കാരാണ്. അവരെ ജനാധിപത്യ സമൂഹം തിരിച്ചറിയണമെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് വി എം ഷെഹീർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഹസീബ് വെളിയത്ത് മുഖ്യപ്രഭാഷണം Read More…
ഹജ്ജ് 2024-പഠനക്ലാസ് ഈരാറ്റുപേട്ടയിൽ
ഈരാറ്റുപേട്ട: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിൽ ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള ഹജ്ജ് സാങ്കേതിക പഠന ക്ലാസ് നാളെരാവിലെ [വ്യാഴാഴ്ച ] ഒമ്പത് മണിമുതൽ ഉച്ചക്ക് ഒരുമണിവരെ ഈരാറ്റുപേട്ട നടക്കൽ ബറക്കാത്ത് സ്ക്വയർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കേരള സംസ്ഥാന കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി പഠനക്ലാസ് ഉദ്ഘാടനംചെയ്യും. ഹജ്ജ് കമ്മിറ്റി മെമ്പർ സഫർ കയാൽ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഹജ്ജ് കമ്മിറ്റി മെമ്പർ Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ടൂറിസ്റ്റ് സർക്യൂട്ട് ; വിദഗ്ധ പഠനം ആരംഭിച്ചു
ഈരാറ്റുപേട്ട : 2023-24 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള 15 ഓളം ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ചുള്ള വിദഗ്ധ പഠനം നടത്തി ഡിപിആർ തയ്യാറാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. മാർമല അരുവിയുടെ ഇരു കരകളായ തീക്കോയി ഗ്രാമപഞ്ചായത്തും തലനാട് ഗ്രാമപഞ്ചായത്തും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള റോഡുകൾ, തലനാട് ഗ്രാമപഞ്ചായത്തിനെയും, തീക്കോയി ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിച്ച് മാർമല അരുവിയുടെ ദൃശ്യ സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള ഓവർ ബ്രിഡ്ജ് അയ്യമ്പാറയിൽ ഹാപ്പിനസ് പാർക്ക്, ഇല്ലിക്കക്കല്ലിൽ നിന്നും പഴുക്കാക്കാനത്തിന് Read More…
ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ്
ഈരാറ്റുപേട്ട: ലയൺസ് ക്ലബ് ഓഫ് ചെമ്മലമറ്റം സെന്ററിന്റെയും, MES കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം ഈരാറ്റുപേട്ട MES കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എ എം റഷീദിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആർ നിർവഹിച്ചു. ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാക്ഷണവും ജില്ലാ കോർഡിനേറ്റർ ഷിബു തെക്കേമറ്റം Read More…
പൂഞ്ഞാർ സംഭവം അപലപനീയം ; ഈരാറ്റുപേട്ട നഗരസഭയിൽ കൂടിയ സർവ്വകക്ഷി യോഗം
ഈരാറ്റുപേട്ട: വെള്ളിയാഴ്ച പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ സെൻ്റ് മേരീസ് ദേവാലയ ഗ്രൗണ്ടിൽ ഈരാറ്റുപേട്ടയിലെ ഒരു സ്കൂളിലെ എതാനും വിദ്യാർത്ഥികൾ ചെയ്ത നിയമവിരുദ്ധ നടപടികൾ അപലപനീയവും ഖേദകരമാണെന്നും നഗരസഭയിൽ കൂടിയ സർവ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു. കുറ്റം ചെയ്ത വിദ്യാർത്ഥികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ സംഭവവുമായി ഈരാറ്റുപേട്ടയിലെ ഒരു സംഘടനയ്ക്കും രാഷ്ട്രീയ പാർട്ടികൾക്കും ബന്ധമില്ലന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും രാഷ്ട്രീയ മുതലടുപ്പും മതവൈരം നടത്താനുള്ള ചിലരുടെ ശ്രമങ്ങളെ ജനങ്ങൾ കരുതിയിരിക്കണമെന്നും യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ നഗരസഭ Read More…
ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി. ലഹരി വസ്തുക്കളുടെ ഉപയോഗം,വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട നിയമ ക്ലാസ്, പാലാ അഡാർട്ട് സംഘടിപ്പിച്ച ചിത്രപ്രദർശനം, സലിം കളത്തിപ്പടി അവതരിപ്പിച്ച ‘കുടമാറ്റം’ ലഹരിവിരുദ്ധ ഏകാഭിനയ നാടകം എന്നീ പരിപാടികളാണ് സംഘടിപ്പിച്ചത്. കോളേജിലെ എൻ എസ് എസ് യൂണിറ്റും,ലീഗൽ സർവീസ് അതോറിറ്റിയും ചേർന്ന് സംഘടിപ്പിച്ച പരിപാടി ഈരാറ്റുപേട്ട ഫസ്റ്റ്ക്ലാസ്സ് ജുഡീഷ്യൻ മജിസ്ട്രേറ്റ് ആർ. കൃഷ്ണപ്രഭൻ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. എ .എ Read More…
ആം ആദ്മി പാർട്ടി നവരാഷ്ട്രീയ സന്ദേശ യാത്ര ഇന്ന്
ഈരാറ്റുപേട്ട: ആം ആദ്മി പാർട്ടി പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എഎപി നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിബി ജേക്കബ് കളപ്പുരയ്ക്കപ്പറമ്പിൽ നയിക്കുന്ന നവരാഷ്ട്രീയ സന്ദേശയാത്ര ഇന്ന് രവിലെ 9 ന് പൂഞ്ഞാറിൽ ജില്ലാ പ്രസിഡന്റ് ജോയി തോമസ് ആനിത്തോട്ടം ഫ്ലാഗ് ഓഫ് ചെയ്യും. മണ്ഡലത്തിലെ പര്യടനത്തിനു ശേഷം വൈകിട്ട് 5.30 ന് ഈരാറ്റുപേട്ട സെൻട്രൽ ജംക്ഷനിൽ ചേരുന്ന സമാപന സമ്മേളനം എഎപി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്യും. തുടർന്ന് കോളജ് റോഡിൽ Read More…
ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി : പൂഞ്ഞാർ പഞ്ചായത്ത് തല പ്രവർത്തനോദ്ഘാടനം നടത്തി
ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന ജലജീവന് മിഷൻ മലങ്കര കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ശുദ്ധജലവിതരണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം പൂഞ്ഞാർ പനച്ചിപ്പാറയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസുകുട്ടി കരിയാ പുരയിടം , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത്ത് കുമാർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ നായർ, സുശീല മോഹൻ, മെമ്പർമാരായ രഞ്ജിത്ത് എംആർ, വിഷ്ണുരാജ്, Read More…
എം എം എം യു എം യു പി സ്കൂൾ കാരക്കാടിൻ്റെ 48 മത് വാർഷികാഘോഷ ദിനത്തോട് അനുബന്ധിച്ചുള്ള “ഫിയസ്റ്റ 2024” നടത്തപ്പെട്ടു
ഈരാറ്റുപേട്ട: എം എം എം യു എം യു പി സ്കൂൾ കാരക്കാടിൻ്റെ 48 മത് വാർഷികാഘോഷ ദിനത്തോട് അനുബന്ധിച്ചുള്ള “ഫിയസ്റ്റ 2024” പൊതുസമ്മേളനം കിംസ് ഗ്രൂപ്പ് ഫൗണ്ടർ ഡയറക്ടർ ഡോക്ടർ എം എം മുഹമ്മദ് മറ്റക്കൊമ്പനാൽ നിർവഹിച്ചു. പഠനത്തോടൊപ്പം കലാരംഗത്തും ഏറെ മുന്നിൽ നിൽക്കുന്ന കാരക്കാട് സ്കൂളിൻറെ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ശേഷം നടന്ന പൊതുസമ്മേളനം സ്കൂൾ മാനേജർ ഹാജി കെ എ മുഹമ്മദ് അഷ്റഫിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ Read More…